അഹമ്മദാബാദ്∙ പുതുവത്സര ദിനത്തിൽ പുണെയിൽ ഭീമ–കോറെഗാവ് യുദ്ധവാർഷികത്തിന്റെ പേരിലുണ്ടായ ദലിത്– മറാഠാ സംഘർഷം ഗുജറാത്തിലെ സൂറത്ത്, വൽസാഡ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. മറാഠികൾ ഏറെയുള്ള സ്ഥലമാണു സൂറത്ത്. ഉദ്നയിൽ ദലിതുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ദലിതുകൾക്കതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രതിഷേധം ജില്ലാ കലക്റുടെ ഓഫിസിനു മുന്നിലാണ് സമാപിച്ചത്. പ്രതിഷേധക്കാർ പ്രദേശിക ബിജെപി ഓഫിസിനു മുന്നിൽ മുദ്രവാക്യം മുഴക്കി. വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു.