കോഴിക്കോട്∙ പാർട്ടി ധാരണ മാത്യു ടി. തോമസ് മുൻപും ലംഘിച്ചിട്ടുണ്ടെന്ന് കെ. കൃഷ്ണൻകുട്ടി. 2006ൽ മന്ത്രിപദവി സംബന്ധിച്ച ധാരണകൾ പാലിച്ചില്ല. 2009ലെ മുന്നണിമാറ്റ തീരുമാനം അട്ടിമറിച്ചതും മാത്യു ടി. തോമസാണെന്ന് കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ജെഡിഎസ് സംസ്ഥാന അധ്യക്ഷ പദവി വച്ചുമാറിയല്ല താൻ മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. പാർട്ടി അധ്യക്ഷ പദവിയിലേക്ക് ആരെയും പരിഗണിക്കാം. എംഎൽഎമാർ തന്നെ ആവണമെന്നില്ല, യോഗ്യരായ പലരും പാർട്ടിയിലുണ്ടെന്നും കെ.കൃഷ്ണൻകുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
കെ. കൃഷ്ണൻകുട്ടി, മാത്യു ടി. തോമസ്
Advertisement