ഹൈദരാബാദ്∙ തെലങ്കാനയിൽ വോട്ടിങ് യന്ത്രത്തിലെ (ഇവിഎം) ബാലറ്റിനു പിങ്ക് നിറം നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്ത്. തെലങ്കാന രാഷ്ട്രസമിതിയുമായി (ടിആർഎസ്) ബന്ധപ്പെട്ട നിറമാണു പിങ്ക് എന്നാണു പരാതി. എന്നാൽ, നടപടി ചട്ടപ്രകാരമാണെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിച്ചു.
പിങ്ക് ബാലറ്റാണ് ഇവിഎമ്മിലുണ്ടാകുക. വോട്ടർ സ്ലിപ് വെള്ളയായിരിക്കുമെന്നും ചീഫ് ഇലക്ടറൽ ഓഫിസർ രജത് കുമാർ അറിയിച്ചു.
ടിആർഎസ് പ്രചാരണപരിപാടികളിലെ ഔദ്യോഗിക നിറമാണു പിങ്ക്. ടിആർഎസ് മേധാവി ചന്ദ്രശേഖർ റാവു അടക്കമുള്ള നേതാക്കൾ അണിയുന്ന ഷാളും പിങ്ക് നിറമാണ്.