Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ബർ സത്യസന്ധൻ, മാന്യൻ, സമർഥൻ; പിന്തുണയുമായി മുതിർന്ന മാധ്യമപ്രവർത്തക

mj-akbar-single എം.ജെ. അക്ബർ

ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബർ സത്യസന്ധനായ ഉദ്യോഗസ്ഥനും മാന്യനും സമര്‍ഥനുമായ അധ്യാപകനുമാണെന്നു മാധ്യമപ്രവർത്തക ജൊയീതാ ബസു. തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണത്തിനെതിരെ അക്ബർ പട്യാല ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ‍ സമർപ്പിച്ച അപകീർത്തി കേസിന്റെ വാദത്തിനിടെയാണ് ജൊയീതാ ബസുവിന്റെ പരാമർശം. അക്ബറിന്റെ പരാതിയിലെ ആറു സാക്ഷികളിൽ ഒരാളാണ് മുതിർന്ന മാധ്യമപ്രവർത്തകയായ ജൊയീതാ ബസു. 

കഴിഞ്ഞ ഇരുപതു വർഷമായി അക്ബറിനെ പരിചയമുണ്ട്. തന്റെ മാധ്യമപ്രവർത്തനത്തിന്റെ ആരംഭകാലം മുതൽ അദ്ദേഹം ഒപ്പമുണ്ട്. ഒരു മാധ്യമപ്രവർത്തക ഏതു രീതിയിൽ പ്രവർത്തിക്കണമെന്നു പഠിച്ചത് അ്ബറിന്റെ പക്കൽ നിന്നാണ്. തന്റെ ജോലിയോടു നൂറു ശതമാനം ആത്മാർത്ഥതയുള്ള ആളാണ് അദ്ദേഹം. തന്റെയും സമൂഹത്തിന്റെയും കണ്ണിൽ അദ്ദേഹം തികച്ചും മാന്യതയും മതിപ്പുമുള്ള ആളാണ്.– ജൊയീതാ ബസു പറഞ്ഞു. 

അക്ബറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെയും ജൊയീത രംഗത്തു വന്നു. അക്ബറിന്റെ സൽപ്പേര് നശിപ്പിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണ് പ്രിയയുടേതെന്നു ജൊയീതാ പറഞ്ഞു. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ അദ്ദേഹത്തിനെതിരെ യാതൊരും പരാതിയും ഉയർന്നിട്ടില്ല. ഇപ്പോൾ ഒരു സുപ്രഭാതത്തിൽ അങ്ങനെ കേൾക്കുമ്പോൾ അതിന് അസ്വഭാവികതയുണ്ടെന്നും അവർ പറഞ്ഞു.

related stories