മുംബൈ∙ 1993 സ്ഫോടനപരമ്പരക്കേസിൽ നടൻ സഞ്ജയ് ദത്തിനെ ശിക്ഷാ കാലാവധി തീരും മുൻപ് ജയിൽ മോചിതനാക്കിയതിനെതിരായ പൊതുതാൽപര്യ ഹർജിയിൽ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോടു ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
സ്ഫോടനപരമ്പരയ്ക്കായി എത്തിച്ച ആയുധങ്ങൾ സൂക്ഷിച്ചെന്ന കേസിൽ ദത്തിന് അഞ്ചു വർഷമാണു തടവുശിക്ഷ വിധിച്ചത്. ശിക്ഷാകാലാവധി പൂർത്തിയാകാൻ എട്ടു മാസം ശേഷിക്കെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോചിതനായി.
ജയിലിലെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടിയുള്ള ഇളവിനെതിരെ പുണെ സ്വദേശി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.