Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി മണിയുടെ അനുയായികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: പെമ്പിളൈ ഒരുമൈ

Pembilai Orumai Gomathy

കോഴിക്കോട് ∙ ഇനി സമരത്തിന് ഇറങ്ങിയാൽ കൊല്ലുമെന്ന് മന്ത്രി എം.എം.മണിയുടെ അനുയായികൾ ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. മൂന്നുപേർ വീട്ടിൽവന്നാണ് ഭീഷണിപ്പെടുത്തിയത്. പരാതി നൽകിയിട്ട് പൊലീസ് കേസ് എടുക്കുന്നില്ലെന്നും ഗോമതി ആരോപിച്ചു.

മൂന്നാറിൽ തോട്ടം തൊഴിലാളികൾക്കു സർക്കാർ ഭൂമി നൽകിയില്ലെങ്കിൽ സ്ഥലം കയ്യേറും. മന്ത്രി മണി രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ല. അടുത്തമാസം ഒമ്പതുമുതൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ ഭൂസമരം ആരംഭിക്കുമെന്നും ഗോമതി കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പെമ്പിളൈ ഒരുമൈ നേതാക്കളായ കൗസല്യ തങ്കമണി, രാജേശ്വരി, ആംആദ്മി സംസ്ഥാന കൺവീനർ സി.ആർ.നീലകണ്ഠൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.