സെലിബ്രിറ്റികളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുക സ്വാഭാവികം. എന്നാൽ പ്രതാപ് പോത്തന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ അർത്ഥം മനസ്സിലാകാതെ തല പുകയ്ക്കുകയാണ് ആരാധകർ. സ്വാതന്ത്ര്യം എന്ന വാക്കിന്‍റെ വിവിധ അര്‍ഥങ്ങളാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ആയി ഇട്ടിരിക്കുന്നത്.
liberty എന്ന വാക്കിന്റെ പല അർഥങ്ങൾ അദ്ദേഹം ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ പരമാർശിക്കുന്നു. മറ്റ് കുറിപ്പുകളോ എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നോ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ വെറുതെ ഇങ്ങനെ ഒരു പോസ്റ്റ് അദ്ദേഹം ഇടാനും സാധ്യത കുറവാണ്. ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പേരിൽ ഇതിനു മുമ്പും വിവാദങ്ങളിൽ പെട്ടിട്ടുള്ള അദ്ദേഹം ഇത്തവണത്തെ പോസ്റ്റിൽ എന്തു ‘സസ്പെൻസാണാവോ’ ഒളിപ്പിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്കിലൂടെ തന്നെയും മകന്‍ കാളിദാസിനെയും അപമാനിച്ചെന്നാരോപിച്ച് പ്രതാപ് പോത്തനെതിരെ നടന്‍ ജയറാം താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയത് ഇൗയിടയ്ക്കാണ്. പ്രശ്നപരിഹാരത്തിനായി അമ്മ നെടുമുടി വേണുവിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രതാപ് പോത്തന്‍റെ ഈ പോസ്റ്റും സംഭവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ ഇപ്പോൾ.
