Download Manorama Online App
മുംബൈ∙ എസി ട്രെയിനുകൾക്ക് ഡിമാൻഡ് കൂടിയതോടെ 3 ട്രെയിനുകൾ കൂടി മധ്യറെയിൽവേ സർവീസിന്റെ ഭാഗമാക്കിയേക്കും. മുൻ സാമ്പത്തിക വർഷത്തെക്കാൾ യാത്രക്കാർ 50 ശതമാനം കൂടിയതാണ് ട്രെയിനുകളുടെ എണ്ണം കൂട്ടാൻ കാരണം. 3 എസി ലോക്കൽ ട്രെയിനുകൾ പുതിയതായി സർവീസിന്റെ ഭാഗമാക്കിയാൽ പ്രതിദിനം 50 എസി സർവീസുകൾ അധികമായി
മുംബൈ∙ കുർള, ബാന്ദ്ര റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ബാന്ദ്രാ–കുർള കോംപ്ലക്സിലേക്ക് (ബികെസി) ഓട്ടോറിക്ഷകൾ ഓട്ടം പോകാൻ മടിക്കുന്നതിനെച്ചൊല്ലി പരാതി വ്യാപകം. ഓട്ടം വിളിച്ചാൽ ഭൂരിപക്ഷം പേരും നിഷേധിക്കുന്നതിനു പുറമേ, അമിത നിരക്കും ആവശ്യപ്പെടുന്നതായി ആരോപണമുണ്ട്. ബികെസിയിൽ ഓഫിസുകൾ കൂടുന്നതിനനുസരിച്ച്
മുംബൈ∙ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണം നേരത്തെ നിശ്ചയിച്ചതിലും വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. 508 കിലോമീറ്റർ പാതയുടെ 290 കിലോമീറ്റർ നിർമാണം പൂർത്തിയായി. 12 സ്റ്റേഷനുകളുടെയും 8 വലിയ പാലങ്ങളുടെയും നിർമാണവും അവസാനഘട്ടത്തിലാണ്. രാജ്യത്ത്
മുംബൈ∙ മധ്യറെയിൽവേയുടെ വിസ്റ്റാഡം കോച്ചുകളുള്ള ട്രെയിനുകൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നു. മുംബൈയിൽ നിന്നുള്ള ആറ് ദീർഘദൂര ട്രെയിനുകളിലാണ് ഇത്തരം കോച്ചുകളുള്ളത്. ആദ്യം മുംബൈ–ഗോവ ട്രെയിനിലും, പിന്നീട് മുംബൈ–പുണെ ട്രെയിനിലുമാണ് ഇവ ഘടിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6 ട്രെയിനുകളിലെ വിസ്റ്റാഡം
മുംബൈ∙ മാമ്പഴങ്ങളുടെ പറുദീസയാണ് കൊങ്കൺ. കൊടുംകാടുകളും തീരപ്രദേശങ്ങളുമാണ് ഭൂപ്രകൃതി. കുന്നും മലകളും അടങ്ങുന്ന മേഖലകളിൽ മാങ്ങയാണ് പ്രധാന കൃഷി. തീരപ്രദേശത്തു നിന്ന് മത്സ്യങ്ങളെയും കോരിയെടുക്കാം. ഇതു രണ്ടും കഴിഞ്ഞാൽ മികച്ച ആദായം നൽകുന്ന വരുമാന മാർഗങ്ങൾ അധികമില്ല. അതിനാൽ, തൊഴിൽതേടി മുംബൈയിലേക്കു
മുംബൈ∙ ഉടമസ്ഥാവകാശ രേഖയായ ഡീംഡ് കൺവെയൻസ് ഫ്ലാറ്റ് ഉടമകൾ അവകാശപ്പെട്ടാൽ നിഷേധിക്കാനാവില്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ബോറിവ്ലി ഈസ്റ്റിലെ മനോദയ് ഹൗസിങ് സൊസൈറ്റി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസ് സന്ദീപ് മാർനെയുടെ ഏകാംഗ ബെഞ്ച്. ഫ്ലാറ്റ് ഉടമകൾക്ക് ഭൂവുടമകൾ ഡീംഡ് കൺവെയൻസ്
പാൽഘർ∙ കൊടുംചൂട് വകവയ്ക്കാതെ ആയിരങ്ങളെ അണിനിരത്തിയ ശക്തിപ്രകടനത്തോടെ ബിജെപി, ബഹുജൻ വികാസ് അഘാഡ് (ബിവിഎ) കക്ഷികൾ പാൽഘർ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ശിവസേനാ ഉദ്ധവ് വിഭാഗം നേരത്തെ പത്രിക സമർപ്പിച്ചിരുന്നു. ഇതോടെ, ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എൻസിപി (അജിത്), ശിവസേന
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ നഗരത്തിലെ പ്രധാന വിഷയങ്ങളിലൊന്നായി വായുമലിനീകരണം മാറുന്നുവെന്ന് ഹൗസിങ് സൊസൈറ്റികൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി. വികസനം ആവശ്യമാണ്. എന്നാൽ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകൾ നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണം എന്നാണ് എല്ലാവരുടെയും അഭിപ്രായം.റോഡ്, പാലം,
മുംബൈ∙ മഴക്കാലത്തിന് മുന്നോടിയായി റോഡിലെ കുഴികൾ അടയ്ക്കാൻ നടപടികളുമായി ബിഎംസി. ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ നിർദേശം നൽകിയതിനെത്തുടർന്നാണ് നടപടികൾ വേഗത്തിലായത്. ഓരോ വാർഡിന്റെയും ചുമതലയുള്ള എൻജിനീയർമാരും സബ് എൻജിനീയർമാരും കുഴികൾ കണ്ടെത്തി അടയ്ക്കണമെന്നാണ് ബിഎംസി കമ്മിഷണറുടെ ഉത്തരവ്. 2018 മുതൽ റോഡിലെ
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ വോട്ടെടുപ്പ് ദിനമായ 20ന് മുംബൈയിലെ മെട്രോ 2 എ , മെട്രോ 7 എന്നീ പാതകളിൽ 10% നിരക്കിളവ് പ്രഖ്യാപിച്ചു. വോട്ടിന് കൂടുതൽ ആളുകളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അഞ്ചാം ഘട്ടത്തിൽ 13 ലോക്സഭാ
Results 1-10 of 2843