ന്യൂഡൽഹി∙ കാർഷിക മേഖലയിലെ 11 പദ്ധതികൾ സംയോജിപ്പിച്ചു ഹരിതവിപ്ലവ കൃഷോന്നതി യോജനയ്ക്കു കേന്ദ്രസർക്കാർ രൂപം നൽകി. 33,270 കോടി രൂപയാണ് ഇതിനായി വകയിരുത്തുകയെന്നു നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കാർഷിക വരുമാനം 2022ന് അകം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണു നടപടി. ഭക്ഷ്യസുരക്ഷാ പദ്ധതി, പുഷ്പകൃഷി വികസനം, യന്ത്രവൽക്കരണം, സസ്യ സംരക്ഷണം തുടങ്ങിയ പദ്ധതികളാണ് ഒന്നിച്ചാക്കിയത്.
Advertisement