Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ബ്രാൻഡ് കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ കൃഷിയിൽ കേരളത്തിന്റേതായ ബ്രാൻഡഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു കർഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്താകെ ഇന്നു ബ്രാൻഡഡ് ഉൽപന്നങ്ങൾക്കാണ് ആവശ്യക്കാരുള്ളത്. കർഷക പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവു വരുത്തുന്നതു സർക്കാർ പരിഗണനയിലുണ്ടെന്നു മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. റബറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു കേന്ദ്രസർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രശ്‌നങ്ങൾ പഠിക്കുന്നതിനു കേന്ദ്രം രൂപീകരിച്ച റബർ ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷൻ സംസ്ഥാന ചീഫ് സെക്രട്ടറിയാണ്. ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അനുകൂല നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.