Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയം മുടക്കാൻ മഴയ്ക്കായില്ല; തകർത്തടിച്ച് കോഹ്‌ലി; ഇന്ത്യ ജേതാക്കൾ

cricket മത്സരത്തിൽ രണ്ടു വിക്കറ്റ് നേടിയ കുൽദീപ് യാദവിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

റാഞ്ചി∙മഴ തടസപ്പെടുത്തിയ മത്സരത്തിൽ 48 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. ഡക് വർത്ത് ലൂയീസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറോവറിൽ 48 റൺസായി ചുരുക്കിയിരുന്നു. ഏഴ് ബോളിൽ 11 റൺസെടുത്ത രോഹിത് ശർമ മാത്രമാണ് ഇന്ത്യൻ നിരയില്‍ പുറത്തായത്. നഥാൻ‌ കോള്‍ട്ടറിന്റെ പന്തിൽ രോഹിത് ബൗൾഡാവുകയായിരുന്നു.

ആറാം ഓവർ വരെ നീണ്ട മത്സരത്തിൽ മൂന്ന് ബോളുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയ റൺസ് നേടി. ഇന്ത്യയ്ക്കായി തകർത്തടിച്ച ക്യാപ്റ്റൻ വിരാട് കോഹ്‌ലി 22ഉം ശിഖർ ധവാൻ 15ഉം റൺസെടുത്തു. നാലോവറിൽ 16 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് മാൻ ഓഫ് ദി മാച്ച്.

yuswentra chahel try for catch1 ഓസ്ട്രേലിയക്കെതിരെ ക്യാച്ചിന് ശ്രമിക്കുന്ന ഇന്ത്യൻ ബോളർ യുസ്വേന്ദ്ര ചാഹൽ

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ കളി നിർത്തുമ്പോൾ 18.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലായിരുന്നു.ആദ്യ ഓവറിൽ തന്നെ പേസ് ബൗളർ ഭുവനേശ്വർ കുമാർ ഓപ്പണർ ഡേവിഡ് വാർണറെ പുറത്താക്കി. രണ്ട് ഫോറുൾപ്പെടെ എട്ട് റണ്ണെടുക്കാൻ മാത്രമാണ് ഓസീസ് ക്യാപ്ടന് സാധിച്ചത്.

പിന്നാലെയെത്തിയ ഗ്ലെൻ മാക്സ്‍വെല്ലും ആരോൺ ഫിഞ്ചും ചേർന്ന് സ്കോർ 55ൽ എത്തിച്ചു.എന്നാൽ 17 റൺസ് നേടി ഗ്ലെൻ മാക്സ്‍വെല്‍ ബുംറയ്ക്ക് ക്യാച്ച് നൽകി കൂടാരം കയറി. 42 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു വീശിയ ആരോൺ ഫിഞ്ചിനെ ചൈനാമെൻ കുൽദീപ് യാദവ് പുറത്താക്കിയതോ‌ടെ ഓസീസ് പ്രതിസന്ധിയിലായി. പിന്നാലെയെത്തി മോയിസസ് ഹെൻറിക്വസും കുൽദീപിന് മുന്നിൽ കുടുങ്ങി.

ട്രാവിസ് ഹെഡ് ഒമ്പത് റൺസ് നേടി പു‌റത്തായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിംപെയിനും ഡാനിയേൽ ക്രിസ്റ്റ്യനും ചേർന്ന് സ്കോർ 100 കടത്തി. എന്നാൽ ടിം പെയിനും പിന്നാലെ വന്ന നഥാൻ കോൾട്ടറും ബുറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഓസ്ട്രേലിയൻ സ്കോർ 118ൽ നിൽക്കെ മഴ കളിമുടക്കുകയായിരുന്നു. തുടർന്ന് ഡിഎൽഎസ് പ്രകാരം ഇന്ത്യൻ വിജയ ലക്ഷ്യം 48 റൺസായി നിർണയിച്ചു.

പതിവുപോലെ ഓസ്ട്രേലിയൻ മധ്യ നിര ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകരുന്ന കാഴ്ചയാണ് റാഞ്ചിയിലും കണ്ടത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്,ജസ്പ്രീദ് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ,ഹാർദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റും നേടി.