ബാരാബങ്കി (യുപി) ∙ ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ 2009 ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ മോശം പരാമർശവുമായി ബന്ധപ്പെട്ട കേസിൽ നവംബർ 16നു കോടതിയിൽ ഹാജരാകാൻ ഹിന്ദി സിനിമാതാരം സഞ്ജയ് ദത്തിന് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് സമൻസ് അയച്ചു. സമാജ്‍വാദി പാർട്ടി സ്ഥാനാർഥിക്കുവേണ്ടി ടിക്കായത്ത്നഗർ പ്രദേശത്തു പ്രചാരണം നടത്തുമ്പോൾ പൊതുസമ്മേളനത്തിലാണു കേസിനാസ്പദമായ പരാമർശം ഉണ്ടായത്.
Advertisement