Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രശേഖർ റാവുവിന് 22 കോടിയുടെ സ്വത്ത്; സ്വന്തം കാറില്ല

Chandrasekhar Rao

ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രിയായി 4 വർഷത്തിനിടെ ടിആർഎസ് അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവിന്റെ സ്വത്തിൽ 41 % വർധന. 22.61 കോടിയുടെ സ്വത്താണു നാമനിർദേശപത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത്. 2014 ൽ ഉണ്ടായിരുന്നതു 15.95 കോടി.

പാർട്ടി ചിഹ്നം കാർ ആണെങ്കിലും റാവുവിനു സ്വന്തം കാറില്ല. 4 വർഷത്തിനിടെ അധികമായി സമ്പാദിച്ചതു 16 ഏക്കർ കൃഷിഭൂമി. ഇതോടെ മൊത്തം ഭൂമി 54.24 ഏക്കറായി. ബാധ്യതകൾ 7.87 കോടിയിൽനിന്ന് 8.89 കോടിയായി വർധിച്ചു.

തെലങ്കാന പ്രക്ഷോഭകാലത്തെ 64 ക്രിമിനൽ കേസുകളും മുഖ്യമന്ത്രിയുടെ പേരിലുണ്ട്.