Download Manorama Online App
കൊച്ചി∙ ചിന്നക്കനാലിലെ ഭൂമി ഇടപാടിൽ മാത്യു കുഴൽനാടനെതിരെ ഇടുക്കി വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ക്രമക്കേട് അറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ
വൈദ്യുതി പ്രവാഹം; ജാഗ്രത പാലിക്കണം: ആലക്കോട്∙ മുട്ടം സബ് സ്റ്റേഷനിൽ നിന്ന് ആലക്കോടിനു സമീപം പ്രവർത്തിക്കുന്ന ഫാക്ടറിയിലേക്ക് ഭൂമിയുടെ അടിയിലൂടെയുള്ള 11 കെവി കേബിൾ ലൈൻ ഇന്ന് രാവിലെ 9 മുതൽ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാൽ കേബിൾ ലൈൻ കടന്നുപോകുന്ന ഭാഗത്ത് ജാഗ്രത പുലർത്തണമെന്ന് ആലക്കോട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
തൊടുപുഴ ∙ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമ്പോൾ, മിന്നും വിജയ പ്രതീക്ഷയിൽ ഇടുക്കി. വിജയശതമാനം, എ പ്ലസ് എന്നിവയിൽ കഴിഞ്ഞ വർഷത്തെക്കാൾ മുന്നേറ്റം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജില്ലയിൽ ഇത്തവണ 11,562 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. സർക്കാർ സ്കൂളുകളിൽ കല്ലാർ ഗവ.
രാജകുമാരി∙ പൂപ്പാറയിൽ ജലജീവൻ മിഷന്റെ പൈപ്പ് കത്തിനശിച്ച സംഭവത്തിൽ റവന്യു, ഫയർഫോഴ്സ് വകുപ്പുകൾ ജലവിഭവ വകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും പാെലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതിനാൽ തുടർ നടപടികൾ വൈകുന്നു. സാംപിളുകളുടെ ഫൊറൻസിക് പരിശോധന ഫലം ലഭിക്കാത്തതാണ് അന്വേഷണ റിപ്പോർട്ട് വൈകാൻ കാരണമെന്നാണ്
മൂന്നാർ ∙ മോട്ടർ പണിമുടക്കിയതിനെ തുടർന്ന് ശുദ്ധജലമില്ലാതായ, ദേവികുളത്തെ വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള യാത്രിനിവാസും അതിഥി മന്ദിരവും (പഴയ രാജ്ഭവൻ) അടച്ചു പൂട്ടി. വിനോദസഞ്ചാരികളുടെ ഏറ്റവും തിരക്കുള്ള സീസണിൽ ഇവ പൂട്ടിയതോടെ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. യാത്രിനിവാസിൽ പതിനെട്ടും
ഇടുക്കി∙ തന്നെ ബിജെപി മാത്രമല്ല കോൺഗ്രസും ക്ഷണിച്ചിട്ടുണ്ടെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായാണ് ചർച്ച നടത്തിയത്. കെപിസിസിയുടെ ഒരു മുൻ അധ്യക്ഷനും കോട്ടയത്തു നിന്നുള്ള ഒരു മുതിർന്ന നേതാവും ചർച്ച നടത്തി.
മൂന്നാർ ∙ വീടുകളിലെ ദോഷം മാറ്റാൻ പ്രാർഥനയും പൂജകളും ചെയ്യാമെന്നു വിശ്വസിപ്പിച്ച് സ്ത്രീകളിൽ നിന്നു പണം തട്ടിയെടുത്ത 4 തമിഴ്നാട് സ്വദേശികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോയമ്പത്തൂർ, തഞ്ചാവൂർ സ്വദേശികളായ വാസുദേവൻ (28), സീനു (27), ഗോപി (24), വിജയ് വീരസ്വാമി (23) എന്നിവരെയാണു മൂന്നാർ പൊലീസ്
ബൈസൺവാലി∙ പഞ്ചായത്തിലെ ഇരുപതേക്കർ, കാക്കാക്കട, ചങ്ങനാശേരിക്കട, മുട്ടുകാട് ഭാഗത്ത് മഴ പെയ്തിട്ട് 4 മാസം കഴിഞ്ഞു. സമീപ പഞ്ചായത്തുകളായ രാജകുമാരി, ചിന്നക്കനാൽ, രാജാക്കാട് എന്നിവിടങ്ങളിലെല്ലാം വേനൽമഴ ലഭിച്ചെങ്കിലും ബൈസൺവാലിയിൽ മഴ മാറിനിൽക്കുകയാണ്. ആകാശത്ത് കാർമേഘങ്ങൾ മൂടുമെങ്കിലും മഴ പെയ്യുന്നില്ല. മുൻ
ചെറുതോണി ∙ തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ ഇടുക്കിക്കും ഡാം ടോപ്പിനുമിടയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ 2 മാസത്തിനിടെ ആറോളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വളവുകളും തിരിവുകളും ഏറെയുള്ള പാതയുടെ ഒരു ഭാഗം അഗാധമായ ഗർത്തമാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് വൻ അപകടങ്ങൾ ഇവിടെ വഴിമാറിപ്പോകുന്നത്.
വണ്ണപ്പുറം ∙ ഹൈറേഞ്ച് ജംക്ഷനിലെ ശുചിമുറി അടച്ചു പൂട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ വലയുന്നു. ആരും അതിക്രമിച്ച് കയറാതിരിക്കാൻ ശുചിമുറി രണ്ടു താഴിട്ടു പൂട്ടിയിരിക്കുകയാണ്. ദിവസവും നൂറുകണക്കിനു യാത്രക്കാർ എത്തുന്ന ബസ്
നെടുങ്കണ്ടം ∙ കനത്ത വേനലിൽ ജില്ലയിലെ കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷിവകുപ്പ് മന്ത്രി നിയോഗിച്ച ഉന്നതതല സംഘം വിവിധ മേഖലകളിൽ സന്ദർശനം നടത്തി. ജില്ലാ അഗ്രികൾചർ ഓഫിസർ, സംസ്ഥാന കാർഷിക കോളജിലെ ഗവേഷകർ എന്നിവരുൾപ്പെടുന്ന സംഘമാണ് കൃഷിയിടങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. ആദ്യ ഘട്ടത്തിൽ
രാജകുമാരി ∙ ഇൗ വേനൽക്കാലത്ത് ജില്ലയിൽ മുൻപെങ്ങുമില്ലാത്ത വിധം ശുദ്ധജലക്ഷാമം. ശുദ്ധജലത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കുന്നവരും വെള്ളം വില കാെടുത്തുവാങ്ങുന്നവരുമാെക്കെ ഇൗ വേനൽക്കാലത്തെ ദുരിതകാഴ്ചകളാണ്. ഭൂഗർഭ ജലവിതാനം താഴ്ന്നതിനാൽ ലോറേഞ്ച്, ഹൈറേഞ്ച് വ്യത്യാസമില്ലാതെ പല സ്ഥലങ്ങളിലും കുഴൽക്കിണറുകൾ വറ്റി. ജലവിഭവ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ജലവിതരണ പദ്ധതികളിൽ ഭൂരിഭാഗവും നാട്ടുകാർക്കു പ്രയോജനപ്പെട്ടില്ല.
മൂന്നാർ ∙ വർഷങ്ങളായി പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ആംബുലൻസ് ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നു. മാട്ടുപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ദേവികുളം പഞ്ചായത്ത് ഓഫിസിനു സമീപമാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. യഥാസമയം
നാടെങ്ങും കടുത്ത ചൂട് കാലാവസ്ഥ തുടരുമ്പോഴും മൂന്നാറിലെ ദേവികുളം ലാക്കാട്, ഗ്യാപ്, ലക്ഷ്മി, ചൊക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈകിട്ട് നല്ല തണുപ്പാണ്. പുലർകാലങ്ങളിൽ മഞ്ഞും. മധ്യവേനലവധി തുടങ്ങിയതിനാൽ മൂന്നാറിൽ സഞ്ചാരികളുടെ ഒഴുക്കാണ്. പകൽ സമയങ്ങളിൽ സ്ഥലങ്ങൾ സന്ദർശിച്ചു യാത്ര ചെയ്യുന്ന സഞ്ചാരികൾ
കട്ടപ്പന ∙ വെട്ടിക്കുഴക്കവല, നത്തുകല്ല് മേഖലകളിലെ 4 കച്ചവട സ്ഥാപനങ്ങളിൽ മോഷണം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമായിരുന്നു മോഷണം. വെട്ടിക്കുഴക്കവലയിൽ സുധീറിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ചിക്കൻ സെന്റർ, നത്തുകല്ലിൽ കുന്നപ്പള്ളിൽ
പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം പീരുമേട് ∙ ആൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലേക്കും വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലേക്കും പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്.
നെടുങ്കണ്ടം∙ അരളി പൂക്കൾ കുപ്രസിദ്ധിയാർജിക്കുന്നതിനും മുൻപേ സംസ്ഥാനപാതയോരം സൗന്ദര്യവൽക്കരിക്കുന്നതിനായി ഉടുമ്പൻചോല പഞ്ചായത്ത് നട്ടത് 10,000 അരളിച്ചെടികൾ. കുമളി–മൂന്നാർ സംസ്ഥാന പാതയുടെ ഇരുവശവും ഫല വൃക്ഷങ്ങളും ഒപ്പം അരളിച്ചെടികളും വച്ചുപിടിപ്പിക്കുവാൻ 2019ലാണ് ഉടുമ്പൻചോല പഞ്ചായത്ത് പദ്ധതിയിട്ടത്. 20
മൂന്നാർ ∙ മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിൽ വിനോദസഞ്ചാരികളുടെ വൻതിരക്ക്. കഴിഞ്ഞ 10 ദിവസമായാണു മൂന്നാറിൽ സന്ദർശകരുടെ തിരക്കു കൂടിയത്. തമിഴ്നാട്ടിൽ നിന്നുള്ളവരാണു സന്ദർശകരിൽ ഭൂരിഭാഗവും. ഊട്ടിയിൽ വിനോദസഞ്ചാരികളുടെ പ്രവേശനത്തിനു ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് മൂന്നാറിലേക്ക് തമിഴ്നാട് സ്വദേശികളുടെ വരവ് വർധിച്ചത്. കർണാടക, ആന്ധ്ര എന്നിവടങ്ങളിൽ നിന്നുള്ള മലയാളികളും എത്തുന്നുണ്ട്. സന്ദർശകരുടെ വരവ് കൂടിയതോടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗതാഗതക്കുരുക്കും വ്യാപകമാണ്.
അടിമാലി ∙ കാലാവധി കഴിഞ്ഞ ഔദ്യോഗിക വാഹനങ്ങൾ കണ്ടം ചെയ്തു; സ്വന്തം വാഹനമില്ലാതെ ജില്ലയിലെ മോട്ടർ വാഹന വകുപ്പ്. ദേവികുളം സബ് ആർടി ഓഫിസ് വാഹനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നു. ഇതോടെ ജില്ലയിൽ ഔദ്യോഗിക വാഹനമില്ലാത്ത സബ് ആർടി ഓഫിസുകളുടെ എണ്ണം നാലാകും. 15 വർഷം പഴക്കം ഉള്ളതിനാലാണ് ഇന്ന് അടിമാലിയിലെ വാഹനം കട്ടപ്പുറത്താകുന്നത്. പകരം സംവിധാനം ഏർപ്പെടുത്താൻ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ നിന്നു നടപടി ഉണ്ടാകാത്ത സാഹചര്യമാണു പ്രതിസന്ധിക്കു കാരണമായിരിക്കുന്നത്.
രാജകുമാരി ∙ വനമേഖലയിൽ നിന്ന് അധിനിവേശ സസ്യങ്ങളെ ഒഴിവാക്കി കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് ഭക്ഷണം ഉറപ്പു വരുത്തിയാൽ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാനാകുമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പഠനസംഘത്തിന്റെ റിപ്പോർട്ട്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രാെട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ നിയോഗിച്ച ഉദ്യോഗസ്ഥ പഠനസംഘമാണു ചിന്നക്കനാൽ ഉൾപ്പെടെയുള്ള മേഖലകളിലെ അധിനിവേശ സസ്യങ്ങൾ സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ചു റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും.
തൊടുപുഴ∙ സന്ധ്യ കഴിഞ്ഞ് തൊടുപുഴ നഗരത്തിലേക്കുപോകുന്നവർ മെഴുകുതിരിയോ ടോർച്ചോ കയ്യിൽ കരുതണം! അല്ലാത്തപക്ഷം ഇരുട്ടിൽ തപ്പിത്തടയേണ്ടിവരും. നഗരവാസികൾ നൽകുന്നൊരു മുന്നറിയിപ്പാണിത്. നഗരത്തിലെ പ്രധാന വഴികളിലെ വഴിവിളക്കുകളിൽ ഭൂരിഭാഗവും തകരാറിലായതോടെ രാത്രി നഗരത്തിന്റെ പല ഭാഗവും ഇരുട്ടിലായി.
റേഷൻ വിതരണം ∙ മേയിലെ റേഷൻ വിതരണം ഇന്ന് രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയും. വൈദ്യുതി മുടക്കം നെടുങ്കണ്ടം∙ കൈലാസത്ത് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ കാരിത്തോട് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം
ചെറുതോണി∙ നാലു പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനു ശേഷം ഇടുക്കി ഐസിഡിഎസിൽ നിന്ന് 10 അങ്കണവാടി ജീവനക്കാർ വിരമിച്ചു. കുഞ്ഞോമനകളുടെ സംരക്ഷണം ഏറ്റെടുത്തു തുടക്കത്തിൽ 100 രൂപയും 50 രൂപയും പ്രതിമാസ ശമ്പളത്തിൽ സേവനം ചെയ്തു തുടങ്ങിയവരാണ് വിരമിച്ച ഈ 10 പേർ. സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന ഇവർക്ക് ഇടുക്കി
മൂന്നാർ∙ ജലനിരപ്പ് താഴ്ന്ന മാട്ടുപ്പെട്ടി ഡാമിലേക്ക് കുണ്ടള ഡാമിൽനിന്നു വെള്ളമൊഴുക്കി വിടാൻ തുടങ്ങി. ശനിയാഴ്ച മുതലാണ് കുണ്ടള ഡാമിൽനിന്നു സ്പിൽവേയിലൂടെ ഒഴുക്കിവിട്ടു തുടങ്ങിയത്. വേനൽ മഴ ലഭിക്കാതെ വരികയും വൈദ്യുതി ഉൽപാദനം തുടരുകയും ചെയ്യുന്നതിനാൽ മാട്ടുപ്പെട്ടി ഡാമിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെയാണ് വെള്ളമൊഴുക്കി വിട്ടുതുടങ്ങിയത്. 1599.60 മീറ്ററാണ് മാട്ടുപ്പെട്ടി ഡാമിന്റെ സംഭരണ ശേഷി. ജലനിരപ്പ് 1588.60 മീറ്ററിൽ എത്തിയതോടെയാണ്
ഇടുക്കി∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ സന്ദർശിച്ചത്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, ഉച്ചയ്ക്കു ശേഷമാണ് ഇരുവരും
മൂന്നാർ ∙ പുഷ്പമേളയിൽ വിനോദ സഞ്ചാരികളുടെ വൻതിരക്ക്. ഒന്നിനു തുടങ്ങിയ പുഷ്പമേള വെള്ളിയാഴ്ച വൈകിട്ട് വരെ 13,666 പേരാണ് സന്ദർശിച്ചത്. ഇന്നലെ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു (ഡിടിപിസി) കീഴിലുള്ള ബോട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള നടക്കുന്നത്. 12ന്
കുടയത്തൂർ∙ വേനൽച്ചൂടിൽനിന്നുള്ള ആശ്വാസത്തിനായി മലങ്കര ജലാശയത്തിലേക്ക് ആളുകൾ എത്തുന്നതോടെ അപകട സാധ്യതയും കൂടുന്നു. മൂലമറ്റം നിലയത്തിൽനിന്നു വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് ജലാശയത്തിലുള്ളത്. വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിന്റെ തോത് അനുസരിച്ച് ജലനിരപ്പിൽ ഏറ്റക്കുറച്ചിൽ
കരിമണ്ണൂർ∙ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ നാട്ടുകാരുടെയും സർക്കാർ വകുപ്പുകളുടെയും മേൽ പഴിചാരി രക്ഷപ്പെടാൻ നെയ്യശ്ശേരി -തോക്കുമ്പൻ റോഡ് പണി ഏറ്റെടുത്ത കരാർ കമ്പനിയും കെഎസ്ടിപിയും ശ്രമിക്കുന്നതായി ആക്ഷേപം. 137.8 കോടി രൂപയ്ക്കാണ് കരിമണ്ണൂർ മുതൽ പട്ടയക്കുടി വരെയുള്ള 27 കിലോ മീറ്റർ
ഫുട്ബോൾ ചാംപ്യൻഷിപ്: തിരഞ്ഞെടുപ്പ് 8ന് തൊടുപുഴ∙ സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ജില്ലയുടെ മൂന്ന് സോണുകളായി തിരിച്ച് സിലക്ഷൻ നടത്തും. 8ന് 7.30ന് തൊടുപുഴ സോക്കർ സ്കൂൾ, കുമളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, അടിമാലി വിശ്വദീപ്തി
6 ദിനരാത്രങ്ങൾ കൊണ്ട് 797.77 കിലോമീറ്റർ. സൈക്കിൾ റാലിയുടെ ലക്ഷ്യം ലഹരിക്കെതിരെയുള്ള പ്രചാരണം.കേരള സർക്കാരിന്റെ വിമുക്തി പരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് തേക്കടി സൈക്ലിങ് ക്ലബ്ബുമായി സഹകരിച്ചാണ് റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ 28ന് തേക്കടിയിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശറാലി തിരുവനന്തപുരം വഴി 3ന് കാസർകോട്ട് എത്തി. എക്സൈസ് ഉദ്യോഗസ്ഥനായ ഡി.സതീഷ്, ക്ലബ് അംഗങ്ങളായ എബിൻ ജോസ്, രാജേഷ് എസ്.ചൊവ്വര എന്നീ
ചെറുതോണി ∙ ജില്ലാ പൊലീസിലെ കുറ്റാന്വേഷണ വിദഗ്ധൻ സജിമോൻ ജോസഫ് സർവീസിൽ നിന്നും പടിയിറങ്ങി. നീണ്ട 31 വർഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവിൽ വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്വയം വിരമിക്കുകയായിരുന്നു. ക്രിമിനൽ കേസുകൾ തെളിയിക്കാൻ മിടുക്കനായ ഇദ്ദേഹം അന്വേഷിച്ചു
നിസ്സാരമായ ചില ഇല്ലായ്മകൾ വിലമതിക്കാനാകാത്ത വിജയത്തിലേക്ക് എത്തിച്ച മഹാന്മാരുടെ ജീവിതം പോലെയാണ് രതീഷിന്റെ ജീവിതത്തിലും നടന്നത്. ‘ത്രെഡ് ആർട്ട്’ എന്ന ചിത്രകലാ സങ്കേതം കഴിഞ്ഞ വർഷം ഫെയ്സ്ബുക് വിഡിയോയിലൂടെ പരിചയപ്പെട്ടതോടെയാണ് രതീഷിന്റെ ചിന്തകൾ ആ വഴിക്കു സഞ്ചരിച്ചു തുടങ്ങിയത്. വിഡിയോയിൽ കണ്ട ആളെക്കൊണ്ട് ഒരു ചിത്രം ചെയ്യിക്കുക എന്നതായിരുന്നു ആഗ്രഹം.
മൂന്നാർ ∙ വേനൽ കടുത്തതും മഴ പെയ്യാത്തതും മൂന്നാറിലെ തേയില വ്യവസായത്തെ ബാധിക്കുന്നു. കാലാവസ്ഥ മാറ്റത്തെ തുടർന്ന് ഏപ്രിൽ മാസത്തിലെ കൊളുന്ത് ലഭ്യത മറ്റ് മാസങ്ങളിൽ നിന്ന് 50 ശതമാനത്തിൽ താഴെയെത്തി. മുൻ വർഷങ്ങളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആവശ്യത്തിന് വേനൽ മഴ ലഭിച്ചിരുന്നതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലും മൺസൂൺ കഴിഞ്ഞുള്ള ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലും കൊളുന്ത് ഉൽപാദനം കൂടിയിരുന്നു. വേനൽ മഴ
രാജകുമാരി ∙ സ്കൂട്ടർ അപകടത്തിൽ മരിച്ച നാലു വയസ്സുകാരിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും ചിന്നക്കനാൽ തിഡീർനഗർ കണ്ണീരോടെ വിടചാെല്ലി. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ചെമ്പകത്താെഴുക്കുടിക്ക് സമീപം സ്കൂട്ടർ അപകടത്തിൽ പെട്ട് തിഡീർഗനർ സ്വദേശി മണികണ്ഠന്റെ ഭാര്യ അഞ്ജലി(27), മകൾ അമേയ(4),
നെടുങ്കണ്ടം ∙ അറുപത്തെട്ട് വർഷം പഴക്കമുള്ള അപകടാവസ്ഥയിലായ കലുങ്ക് പുതുക്കി പണിയാതെ ടാറിങ് നടത്താൻ നീക്കമെന്ന് ആരോപണം. നിർമാണം പുരോഗമിക്കുന്ന കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേയിൽ മുണ്ടിയെരുമ പുഞ്ചിരിവളവിന് സമീപമുള്ള കലുങ്കാണ് സംരക്ഷണഭിത്തി ഇടിഞ്ഞു അപകടാവസ്ഥയിലായത്. 1956ൽ നിർമിച്ച മുണ്ടിയെരുമ-രാമക്കൽമേട്
അടിമാലി ∙ പ്രളയത്തിൽ തകർന്ന മാങ്കുളം പഞ്ചായത്തിലെ കള്ളിക്കുട്ടികുടിയിൽ ഈറ്റപ്പാലത്തിനു പകരം നടപ്പാലത്തിന് എംപി ഫണ്ട് ചെലവഴിക്കാൻ ഇംപ്ലിമെന്റ് ഏജൻസി അംഗീകാരം നൽകിയില്ല. റീ–ബിൽഡ് കേരളയിൽ പാലവും റോഡും പണിയാൻ നടപടി സ്വീകരിച്ചതിനാലാണു ഫണ്ട് വിനിയോഗത്തിനു ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അനുമതി
രാജകുമാരി∙ മനുഷ്യരും കാട്ടാനകളുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞ മാസം ആദ്യം സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വേനലവധി കഴിഞ്ഞാലുടൻ കോടതി പരിഗണിച്ചേക്കും. 17 വരെയാണ് കോടതിയുടെ വേനലവധി. അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ
മുട്ടം ∙ പുലിയുടെ സാന്നിധ്യം കൂടുതൽ പ്രദേശങ്ങളിൽ കണ്ടതോടെ പഴയമറ്റത്തും പാറക്കടവിലും വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറകൾ സ്ഥാപിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ നടപടിയായത്. നിരീക്ഷണക്യാമറയിൽ പുലിയുടെ
തൊടുപുഴ ∙ തൊടുപുഴയിൽ നിന്ന് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകളിൽ കപ്പൽ ഉല്ലാസയാത്ര 6ന് രാവിലെ 11.30ന് തുടങ്ങും. തൊടുപുഴയിൽ നിന്ന് കൊച്ചിയിൽ എത്തി ആഡംബര കപ്പലിൽ കയറി അറബിക്കടലിൽ 5 മണിക്കൂറാണ് ഉല്ലാസയാത്ര. 3550 രൂപയാണ് മുതിർന്നവർക്ക് ചാർജ്. 5 വയസ്സ് മുതൽ 10 വയസ്സ് വരെയുള്ളവർക്ക് 1240
ശാന്തൻപാറ∙ കത്തുന്ന വേനൽ ചൂടിൽ ശുദ്ധജലത്തിനായി മനുഷ്യരും മൃഗങ്ങളും ഒരു പോലെ ബുദ്ധിമുട്ടുമ്പോൾ ശാന്തൻപാറയിൽ ജലവിഭവ വകുപ്പിന്റെ അലംഭാവം മൂലം പാഴാവുന്നത് ലക്ഷക്കണക്കിന് ലീറ്റർ വെള്ളം. ശാന്തൻപാറ ടൗണിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ നിരവധി കുടുംബങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായ പൈപ്പ്
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. 5 അടി വെള്ളം കൂടി കുറഞ്ഞാൽ തേക്കടിയിലെ ബോട്ടിങ് പ്രതിസന്ധിയിലാകും. ഇപ്പോൾ 115.10 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ വേനൽമഴ ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ നേരിയ മഴ മാത്രമാണ്
കട്ടപ്പന കമ്പോളം ഏലം: 1900-2050 കുരുമുളക്: 585 കാപ്പിക്കുരു(റോബസ്റ്റ): 220 കാപ്പി പരിപ്പ്(റോബസ്റ്റ): 350 കൊക്കോ: 275 കൊക്കോ(ഉണക്ക): 875 കൊട്ടപ്പാക്ക്: 280 മഞ്ഞൾ: 190 ചുക്ക്: 340 ഗ്രാമ്പൂ: 975 ജാതിക്ക: 250 ജാതിപത്രി: 1250-1600 വാഹനഗതാഗതം 6 മുതൽനിരോധിച്ചു തങ്കമണി ∙ നീലിവയൽ - പ്രകാശ് റോഡിൽ ടാറിങ്
തൊടുപുഴ∙ ഇടുക്കി ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5നാണ് സംഭവം. ടാങ്ക്കുടിക്ക് സമീപം
പീരുമേട് ∙ കനത്ത ചൂടും, വേനൽ മഴ ലഭിക്കാത്തതും മൂലം വൻകിട –ചെറുകിട തേയില തോട്ടങ്ങളിൽ നുള്ളാൻ പച്ചക്കൊളുന്ത് ഇല്ല. റെക്കോർഡ് വിളവ് ലഭിക്കേണ്ട ഏപ്രിൽ–മേയ് മാസങ്ങളിലെ ഈ വരുമാന നഷ്ടം തേയിലത്തോട്ടം വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടാൻ ഇടയുണ്ട്. കടുത്ത വേനലിൽ തേയിലച്ചെടികൾ കരിഞ്ഞു ഉണങ്ങി.
മുരിക്കാശേരി∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച ‘സഹപാഠിക്കൊരു സ്നേഹവീട്’ ഇടുക്കി രൂപത ബിഷപ് മാർ. ജോൺ നെല്ലിക്കുന്നേൽ വെഞ്ചരിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഡോ.ജോർജ് തകിടിയിൽ താക്കോൽ കൈമാറി. 4 കുട്ടികൾ പഠിക്കുന്ന കുടുംബത്തിന്റെ വീടിന്റെ
തൊടുപുഴ∙ കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും ഭീതി വിതയ്ക്കുന്ന പുലിയെ പിടികൂടാൻ പ്രത്യേക ആർആർടി സംഘത്തെ നിയോഗിക്കണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യം. രണ്ടു മാസത്തോളമായി ജനങ്ങളിൽ ഭീതി പരത്തി വിഹരിക്കുന്ന പുലിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡീൻ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ്
അടിമാലി ∙ കടുത്ത വേനലിൽ ദേവിയാർ പുഴയിൽ നീരൊഴുക്ക് നിലച്ചു. ഇതോടെ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളുടെ ശുദ്ധജല സ്രോതസ്സുകൾ വറ്റി വരണ്ടു ജലക്ഷാമം രൂക്ഷമായി. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പുഴയിൽ നീരൊഴുക്ക് നിലച്ചത്. കഴിഞ്ഞ 5 മാസത്തോളമായി നിലനിൽക്കുന്ന കൊടിയ വേനലാണ് പുഴ വറ്റാൻ കാരണമായത്.
ജലവിതരണത്തിൽ നിയന്ത്രണം കട്ടപ്പന∙ വേനൽ കനത്തതോടെ പെരിയാറിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതിനാൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിയിൽ ജല അതോറിറ്റിയുടെ പദ്ധതിയിൽനിന്നുള്ള ജല വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. അതിനാലാണ് മാട്ടുക്കട്ട ടൗൺ, മാട്ടുക്കട്ട വില്ലേജ്പടി,
മൂന്നാർ ∙ മൂന്നാറിലെ പ്രധാന റോഡുകൾ ഒഴിച്ചുള്ള മറ്റു പാതകളിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന, ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നാട്. രാവിലെ വന്ന് അന്നു തന്നെ മടങ്ങുന്നവർ ഒഴികെ മൂന്നാറിൽ രണ്ടും മൂന്നും ദിവസം താമസിക്കുന്നവരുടെ
കരിങ്കുന്നം ∙ ഒരു മാസത്തിലേറെയായി കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന് ജനജീവിതം ഭീതിയിലാഴ്ത്തിയിട്ടും വനംവകുപ്പിന് പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. തൊടുപുഴ നഗരസഭയുടെ കീഴിലുള്ള പാറക്കടവ് ഭാഗത്തും പുലിസാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വാദം വനംവകുപ്പ്
നെടുങ്കണ്ടം ∙ കുമളി-മൂന്നാർ സംസ്ഥാനപാതയിൽ വർഷങ്ങളായി ഒടിഞ്ഞുവീണു കിടക്കുന്ന ഇരുമ്പ് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാൻ നടപടിയില്ല.2018ലെ പ്രളയത്തിലും തുടർന്നുണ്ടായ മഴക്കെടുതിയിലും മരങ്ങൾ വീണാണ് പോസ്റ്റുകൾ നശിച്ചത്.വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി ഉടനടി പുതിയ പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും പഴയവ നീക്കം
ചെറുതോണി ∙ വേനൽ കടുത്തതോടെ ശുദ്ധജലക്ഷാമം രൂക്ഷമായ കഞ്ഞിക്കുഴി പഞ്ചായത്തിലെ പുഴകളിലും തോടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ജലലഭ്യത ഉറപ്പു വരുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.കൊടുംചൂടിൽ ഹൈറേഞ്ച് കരിഞ്ഞുണങ്ങി വറുതിയുടെ പിടിയിലായപ്പോൾ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകൾ
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി, കോട്ടയം മണ്ഡലങ്ങളിൽ ബൂത്തിലെത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരെക്കാൾ കുറഞ്ഞു. വോട്ടർ പട്ടികയിൽ എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാരെക്കാൾ കൂടുതൽ വനിതകളാണ്. ഇടുക്കിയിൽ 4,25,598 പുരുഷന്മാർ വോട്ടു ചെയ്യാൻ എത്തിയപ്പോൾ 4,06,332 പേർ സ്ത്രീകൾ മാത്രമാണു വോട്ടു ചെയ്തത്. പുരുഷന്മാരെ അപേക്ഷിച്ച് 19,266 പേർ കുറവ്.
തൊടുപുഴ ∙ ഇടുക്കിയിലെ പച്ചസ്വർണമെന്നറിയപ്പെടുന്ന ഏലച്ചെടി വളരുന്ന സ്വാഭാവിക താപനില 18-24ഡിഗ്രി സെൽഷ്യസ് വരെയാണ്. ചരിത്രത്തിലാദ്യമായി ഇടുക്കി ജില്ലയിൽ ഏപ്രിൽ മാസം തുടർച്ചയായ 16 ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 31 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. പന്ത്രണ്ട് ഡിഗ്രിയിലേറെ അധികമായ ചൂടിൽ കരിഞ്ഞുണങ്ങുകയാണ്
മൂന്നാർ ∙ മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ കല്ലിന് തലയ്ക്കടിച്ചും മകനെ വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. മാങ്കുളം ആനക്കുളം സ്വദേശികളായ നെല്ലിമലയിൽ ദേവസ്യ (61), ഉടുമ്പിക്കൽ ജസ്റ്റിൻ റോയി (27), മുകളേൽ എം.എസ്.സനീഷ്(23) എന്നിവരെയാണ് മൂന്നാർ എസ്എച്ച് ഒ
തൊടുപുഴ ∙ നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡും നടപ്പാതയും കയ്യേറിയുള്ള അനധികൃത വാഹനപാർക്കിങ് തുടരുന്നു.ഇടുക്കി റോഡ്, മൂവാറ്റുപുഴ റോഡിൽ റെസ്റ്റ് ഹൗസിനു സമീപം, മാർക്കറ്റ് റോഡ്, സിവിൽ സ്റ്റേഷനു മുൻപിലൂടെ കടന്നുപോകുന്ന അമ്പലം ബൈപാസ് എന്നിവിടങ്ങളിലാണ് ഇത്തരം കാഴ്ചകൾ ഏറെയും.പലയിടത്തും സ്ഥാപിച്ചിട്ടുള്ള
മൂന്നാർ ∙ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച മോഡുലർ ശുചിമുറികൾ മാസങ്ങ പൂട്ടിക്കിടക്കുന്നു.പെരിയവരകവല, ആർഒ കവല എന്നിവിടങ്ങളിലാണ് ശുചിമുറികൾ തുറന്നു പ്രവർത്തിക്കാതെ മാസങ്ങളായി അടഞ്ഞു കിടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ടൗണിൽ നാലിടങ്ങളിലായി രണ്ടു ലക്ഷം രൂപ വീതം ചെലവിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ
ഇന്ന് ∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. കട്ടപ്പനകമ്പോളം ഏലം: 2150-2300 കുരുമുളക്: 585 കാപ്പിക്കുരു(റോബസ്റ്റ): 225 കാപ്പി പരിപ്പ്(റോബസ്റ്റ): 360 കൊക്കോ: 280 കൊക്കോ(ഉണക്ക): 1000 കൊട്ടപ്പാക്ക്: 270 മഞ്ഞൾ: 200 ചുക്ക്: 350 ഗ്രാമ്പൂ: 950 ജാതിക്ക: 250 ജാതിപത്രി: 1250-1700
മൂന്നാർ∙ നീരൊഴുക്കു കുറഞ്ഞ മുതിരപ്പുഴയിലേക്ക് ഹോട്ടൽ മാലിന്യങ്ങൾ ഒഴുക്കുന്നത് പതിവാകുന്നു. പെരിയവരപാലം മുതൽ മാട്ടുപ്പെട്ടി പാലം വരെയുള്ള ഭാഗത്താണ് പുഴയിൽ മാലിന്യങ്ങൾ വ്യാപകമായി ഒഴുക്കുന്നത്. ഹോട്ടലുകൾ, ചായക്കടകൾ എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പതിവായി പുഴയിലേക്ക് ഒഴുക്കുന്നത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ മാലിന്യങ്ങൾ പുഴയുടെ പല ഭാഗത്തും
മൂലമറ്റം∙ ഗുരുതിക്കളം ചെക്പോസ്റ്റ് ഉദ്ഘാടനം ചെയ്ത് ഒരു വർഷമായിട്ടും സംയോജിത ചെക്പോസ്റ്റ് എന്ന ആശയം പ്രാവർത്തികമായില്ല. കഴിഞ്ഞ മേയ് 12നാണ് ചെക്പോസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തത്. വിവര വിജ്ഞാനകേന്ദ്രം, വനശ്രീ ഇക്കോഷോപ്പ്, യാത്രക്കാരുടെ ഇടത്താവളം എന്നിങ്ങനെ വിവിധ പദ്ധതികൾ
മാട്ടുക്കട്ട∙ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന വെള്ളിലാംകണ്ടത്തിനും മാട്ടുക്കട്ടയ്ക്കും മധ്യേ റോഡരികിലെ വീടിന്റെ ഭിത്തി തകർന്നു. റോഡ് പണി നടക്കുന്നതിനിടെയാണ് വെള്ളിക്കരയിൽ ശാന്തമ്മയുടെ വീടിന്റെ ഭിത്തി തകർന്നു വീണത്. കാൻസർ രോഗിയായ ശാന്തമ്മയും മകൻ അനീഷും വീട്ടിൽ ഇല്ലാതിരുന്നപ്പോഴായിരുന്നു
കാഞ്ഞാർ∙ ചെങ്കുത്തായതും വീതി കുറഞ്ഞതുമായ വാഗമൺ റൂട്ടിൽ അപകടം പതിവാകുന്നു. മൂന്നാർ കഴിഞ്ഞാൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന വാഗമണ്ണിന് അപകടരഹിതമായ ഒരു വഴിയില്ല. മിനിലോറി നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് ലോറിയിലെ ക്ലീനർക്കു സാരമായി പരുക്കേറ്റ സംഭവമാണ് അവസാനത്തേത്. വിനോദസഞ്ചാരികളാണ് വാഗമൺ യാത്രയിൽ ഏറ്റവും അപകടത്തിൽ പെടാറുള്ളത്. ഈ റൂട്ടിൽ ഒട്ടേറെ ജീവനുകളും പൊലിഞ്ഞിട്ടുണ്ട്.
ഓണേഴ്സ് ബിരുദം:ശിൽപശാലനാളെ; കട്ടപ്പന∙ എംജി സർവകലാശാലയിൽ അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കുന്ന പുതിയ ഓണേഴ്സ് ബിരുദ പാഠ്യപദ്ധതി പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും പരിചയപ്പെടുത്താനായി നാളെ 9.30 മുതൽ 12.30 വരെ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിൽ ശിൽപശാല സംഘടിപ്പിക്കും. കാഞ്ഞിരപ്പള്ളി സെന്റ്
മൂന്നാർ ∙ 36 പേരുടെ ജീവനെടുത്ത് കേരളത്തെ നടുക്കിയ കരടിപ്പാറ ബസ്സപകടം നടന്നിട്ട് ഇന്നു അരനൂറ്റാണ്ട്. 1974 ഏപ്രിൽ 29ന് രാവിലെ 9.30നാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കരടിപ്പാറയിൽ കെഎസ്ആർടിസി ബസ് 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 10 സ്ത്രീകളടക്കം 33 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
കുളമാവ്∙ യാത്രക്കാരെ അപകടഭീഷണിയിലാക്കി നാടുകാണി 11-ാം വളവിലെ റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. മുൻപ് സംരക്ഷണ ഭിത്തിയുടെ തകരാറിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഇവിടെ പുതുതായി സംരക്ഷണ ഭിത്തി സ്ഥാപിച്ചിരുന്നു. ഈ സംരക്ഷണഭിത്തിയോടു ചേർന്നുള്ള റോഡിലാണ് വലിയ വിള്ളലുകൾ കണ്ടുതുടങ്ങിയത്.
മൂന്നാർ∙ തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചതോടെ മധ്യവേനലവധി ആഘോഷങ്ങൾക്കായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചു. ഇന്നലെ മുതലാണ് സഞ്ചാരികൾ എത്തിത്തുടങ്ങിയത്. ഇനിയുള്ള ഒരു മാസം മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മലയാളികളെ കൂടാതെ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ളവരും സന്ദർശനത്തിനായി എത്തുന്നുണ്ട്. തിരക്ക് വർധിച്ചതോടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, പഴയ മൂന്നാർ, ഫ്ലവർ ഗാർഡൻ, കുണ്ടള, മറയൂർ റോഡ്, ടൗൺ എന്നിവിടങ്ങളിൽ ഇന്നലെ പകൽ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.
തൊടുപുഴ ∙ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ പോളിങ് കഴിഞ്ഞ തവണയിൽനിന്നു ഗണ്യമായി കുറഞ്ഞത് ആർക്കു ഗുണമാകുമെന്ന വിലയിരുത്തലിലാണ് മൂന്നു മുന്നണികളും. ജൂൺ 4നു ഫലം വരുന്നതുവരെ കൂട്ടലും കിഴിക്കലുമായി അന്വേഷണ പരമ്പര തന്നെയാണ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്താൻ മുന്നണികൾ ലക്ഷ്യമിടുന്നത്.മൂന്നു
കുമളി ∙ കുമളി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽപെട്ട എലിഫന്റ് ജംക്ഷൻ പ്രദേശത്ത് ശുദ്ധജലം എത്തിയിട്ട് ആഴ്ചകളായി. ഈ പ്രദേശത്തുള്ള മുപ്പതോളം കുടുംബങ്ങളിൽ വാട്ടർ അതോറിറ്റിയുടെ ഹൗസ് കണക്ഷൻ ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് വെള്ളം എത്തുന്നത്.ബന്ധപ്പെട്ട ജീവനക്കാരോടും വാർഡ് മെംബറോടും പ്രദേശവാസികൾ ഒട്ടേറെ
ചെറുതോണി∙ പകൽവീടിനും ഗ്രാമ കേന്ദ്രത്തിനുമായി വർഷങ്ങൾക്കു മുൻപ് 30 ലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടം സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു. മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് ചിറ്റടിക്കവലയിലാണ് അധികൃതരുടെ അവഗണനയുടെ സ്മാരകമായി കെട്ടിടം നാശോന്മുഖമായത്. വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോൾ കെട്ടിടം
ശുദ്ധജലവിതരണംതടസ്സപ്പെടും: പീരുമേട്∙ ശുദ്ധജല വിതരണ പൈപ്പുകൾക്ക് തകരാർ സംഭവിച്ചതു കാരണം ഹെലിബറിയ പദ്ധതിയിൽനിന്നുള്ള ശുദ്ധജല വിതരണം പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിൽ ഒരാഴ്ചത്തേക്കു പൂർണമായി തടസ്സപ്പെടുമെന്ന് ജല അതോറിറ്റി പീരുമേട് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ
രാജകുമാരി∙ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ജനവാസ മേഖലകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പൻ എന്ന ഒറ്റയാനെ കാടുകടത്തിയിട്ട് നാളെ ഒരു വർഷം.തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. 2023 ഏപ്രിൽ 29 നാണ് ചിന്നക്കനാൽ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച്
കാഞ്ഞാർ(ഇടുക്കി)∙ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകാനുള്ള തയാറെടുപ്പിനിടെ അബദ്ധത്തിൽ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥനെസസ്പെൻഡ് ചെയ്തു. തൊടുപുഴ സ്വദേശി ഇ.എച്ച്.ഫൈസലിനെയാണ് (37) ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പൊലീസ്സ്റ്റേഷനിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
മൂന്നാർ∙ കന്നിമല എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ഇറങ്ങിയത് മൂന്നു കടുവകളെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്ത് നിരീക്ഷണത്തിനായി 9അംഗ സംഘത്തെ വനംവകുപ്പ് നിയമിച്ചു.വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് കന്നിമല എസ്റ്റേറ്റിലെ ലോവർ ഡിവിഷനിലെ 7-ാം നമ്പർഫീൽഡിൽ 3 കടുവകളെ തൊഴിലാളികൾ കണ്ടത്. പുലികളാണെന്നായിരുന്നു
രാജകുമാരി∙ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ജനവാസ മേഖലകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പൻഎന്ന ഒറ്റയാനെ കാടുകടത്തിയിട്ട് നാളെ ഒരു വർഷം. തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്.2023 ഏപ്രിൽ 29 നാണ് ചിന്നക്കനാൽ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച്
തൊടുപുഴ∙ തിരഞ്ഞെടുപ്പ് ദിനത്തിലും ആശങ്ക ഒഴിയാതെ ഇല്ലിചാരി നിവാസികൾ. കൂട് സ്ഥാപിച്ചിട്ട് 5 ദിവസമായിട്ടും നാടിനെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിലാകാത്തതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. അതേസമയം, പുലിപ്പേടിക്കിടയിലും പ്രദേശത്തെ വോട്ടിങ് ശതമാനത്തിൽ കാര്യമായ കുറവുണ്ടായില്ല. 73.55 ശതമാനമായിരുന്നു വാർഡിലെ
കട്ടപ്പന∙ അയൽവാസിയുടെ പുരയിടത്തിൽ മാലിന്യം കത്തിക്കുന്നതിനിടെ കൃഷിയിടത്തിലേക്ക് തീപടർന്ന് ഏലച്ചെടികളും കുരുമുളകും കത്തിനശിച്ചു. വള്ളക്കടവ് വലിയവീട്ടിൽ പ്രകാശിന്റെ കൃഷിയിടത്തിലാണ് നാശമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം.അയൽവാസിയുടെ പുരയിടത്തിൽ മാലിന്യം കത്തിക്കവേ അവിടെനിന്ന് പ്രകാശിന്റെ
ഉപ്പുതറ∙ പാലം നന്നാക്കാൻ നടപടിയെടുക്കാത്തതിനെതിരെ വോട്ട് ബഹിഷ്കരിച്ച് റോഡരികിൽ കഞ്ഞിവച്ച് പ്രതിഷേധിച്ച് ഏലപ്പാറ പഞ്ചായത്തിലെ കൊച്ചുകരുന്തരുവി പുല്ലാട്ടുപടി നിവാസികൾ. പാലം പൂർണമായി തകർന്നിട്ട് 3 വർഷമാകാറായിട്ടും പുതുക്കിപ്പണിയാൻ നടപടിയെടുക്കാത്തതിനാൽ ‘ഞങ്ങൾ എന്തിന് വോട്ടു ചെയ്യണം’ എന്ന
മൂന്നാർ ∙ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെയും സുഹൃത്തിനെയും വിട്ടയച്ചു. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിൽ ലക്ഷ്മിയെയാണു (25) മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്ന് ∙ ബാങ്ക് അവധി കാലാവസ്ഥ ∙ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് . ഈ ജില്ലകളിൽ എല്ലാ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്കു മാറ്റാൻ നിർദേശം. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു . തെക്കൻ ജില്ലകളിൽ ഉച്ചകഴിഞ്ഞ് ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ തോതിൽ മഴ
മൂന്നാർ ∙ യുവതിയെ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിൽ ലക്ഷ്മി (25) ആണു മരിച്ചത്. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ വീട്ടിലാണു മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് കാളീശ്വരൻ, സുഹൃത്ത് മുനിയാണ്ടി എന്നിവരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൊടുപുഴ ∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഡ്രൈവർക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ പ്രതികൾ പൊലീസിൽ കീഴടങ്ങി. അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി സലിം, ഇയാളുടെ മക്കളായ മുഹ്സീൻ, മൻസൂർ, സലിമിന്റെ സഹോദരൻ സക്കീർ എന്നിവരാണു കീഴടങ്ങിയത്. കോടതി റിമാൻഡ് ചെയ്തു.
കാഞ്ചിയാർ∙ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 3 പേർക്കു പരുക്ക്. ഓട്ടോറിക്ഷാ ഡ്രൈവർ മേരികുളം തോണിത്തടി വലിയകരോട്ട് വി.എൻ.ചെല്ലപ്പൻ(65), കാർ യാത്രികരായ ഈട്ടിത്തോപ്പ് നെല്ലിക്കുന്നേൽ ജോസ് മാത്യു(67), ഭാര്യ ജെസി ജോസ്(61) എന്നിവർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. നിർമാണം
കട്ടപ്പന∙ സിഗ്നൽ ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിന്റെ കുറ്റി അപകടക്കെണിയാകുന്നു. നഗരത്തിൽ ഗാന്ധി സ്ക്വയറിലാണ് ഈ ഇരുമ്പ് കുറ്റി അപകട ഭീഷണി സൃഷ്ടിക്കുന്നത്. ഇരുമ്പ് തൂൺ കാലപ്പഴക്കത്താൽ നശിച്ചപ്പോൾ നീക്കം ചെയ്തെങ്കിലും ഇതിന്റെ കുറ്റി അവശേഷിക്കുന്നതാണ് കാൽനട യാത്രികർക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നത്. തിരക്കേറിയ ഈ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോൾ കാൽനട യാത്രികർ കുറ്റിയിൽ തട്ടി വീഴുന്നതു വർധിച്ചിരിക്കുകയാണ്. കുറ്റിയുടെ അഗ്രഭാഗം കൂർത്തിരിക്കുന്നതും ഭീഷണി വർധിപ്പിക്കുന്നു.
ജോലി ഒഴിവ് മുണ്ടക്കയം∙ മുരിക്കുംവയൽ ശബരീശ കോളജ്, നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 04828278560, 9846787149. നേത്രപരിശോധനാ ക്യാംപ് 28ന് നെടുങ്കണ്ടം∙ നെടുങ്കണ്ടം റോട്ടറി കാർഡമം സിറ്റിയുടെയും ഇടപ്പള്ളി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി
മൂന്നാർ∙ പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ബുധൻ രാത്രി 8ന് ആണ് പടയപ്പ എന്ന കാട്ടാന ആദ്യം കുട്ടിയാർവാലിയിലെ ജനവാസ മേഖലയിലിറങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ദ്രുതകർമസേനാംഗങ്ങൾ (ആർആർടി) പടയപ്പയെ കാട്ടിലേക്ക് ഓടിച്ചു. എന്നാൽ രാത്രി 10ന് വീണ്ടും പടയപ്പ മാട്ടുപ്പെട്ടിക്ക് സമീപമുള്ള കുട്ടിയാറിലെ തൊഴിലാളി ലയങ്ങൾക്ക് സമീപമെത്തി.
പീരുമേട്∙ വൈദ്യുതി ബോർഡിന്റെ പോത്തുപാറ സെക്ഷൻ ഓഫിസ് വളപ്പിൽനിന്നു ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷണംപോയി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഈ സമയം 3 ജീവനക്കാർ ഓഫിസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി രേഖകളിൽ പറയുന്നുണ്ട്. പുറത്തെ റോഡിൽനിന്നു 2 ഗേറ്റുകൾ കടന്നു വേണം ഓഫിസ് വളപ്പിലേക്കു പ്രവേശിക്കാൻ. ഭാരമുള്ള ഉപകരണങ്ങളായതിനാൽ വാഹനം എത്തിച്ചു മാത്രമേ കടത്താൻ കഴിയൂ. സബ് സ്റ്റേഷൻകൂടി പ്രവർത്തിക്കുന്ന ഓഫിസ് വളപ്പിൽ രാത്രി വാഹനം എത്തിയതിൽ വലിയ വീഴ്ചയും
കുട്ടിക്കാനം∙ ജംക്ഷനു സമീപം വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടം വ്യാപകനാശം വിതച്ചു. രാത്രി ബന്ധു വീട്ടിലേക്കു മാറിയതിനാൽ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ഉണ്ണിക്കുഴിയിൽ സുനിൽ വർഗീസിന്റെ വീടിനു മുന്നിൽ എത്തിയ 2 കാട്ടാനകൾ അടങ്ങിയ സംഘം നായയെ പാർപ്പിച്ചിരുന്ന ഷെഡ് തകർത്തു. വീടിന്റെ മുറ്റത്ത്
ചെപ്പുകുളം∙ തട്ടക്കുഴ– ചെപ്പുകുളം റോഡിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വാഹനങ്ങൾ അപകടത്തിൽപെടും. റോഡിന്റെ വീതിക്കുറവിനു പുറമേ വലിയ വളവുകളും കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള റോഡാണ്. ഇതിനു പുറമേയാണ് റോഡിന്റെ ഒരുവശത്ത് വലിയ ഗർത്തങ്ങളുമുള്ളത്. റോഡ് ടാർ ചെയ്തെങ്കിലും ഇതിന്റെ അരിക് കോൺക്രീറ്റ് ചെയ്തിട്ടില്ല. ഇതിനാൽ ടാറു ചെയ്ത ഭാഗം കഴിഞ്ഞ് വലിയ കുഴിയാണ്.
മൂന്നാർ∙ ആഘോഷമായി മൂന്നു മുന്നണികളുടെയും കലാശക്കൊട്ട്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായാണ് ഇന്നലെ 3 മുതൽ ടൗണിൽ മൂന്നു മുന്നണികളുടെയും പ്രവർത്തകർ പ്രകടനമായെത്തിയത്. ഇതോടെ മറയൂർ, മാട്ടുപ്പെട്ടി റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് ഒരു നിരയായി
പിഎസ്സി അഭിമുഖം കട്ടപ്പന∙ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ(ഹൈസ്കൂൾ) മലയാളം മീഡിയം (കാറ്റഗറി നമ്പർ 711/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി മേയ് 8നും 9നും പിഎസ്സിയുടെ കട്ടപ്പനയിലെ ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. ഇതുസംബന്ധിച്ച പ്രൊഫൈൽ
കട്ടപ്പന ∙ കാഴ്ചാ പരിമിതിക്കും സാമ്പത്തിക പ്രാരബ്ധങ്ങള്ക്കുമിടയില് ആശ്വാസമാകുമായിരുന്ന ജോലി പോസ്റ്റല് ജീവനക്കാരിയുടെ അലംഭാവം മൂലം നഷ്ടമായതിന്റെ വേദന എത്ര പറഞ്ഞിട്ടും തീരുന്നില്ല ലിന്റോയ്ക്ക്. ഏതു ചെറുപ്പക്കാരെയും പോലെ, കൃത്യമായി വേതനം കിട്ടുന്ന ഒരു ജോലിയായിരുന്നു കട്ടപ്പന വെള്ളയാംകുടിയിലെ
സേനാപതി∙ ഇനി അടച്ചുറപ്പുള്ള വീട് വേണ്ട, ആ സ്വപ്നം ബാക്കി വച്ച് അന്നക്കുട്ടി മടങ്ങി. സേനാപതി വാരിയത്തുകുടി അന്നക്കുട്ടി (65) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം മരിച്ചത്. അന്നക്കുട്ടിയുടെ ഭർത്താവ് പൗലോസ് വർഷങ്ങൾക്ക് മുൻപ് മരിച്ചു.സേനാപതിയിലെ 5 സെന്റ് ഭൂമിയിലുള്ള തകര ഷെഡിലാണ് അന്നക്കുട്ടി
മദ്യശാലകൾ പ്രവർത്തിക്കില്ല: വൈകിട്ട് 6 മുതൽ 26നു വൈകിട്ട് 6 വരെ മദ്യശാലകൾ പ്രവർത്തിക്കില്ല. കാലാവസ്ഥ: ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ കനത്ത ചൂടിന്റെ യെലോ അലർട്ട്. ഉച്ചയ്ക്കു ശേഷം ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കു സാധ്യത. മധ്യ–തെക്കൻ ജില്ലകളിലെ കിഴക്കൻ പ്രദേശത്തു കൂടുതൽ മഴ ലഭിക്കും.
പീരുമേട്∙ സിമന്റ് ചേർക്കാതെ കോൺക്രിറ്റീങ് നടത്തി. പണി കഴിഞ്ഞതിനു പിന്നാലെ റോഡ് പൊളിഞ്ഞു. 15 ലക്ഷം രൂപ ചെലവഴിച്ചു 2മാസം മുൻപ് നിർമിച്ച റോഡിന്റെ കോൺക്രീറ്റാണ് തകർന്നത്. പീരുമേട് സർക്കാർ അതിഥി മന്ദിരം - സിവിൽ സ്റ്റേഷൻ റോഡിന്റെ അവസ്ഥയാണിത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡ് പുനർ നിർമിക്കണമെന്ന
കട്ടപ്പന ∙ ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച; സർക്കാർ ജോലി നഷ്ടമായെന്നാരോപിച്ച് പോസ്റ്റ് ഓഫിസ് പടിക്കൽ യുവാവ് ഭിക്ഷ യാചിച്ചു സമരം നടത്തി. കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണു വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കൽ സമരം നടത്തിയത്.
അടിമാലി ∙ യുവതിയെ ശല്യപ്പെടുത്തിയ ചെത്തുതൊഴിലാളിയെ തടഞ്ഞ ഭർതൃസഹോദരന് വെട്ടേറ്റു. കാഞ്ഞിരവേലി കാട്ടുചിറയിൽ വിത്സൺ മത്തായിയെയാണ് (35) ചെത്തുതൊഴിലാളി ആനശേരി അരുൺ (20) വെട്ടിപ്പരുക്കേൽപിച്ചത്. ഞായറാഴ്ച വൈകിട്ട് 5നാണ് സംഭവം. ജോലിസ്ഥലത്തു നിന്നു വീട്ടിലേക്ക് പോകും വഴിയാണ് ബൈക്കിലെത്തിയ ഇയാൾ
മൂന്നാർ ∙ ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രി 9.45നു മാങ്കുളം വിരിഞ്ഞപാറയിലാണു സംഭവം. പൊള്ളലേറ്റ നാൽപത്തൊമ്പതുകാരിയും പ്രതിയും തമ്മിൽ ഏറെനാളായി അടുപ്പത്തിലായിരുന്നു.
തൊടുപുഴ ∙ വോട്ടറുടെ മനസ്സിലേക്ക് ഇരച്ചു കയറുന്ന വാക്കുകളാണ് പ്രചാരണ അനൗൺസ്മെന്റുകളിൽ നിറയുന്നത്.സാഹിത്യഭംഗിയുള്ളതും എതിർസ്ഥാനാർഥിയുടേതിനെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നതുമായ അനൗൺസ്മെന്റുകൾ, തികഞ്ഞ ശബ്ദസൗകുമാര്യത്തോടെ റെക്കോർഡ് ചെയ്താണു ജനങ്ങളിലേക്ക് എത്തിക്കുന്നത്. വോട്ടർമാരെ രോമാഞ്ചം കൊള്ളിക്കുന്ന
രാജകുമാരി ∙ രാജകുമാരി ടൗണിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചുനൽകി ഓട്ടോഡ്രൈവർ മാതൃകയായി.രാജകുമാരി തെന്നടിയിൽ സാനു ആണു ടൗണിൽ നിന്നു ലഭിച്ച മാല തിരികെയേൽപ്പിച്ചത്.രാജകുമാരി തളിയച്ചിറയിൽ റെനിയുടെ ഭാര്യ സോണിയയുടെ 2 പവനിലധികം തൂക്കമുള്ള മാലയാണ് ഇന്നലെ ടൗണിൽ വച്ച്
Results 1-100 of 10000