ADVERTISEMENT

തുറവൂർ ∙ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി തൂണിന് മുകളിൽ സ്റ്റീൽ ഗർഡർ സ്ഥാപിക്കുന്നതിനിടെ ഇരുമ്പ് റാഡ് ദേഹത്ത് വീണ് ബൈക്ക്‌ യാത്രികന് പരുക്ക്. കുത്തിയതോട് അർബൻ ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ തുറവൂർ പുത്തേഴത്ത് ഗ്ലാഡ്‌വിൻ (29)ആണ് പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ വൈകിട്ട് എരമല്ലൂരിനു സമീപമായിരുന്നു സംഭവം. ഇരുമ്പ് റാഡ് തലയിൽ വീണെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്കു പരുക്കില്ല.

കൈക്കും കാലിനും പരുക്കേറ്റു. കഴുത്തുവേദനയെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കു വിധേയനാക്കി. നിർമാണം നടക്കുമ്പോൾ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ലെന്ന് ഗ്ലാഡ്‌വിൻ പറഞ്ഞു. എന്നാൽ തൊഴിലാളികൾ വാഹനങ്ങളെ സൂചന ബോർഡുകൾ നിരത്തി തടഞ്ഞിരുന്നതായും ഇത് വകവയ്ക്കാതെ പോയതാണ് അപകടത്തിന് കാരണമായതെന്നും കമ്പനി അധികൃതർ പറയുന്നു. അപകടത്തെ തുടർന്ന് സുരക്ഷാപ്പിഴവ് ആരോപിച്ച് ജനങ്ങൾ ജോലി തടസ്സപ്പെടുത്തി. പിന്നീട് പൊലീസെത്തിയാണ് ജോലി പുനരാരംഭിച്ചത്. അരൂർ പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com