മുംബൈ ∙പത്തു കോടിയോളം രൂപ മൂല്യം വരുന്ന തന്റെ സമ്പാദ്യമെല്ലാം നടൻ സഞ്ജയ് ദത്തിന് വിൽപത്രത്തിൽ എഴുതിവച്ച് ആരാധിക. താനറിയാത്ത ആരാധികയുടെ സ്നേഹം ദത്തിനെ അത്ഭുതപ്പെടുത്തിയെങ്കിലും എഴുതിവച്ച സ്വത്തെല്ലാം ആരാധികയുടെ കുടുംബത്തെ തിരിച്ചേൽപിക്കാനുള്ള നടപടിയിലാണ് താരം.
മലബാർഹിൽ നിവാസിയായ നിഷി ത്രിപാഠിയാണ് താൻ ഏറെ ഇഷ്ടപ്പെടുന്ന നടൻ സഞ്ജയ് ദത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം എഴുതിവച്ചത്. ബാങ്ക് ലോക്കറിലെ ആഭരണങ്ങളും സ്വത്തുക്കളുടെ േരഖകളും ഏറ്റുവാങ്ങണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ബറോഡ ശാഖ അധികൃതർ സഞ്ജയ് ദത്തിനെ സമീപിച്ചപ്പോഴാണ് സിനിമാക്കഥ പോലുള്ള സംഭവത്തിന്റെ ചുരുളഴിയുന്നത്.