ഇറാനിലെ ആണവ പ്ലാന്റുകള്‍ക്കു നേരെ ആക്രമണം നടത്തരുതെന്ന് അടുത്തിടെ ഇസ്രയേലിനു മുന്നറിയിപ്പു നൽകിയവരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമുണ്ട്. ആ പ്ലാന്റുകളിൽ എന്താണ് ഇറാന്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തിൽ അത്രയേറെ സംശയങ്ങളും ആശങ്കകളുമാണ്. അതാണ് അത്തരമൊരു മുന്നറിയിപ്പിനു പിന്നിലും. പ്ലാന്റിലെ രഹസ്യങ്ങൾ സംബന്ധിച്ച ഒട്ടേറെ വാർത്താ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം റിപ്പോർട്ടുകളിലൂടെയാണ് ലോകം ഇതിനെപ്പറ്റി കൂടുതലറിയുന്നതും. ഒക്ടോബര്‍ ഒന്നിന് ഇറാൻ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയതിനു മറുപടിയായി ഇറാന്റെ ആണവ പ്ലാന്റുകളെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നോട്ടമിട്ടിരുന്നത്. എന്നാൽ അതൊരു വലിയ ദുരന്തത്തിലേക്കു നയിക്കുമെന്ന തിരിച്ചറിവിലാണ് വിഷയത്തിൽ പുട്ടിനും ബൈഡനും ഇടപെട്ടത്. യഥാർഥത്തില്‍ ഇറാന്റെ ആണവ നിലയങ്ങളെ ലോകം ഭയക്കേണ്ടതുണ്ടോ? അവിടെ എന്താണു സംഭവിക്കുന്നത്? രണ്ടു മാസം മുൻപ് രാജ്യാന്തര ആണവ എജൻസി (ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി– ഐഎഇഎ) പ്രതിനിധി സംഘം ഇറാന്റെ ആണവ പ്ലാന്റുകളിൽ പരിശോധന നടത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രാജ്യാന്തര ആണവ ഏജൻസിക്കു കീഴിൽ ആണവ പ്ലാന്റുകൾ നിരീക്ഷിക്കാൻ അനുമതി നല്‍കിയിട്ടുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ലോകത്തെ മറ്റു രാജ്യങ്ങളിലെ ആണവ പ്ലാന്റുകൾ സന്ദർശിക്കുമ്പോൾ നേരിടേണ്ടി വരുന്നതിനേക്കാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാനിലെ ആണവ പ്ലാന്റുകള്‍ക്കു നേരെ ആക്രമണം നടത്തരുതെന്ന് അടുത്തിടെ ഇസ്രയേലിനു മുന്നറിയിപ്പു നൽകിയവരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമുണ്ട്. ആ പ്ലാന്റുകളിൽ എന്താണ് ഇറാന്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തിൽ അത്രയേറെ സംശയങ്ങളും ആശങ്കകളുമാണ്. അതാണ് അത്തരമൊരു മുന്നറിയിപ്പിനു പിന്നിലും. പ്ലാന്റിലെ രഹസ്യങ്ങൾ സംബന്ധിച്ച ഒട്ടേറെ വാർത്താ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം റിപ്പോർട്ടുകളിലൂടെയാണ് ലോകം ഇതിനെപ്പറ്റി കൂടുതലറിയുന്നതും. ഒക്ടോബര്‍ ഒന്നിന് ഇറാൻ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയതിനു മറുപടിയായി ഇറാന്റെ ആണവ പ്ലാന്റുകളെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നോട്ടമിട്ടിരുന്നത്. എന്നാൽ അതൊരു വലിയ ദുരന്തത്തിലേക്കു നയിക്കുമെന്ന തിരിച്ചറിവിലാണ് വിഷയത്തിൽ പുട്ടിനും ബൈഡനും ഇടപെട്ടത്.

യഥാർഥത്തില്‍ ഇറാന്റെ ആണവ നിലയങ്ങളെ ലോകം ഭയക്കേണ്ടതുണ്ടോ? അവിടെ എന്താണു സംഭവിക്കുന്നത്? രണ്ടു മാസം മുൻപ് രാജ്യാന്തര ആണവ എജൻസി (ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി– ഐഎഇഎ) പ്രതിനിധി സംഘം ഇറാന്റെ ആണവ പ്ലാന്റുകളിൽ പരിശോധന നടത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രാജ്യാന്തര ആണവ ഏജൻസിക്കു കീഴിൽ ആണവ പ്ലാന്റുകൾ നിരീക്ഷിക്കാൻ അനുമതി നല്‍കിയിട്ടുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ലോകത്തെ മറ്റു രാജ്യങ്ങളിലെ ആണവ പ്ലാന്റുകൾ സന്ദർശിക്കുമ്പോൾ നേരിടേണ്ടി വരുന്നതിനേക്കാൾ അതിശക്തമാണ് ഇറാനിലെ പ്ലാന്റുകളിലെ പരിശോധന.

ഇറാനിയൻ സാങ്കേതിക വിദഗ്ധർ ഇസ്‌ഫഹാൻ ആണവ പ്ലാന്റ് സന്ദർശിക്കുന്നു. (Photo by Behrouz MEHRI / AFP)
ADVERTISEMENT

ഐഎഇഎയ്ക്ക് കീഴിൽ വരുന്ന, നിരീക്ഷിക്കാൻ അനുമതി ലഭിച്ചിട്ടുള്ള എല്ലാ ആണവ പ്ലാന്റുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇറാനിലെ ചില ആണവ പ്ലാന്റുകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവിടേക്ക് എത്തുന്ന യുഎൻ നിരീക്ഷകർക്കും സാങ്കേതിക വിദഗ്ധർക്കും വലിയ തോതിലുള്ള സുരക്ഷാ പരിശോധനകളാണു നേരിടേണ്ടിവരുന്നത്. മൊബൈൽ ഉൾപ്പെടെ ആശയവിനിമയ സംവിധാനങ്ങളെല്ലാം വാങ്ങിവച്ചിട്ട് മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. അതിനകത്ത് പ്രവേശിച്ചാലും ഓരോ നിമിഷവും ഓരോ വ്യക്തിയും എന്തൊക്കെ ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനും ആളുകളുണ്ടാകും. ഇറാന്റെ ആണവ ശേഷി സംബന്ധിച്ച കുറച്ചു വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. എന്താണ് ഇറാനിൽ സംഭവിക്കുന്നത്? മനോരമ ഓൺലൈൻ പ്രീമിയം അന്വേഷണ റിപ്പോർട്ട് വായിക്കാം.

∙ ‘365 ദിവസവും ഐഎഇഎ നിരീക്ഷകർ ഇറാനിലുണ്ട്’

ഇറാനിലെ ആണവ പ്ലാന്റുകൾ നിരീക്ഷിക്കുന്നതിനായി ഓരോ ദിവസവും ഐഎഇഎ പ്രതിനിധികൾ എത്തുന്നുണ്ട്. പ്ലാന്റുകൾ പതിവായി നിരീക്ഷിക്കുന്നതിനായി നടാൻസിൽ ഐഎഇഎയുടെ ഓഫിസും സംഘവുംതന്നെ പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്തെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായാണ് ഇവിടെ പ്രത്യേകം നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്. പ്ലാന്റുകൾ സന്ദർശിക്കുന്നതിന് മുൻകൂട്ടി അനുമതി ലഭിച്ചാൽ മാത്രമേ അവിടേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. അനുമതിയില്ലാതെ അവിടെ എത്തിയ ചില അവസരങ്ങളിൽ തിരിച്ചു പോരേണ്ടി വരെ വന്നിട്ടുണ്ട്. എൻപിടിയുടെ (Treaty on the Non-Proliferation of Nuclear Weapons) ഭാഗമായ രാജ്യങ്ങളിൽ ഏതു സമയത്തും സന്ദർശനം നടത്താം. എന്നാൽ ഇറാന്റെ കാര്യത്തിൽ അത് സാധ്യമല്ല. ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശന നിയന്ത്രണമുളളത് ഇറാനിലെ പ്ലാന്റുകളിലാണ്. അവിടെ എന്തുനടക്കുന്നു എന്ന് 24 മണിക്കൂറും നിരീക്ഷിക്കുകയാണ് യുഎൻ ഏജൻസി ചെയ്യുന്നത്. എന്നാൽ നിരീക്ഷണവും ഡേറ്റ ശേഖരിക്കലുമെല്ലാം ഇറാന്റെ നിയന്ത്രണത്തിലാണെന്നു മാത്രം. മറ്റു രാജ്യങ്ങളിൽ ഇതിനെല്ലാം കൂടുതൽ സ്വാതന്ത്ര്യമുണ്ട്.

∙ റിമോട്ട് മോണിറ്ററിങ് സമ്മതിക്കാതെ ഇറാൻ

ADVERTISEMENT

അത്യാധുനിക സംവിധാനങ്ങൾ വന്നതോടെ മിക്ക രാജ്യങ്ങളിലെയും ആണവ പ്ലാന്റുകളിലെ ഓരോ നീക്കവും വിയന്നയിലെ ഏജൻസി ഓഫിസിലിരുന്ന് നിരീക്ഷിക്കാൻ സാധിക്കും. ഓരോ പ്ലാന്റിലും കൃത്യമായ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ എല്ലാം ഔട്ട്പുട്ട് വിഡിയോ വിയന്നയിൽ ലഭിക്കും. എന്നാൽ ഇറാനിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ രാജ്യത്തിനകത്ത് മാത്രമാണ് ലഭ്യമാകുക. റിമോട്ട് മോണിറ്ററിങ് സമ്മതിക്കില്ല. പുറത്തേക്ക് ദൃശ്യങ്ങളോ ഡേറ്റയോ നൽകുകയുമില്ല. ഏജൻസി സ്ഥാപിച്ച ക്യാമറകൾ പലപ്പോഴും ഓഫ് ചെയ്യുന്ന പതിവുമുണ്ടെന്ന് യുദ്ധ നിരീക്ഷകർ പറയുന്നു.

ഡോണൾഡ് ട്രംപ് ആദ്യമായി പ്രസിഡന്റായതിനു പിന്നാലെ യുഎസ് ആണവ കരാറിൽ നിന്ന് പിൻമാറിയതോടെ ഇറാനിലെ ആണവ പ്ലാന്റുകളിലെ നിരീക്ഷണവും പ്രതിസന്ധിയിലായിരുന്നു. ഇത്തരം ചില പ്രശ്നങ്ങൾ വരുമ്പോൾ ഏജൻസി സ്ഥാപിച്ച ക്യാമറകളെല്ലാം എടുത്തു മാറ്റും. അന്നും അതുതന്നെ സംഭവിച്ചു. ആണവ പ്ലാന്റ് നിരീക്ഷണ കാര്യത്തിൽ ഉത്തര കൊറിയയുടെ നിലപാട് തന്നെയാണ് ഏറക്കുറെ ഇറാനും പിന്തുടരുന്നത്. അവർക്ക് ഇഷ്ടമുള്ളപ്പോൾ മാത്രമാണ് നിരീക്ഷണം അനുവദിക്കുന്നത്.

ഇറാനിലെ ആണവ നിലയങ്ങളിൽ സ്ഥാപിച്ച ക്യാമറകൾ. (Photo Arranged)

ഇറാനിലെ പ്ലാന്റുകളിലെല്ലാം ഓൺസൈറ്റ് റിവ്യൂ ആണ് നടക്കുന്നത്. മറ്റു രാജ്യങ്ങളിലെ ദൃശ്യങ്ങളും ഡേറ്റയും എസ്ഡി കാർഡ് വഴി വിയന്നയിൽ കൊണ്ടുപോയി പരിശോധിക്കാം. എന്നാൽ ഇറാനിൽ അത് സാധ്യമല്ല. നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ക്യാമറകൾ പോലും പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ല. ഒരു ക്യാമറ സ്ഥാപിച്ചാൽ രണ്ട് വർഷം കഴിഞ്ഞാണ് പുതിയ ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത്.

∙ ഇറാനിലെ അജ്ഞാത പ്ലാന്റുകളിലെ വിവരങ്ങൾ ലഭ്യമല്ല

ADVERTISEMENT

നിരീക്ഷിക്കാൻ അനുമതി നൽകിയതിനേക്കാൾ കൂടുതൽ പ്ലാന്റുകൾ ഇറാനിൽ ഉണ്ടായേക്കാമെന്നും വാർത്തകളുണ്ട്. ഇവിടെനിന്നുള്ള വിവരങ്ങളൊന്നും പക്ഷേ ലഭ്യമല്ല. എൻപിടിയുടെ ഭാഗമായ രാജ്യങ്ങൾതന്നെ അവർ അനുമതി നൽകിയ പ്ലാന്റുകളിൽ മാത്രമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ സമ്മതിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, യുക്രെയ്ൻ, ബ്രസീൽ തുടങ്ങി രാജ്യങ്ങളിലൊക്കെ നിരീക്ഷണത്തിന് അനുമതി നൽകിയിട്ടുള്ള പ്ലാന്റുകളിൽ ഏതുസമയവും കയറിച്ചെല്ലാം. എന്നാൽ ഇറാനിൽ അത് സാധ്യമല്ല. ഇറാനിൽ ഭൂമിക്കടിയിലും പുറത്തുമായിട്ടാണ് പ്ലാന്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇറാനിലെ പ്ലാന്റുകളിൽ ചില സംവിധാനങ്ങളെല്ലാം ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്.

∙ പ്ലാന്റുകൾ സന്ദർശിക്കുന്നതിൽ ജീവന് ഭീഷണിയുണ്ട്

പ്രതിനിധി സംഘത്തോടുള്ള സമീപനത്തിലും മാറ്റമുണ്ട്. ടെഹ്റാനിൽ നിന്ന് കിലോമീറ്ററുകളോളം ദൂരത്തുള്ള പ്ലാന്റുകളിലേക്ക് ആദ്യമൊക്കെ വിമാനങ്ങളിലാണ് കൊണ്ടുപോയിരുന്നത്. പിന്നീട് സുരക്ഷയുടെ പേരുംപറഞ്ഞ് വാഹനങ്ങളി‍ൽ റോഡ്മാർഗം മണിക്കൂറുകളോളം സഞ്ചരിച്ചാണ് പ്ലാന്റുകളിൽ എത്തുന്നത്. ഇറാനിലെ ഇസ്ഫാനിലെ പ്ലാന്റ് സന്ദർശിക്കാനെത്തിയ കൊറിയയിൽനിന്നുള്ള സാങ്കേതിക വിദഗ്ധൻ റോ‍ഡപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അപകടത്തിനു പിന്നിൽ ഇറാനിൽ നിന്നുള്ളവർ തന്നെയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഐഎഇഎ നിരീക്ഷകർ ഇറാനിലെ ആണവ പ്ലാന്റിലേക്കുള്ള ഇന്ധനം പരിശോധിച്ച് കണക്കാക്കുന്നു. (Photo: IAEA)

അതിനാൽത്തന്നെ ഇത്തരം ഭീതികൾ പല രാജ്യങ്ങളും സന്ദർശിക്കുമ്പോൾ നേരിടാറുണ്ട്. യുക്രെയ്നിലെ പ്ലാന്റുകൾ സന്ദർശിക്കുമ്പോഴും ഇത്തരം ഭീതികളുണ്ട്. ഇപ്പോൾ റഷ്യയുടെ നിയന്ത്രണത്തിലുള്ള സപൊറീഷ്യ ആണവ നിലയം അടുത്തിടെ സംഘം സന്ദർശിച്ചിരുന്നു. യുക്രെയ്നിൽ ഏഴ് പ്ലാന്റുകളുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ പ്ലാന്റും ഇവിടെയാണ്. നിലവിലെ സാഹചര്യത്തിൽ യുക്രെയ്നിലെ പ്ലാന്റ് സന്ദർശനം അപകടകരമാണ്. എന്നിട്ടും പരിശോധനാ സംഘം അവിടെ സന്ദർശനം നടത്തിയിരുന്നു.

∙ ഇറാന്റെ കയ്യിൽ അണുബോംബ് ഉണ്ടോ?

ഏതൊക്കെ രാജ്യങ്ങളുടെ കൈവശം എത്രത്തോളം അണ്വായുധങ്ങൾ ഉണ്ടെന്ന് നിരീക്ഷിച്ച് കണക്കാക്കുന്നത് സിടിബിടി (The Comprehensive Nuclear-Test-Ban Treaty) ആണ്. ഇറാന്റെ കൈവശം അണ്വായുധം ഉണ്ടോ, അണ്വായുധം നിര്‍മിക്കാനുളള സംവിധാനങ്ങളുണ്ടോ തുടങ്ങി കാര്യങ്ങളൊക്കെ കൃത്യമായി നിരീക്ഷിച്ച് റിപ്പോർട്ട് തയാറാക്കുന്നത് സിടിബിടിയാണ്. എന്നാൽ അവർക്കും അനുമതി ലഭിച്ച പ്രദേശങ്ങളിലും പ്ലാന്റുകളിലും മാത്രമാണ് സന്ദർശനം നടത്താൻ സാധിക്കുക.

ഇസ്ഫഹാനിലെ ആണവ നിലയത്തിനുള്ളിൽ നിന്നൊരു കാഴ്ച. (Photo by AMIR KHOLOOSI / ISNA / AFP)

പല സ്ഥലങ്ങളിലും അതു പരിശോധിക്കാനും നിരീക്ഷിക്കാനും സെൻസറുകളും മറ്റു സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. അതോടൊപ്പം ഉപഗ്രഹ സംവിധാനങ്ങളുമുണ്ട്. ആ പ്രദേശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങള്‍ കണ്ടാൽ പെട്ടെന്നു നിരീക്ഷിക്കാനാകും. മണ്ണ്, ജലമൊക്കെ പരിശോധിച്ചും അണ്വായുധ നിർമാണ സാധ്യതകൾ കണ്ടെത്താൻ സിടിബിടിക്ക് സാധിക്കും. അണുബോംബ് പരീക്ഷണങ്ങൾ നടത്തിയാൽ കൃത്യമായ ഡേറ്റ ലഭിക്കും. ആണവപ്ലാന്റുകളുടെ പരിസരത്ത് നിന്ന് സാംപിളുകൾ ലഭ്യമാക്കിയും പരിശോധന നടത്താം.

∙ ഓരോ പ്ലാന്റിന് ചുറ്റും വ്യോമ പ്രതിരോധ സംവിധാനങ്ങൾ

ഇറാനിലെ ഓരോ പ്ലാന്റിന് ചുറ്റും ആന്റി എയർക്രാഫ്റ്റ് സംവിധാനങ്ങളും മറ്റു വ്യോമ പ്രതിരോധവും വിന്യസിച്ചിട്ടുണ്ട്. ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഇത്തരം പ്ലാന്റുകള്‍ക്ക് ചുറ്റും സുരക്ഷാ സൈനികര്‍ പ്രവർത്തിക്കുന്നത്. ഏറ്റവും പ്രകൃതി ഭംഗിയുള്ള ഇസ്ഫാനിലെ ആണവ പ്ലാന്റിനു ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ പക്ഷേ ഏറെ ദയനീയമാണ്.

∙ ആണവ നിലയങ്ങളെ ആക്രമിച്ചാൽ ദുരന്തമാകും

അണ്വായുധം നിർമിക്കാനുള്ള നിലവാരത്തിലേക്ക് യുറേനിയത്തെ എത്തിക്കുന്നതാണ് സംപുഷ്ടീകരണം. എന്നാൽ യുറേനിയം സംപുഷ്ടീകരണം നടക്കുന്ന പ്ലാന്റുകളിൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ വൻ ദുരന്തമായി മാറും. ഇറാന്റെ ആണവ നിലയങ്ങളുടെ പ്രധാന ഭാഗങ്ങളെല്ലാം ഭൂമിക്കടിയിലാണ്. ഇത്തരം ആക്രമണങ്ങളെ മുൻകൂട്ടി കണ്ട് അതീവ സുരക്ഷയോടെ ഭൂമിക്കടിയിലാണ് സംപുഷ്ടീകരണം നടക്കുന്നത്. വ്യോമാക്രമണങ്ങളിലൂടെ അത്ര പെട്ടെന്ന് ഇത്തരം ഭൂഗർഭ സംവിധാനങ്ങളെ തകര്‍ക്കാനാകില്ല. ഏതൊരു ആക്രമണത്തെയും നേരിടാനായി അത്രത്തോളം താഴ്ചയിലാണ് സെൻട്രിഫ്യൂജികൾ ഉൾപ്പെടെ പ്രവർത്തിക്കുന്നത്.

നടാൻസ് ആണവ നിലയത്തിന്റെ ഉപഗ്രഹ ചിത്രം. (photo credit: MAXAR TECHNOLOGIES/HANDOUT VIA REUTERS)

∙ ഇറാന്റെ തിരിച്ചടി ഇസ്രയേലിന് താങ്ങാനാകില്ല

ഇറാന്റെ കൈവശമുള്ള നിരവധി പ്രദേശങ്ങളിലും ഭൂഗര്‍ഭ താവളങ്ങളിലും ആയുധ ശേഖരമുണ്ട്. ഇറാൻ വലിയൊരു രാജ്യങ്ങളാണ്. അവിടെനിന്ന് ഒരേസമയം കൂടുതൽ മിസൈലുകൾ വിക്ഷേപിച്ചാൽ ചെറിയ രാജ്യമായ ഇസ്രയേൽ പ്രതിസന്ധിയിലാകും. വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യുന്നതിനേക്കാൾ മിസൈലുകൾ പ്രയോഗിച്ചാൽ ഇസ്രയേൽ പ്രതിസന്ധിയിലാകും. ഇറാന് എത്രത്തോളം ശേഷിയുണ്ടെന്നതിൽ സൂചന നൽകുന്നതായിരുന്നു ഒക്ടോബർ ഒന്നിലെ ആക്രമണമെന്ന് വേണം കരുതാൻ. വലിയൊരു യുദ്ധത്തിലേക്ക് നീങ്ങാൻ അയൽരാജ്യങ്ങൾക്കൊന്നും താൽപര്യമില്ല. എണ്ണ വിപണി പ്രതിസന്ധിയിലാകും. അതിനാൽ തന്നെ ഇസ്രയേലിനെ സഹായിക്കാനും മറ്റു രാജ്യങ്ങൾ മുന്നിട്ടിറങ്ങുകയുമില്ല.

∙ ഇറാനെ തകർത്തത് ഉപരോധം

ലോകത്തെ ഏറ്റവും വലിയ ശക്തികളിലൊന്നാവേണ്ടിയിരുന്ന ഇറാനെ തകര്‍ത്തത് ഉപരോധങ്ങളാണ്. പ്രകൃതിസമ്പത്തു നോക്കുമ്പോൾ ഏറെ സാധ്യതകളുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ഉപരോധം കടുപ്പിച്ചതോടെ എല്ലാം പ്രതിസന്ധിയിലായി. ആണവ പ്ലാന്റിലെ ഏജൻസി പ്രതിനിധികളെ കൊണ്ടുപോകുന്നതൊക്കെ പഴയ മോഡൽ വാഹനങ്ങളിലാണ്. പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും എല്ലാം പഴയ ടെക്നോളജിയിൽ പ്രവർത്തിക്കുന്നതാണ്. രാജ്യത്തെ വലിയ എണ്ണ ശേഖരം ഉപയോഗപ്പെടുത്തി മുന്നേറാമായിരുന്ന രാജ്യത്തെ പിന്നോട്ടടിപ്പിച്ചതിൽ ഇപ്പോഴത്തെ സർക്കാരുകൾക്കും പങ്കുണ്ട്. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും നിലവിലെ സർക്കാരിനെതിരാണ്. സർക്കാരിനെതിരെ പ്രവർത്തിക്കുന്നവർ തന്നെയാണ് പുറത്തുനിന്നുള്ള ശത്രുക്കളെ സഹാായിക്കുന്നതും.

∙ പ്ലാന്റിലെ രഹസ്യം പുറത്തുവിട്ട നിരീക്ഷകൻ പുറത്ത്

ഇറാനിലെ ചില പ്ലാന്റുകളിലെ രഹസ്യ നീക്കങ്ങൾ കണ്ടെത്തിയ ആണവ ഏജൻസി ഉദ്യേഗസ്ഥനെ ഇറാൻ പുറത്താക്കിയ സംഭവവുമുണ്ട്. അവര്‍ക്കെതിരെ എന്തെങ്കിലും കണ്ടെത്തിയാല്‍ ആ റിപ്പോർട്ടുകൾ പുറത്തുപോകാതിരിക്കാനും ശ്രമം നടക്കാറുണ്ട്. ഇറാന്റെ ആണവ നിലയങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് യുഎൻ നിരീക്ഷകർക്ക് വിലയിരുത്താനാകില്ല. ഇറാൻ നിരീക്ഷണ അനുമതി നൽകാത്ത നിരവധി പ്രദേശങ്ങളിലും ആണവ പ്ലാന്റുകളും മറ്റ് ഗവേഷണ കേന്ദ്രങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

( അവലംബം. രാജ്യാന്തര മാധ്യമങ്ങളിൽ വന്ന വാർത്തകൾ. യുദ്ധനിരീക്ഷകരുടെ റിപ്പോർട്ടുകൾ)
 
English Summary:

Inside Iran's Nuclear Plants: An Exclusive Account from an IAEA Inspector