Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ മഴയ്ക്കായി സർക്കാ‍ർ വക യാഗം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

yagam

അഹമ്മദാബാദ് ∙ ആധുനിക ശാസ്ത്രത്തിന്റെ മുന്നേറ്റത്തിനു വേദപഠനം അത്യന്താപേക്ഷിതമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ഉജ്ജയിനിൽ അഭിപ്രായപ്പെട്ടതിനു പിന്നാലെ, ചുട്ടുപൊള്ളുന്ന ഗുജറാത്തിൽ മഴ പെയ്യിക്കാൻ യാഗങ്ങൾ നടത്താൻ മുഖ്യമന്ത്രി വിജയ് രുപാണിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത വ്യാഴാഴ്ച 33 ജില്ലാ ആസ്ഥാനങ്ങളിലും എട്ടു വൻനഗരങ്ങളിലുമാണ് യാഗം നടക്കുക.

നർമദയടക്കമുള്ള നദികൾ വറ്റിവരണ്ടതോടെ കടുത്ത ജലക്ഷാമമാണു ഗുജറാത്തിൽ. മഴവെള്ളക്കൊയ്ത്തു നടത്താനുള്ള സർക്കാരിന്റെ സുജലാം സുഫലാം ബോധവൽക്കരണപരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് യാഗങ്ങൾ. യാഗങ്ങളുടെ പ്രസാദം ജനങ്ങൾക്കു വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും യജ്ഞങ്ങളിൽ പങ്കെടുക്കുമെന്നും ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ അറിയിച്ചു.

എന്നാൽ, കൃത്രിമമഴ പോലുള്ള ആധുനിക രീതിയൊന്നും പരീക്ഷിക്കാതെ യാഗം നടത്തുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ജലക്ഷാമം തിരിച്ചടിയായേക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്.

related stories