മുംബൈ ∙ 1993 സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടു രണ്ടു പേർക്കു വധശിക്ഷ വിധിച്ച കേസിൽ സിബിഐയുടെ സീനിയർ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരായതു കണ്ണൂർ ഇരിട്ടി സ്വദേശി പി. അരുൺ.
എട്ടു വർഷമായി ഇൗ കേസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായ ദീപക് എൻ. സാൽവിയുടെ സംഘത്തിലുള്ള അരുൺ അടുത്തതായി ഛോട്ടാ രാജൻ കേസാണു സിബിഐയ്ക്കായി വാദിക്കുന്നത്.