Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാത്യു ടി. തോമസിന്റെ രാജി ഇന്ന്

Mathew T. Thomas മാത്യു ടി. തോമസ്

തിരുവനന്തപുരം∙ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു രാജി സമർപ്പിക്കും. ജനതാദളിലെ(എസ്) ധാരണപ്രകാരം കെ. കൃഷ്ണൻകുട്ടി എംഎൽഎയ്ക്കു മന്ത്രിയാകാൻ വേണ്ടിയാണു മാത്യു ടി. ഒഴിയുന്നത്. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ആകാനാണു സാധ്യത.

മാത്യു ടി.തോമസ് ഔദ്യോഗികമായി രാജിക്കത്തു നൽകിയ ശേഷം ഗവർണറുടെ സൗകര്യം ചോദിക്കും. രാജിയോടനുബന്ധിച്ചു മാത്യു ടി.തോമസിന്റെയും കെ.കൃഷ്ണൻകുട്ടിയുടെയും വാക്‌പോര് ജനതാദളിലെ തർക്കം രൂക്ഷമാക്കിയിട്ടുണ്ട്. മാത്യു ടി.വിഭാഗം ബദൽയോഗം കൊച്ചിയിൽ വിളിച്ചുചേർക്കുമെന്ന പ്രചാരണമുണ്ടെങ്കിലും നേതാക്കൾ നിഷേധിച്ചു.

related stories