ഇടുക്കി ജില്ലയിൽ ഇന്ന് (28-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
ശുദ്ധജല വിതരണം തടസ്സപ്പെടും: പീരുമേട്∙ ശുദ്ധജല വിതരണ പൈപ്പുകൾക്ക് തകരാർ സംഭവിച്ചതു കാരണം ഹെലിബറിയ പദ്ധതിയിൽനിന്നുള്ള ശുദ്ധജല വിതരണം പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിൽ ഒരാഴ്ചത്തേക്കു പൂർണമായി തടസ്സപ്പെടുമെന്ന് ജല അതോറിറ്റി പീരുമേട് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
കട്ടപ്പന∙ മലയോര ഹൈവേയുടെ ഭാഗമായ ചപ്പാത്ത്-കട്ടപ്പന റോഡ് നിർമാണത്തോടനുബന്ധിച്ച് ആലടി ഭാഗത്ത് പാറ ഖനനം നടത്തി വീതി കൂട്ടുന്ന പണി നടക്കുന്നതിനാൽ ചപ്പാത്ത് -പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ നാളെ മുതൽ മേയ് 15 വരെ ഗതാഗതം പൂർണമായി നിരോധിച്ചു. എലപ്പാറ, വാഗമൺ, പാലാ, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പിൽനിന്നു വലത്തേക്കു തിരിഞ്ഞ് ഉപ്പുതറ ചീന്തലാർ വഴിയും കുട്ടിക്കാനം - ഏലപ്പാറ -ചപ്പാത്ത് വഴി കട്ടപ്പനയിലേക്കുള്ള വാഹനങ്ങൾ ആലടിയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് മേരികുളത്തേക്കും പോകണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കോഴിക്കുഞ്ഞ് വിതരണം
കട്ടപ്പന∙ മൃഗസംരക്ഷണ വകുപ്പിന്റെ കോലാനി വെറ്ററിനറി ഫാമിൽ ഉൽപാദിപ്പിച്ച 45 മുതൽ 60 ദിവസം വരെ പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വിതരണത്തിനായി കൽത്തൊട്ടി, മാട്ടുക്കട്ട എന്നീ മൃഗാശുപത്രികളുടെ കീഴിൽ റജിസ്ട്രേഷൻ ആരംഭിച്ചു. 9495747630.
ജോലി ഒഴിവ്
കുട്ടിക്കാനം∙ മരിയൻ കോളജിൽ (ഓട്ടോണമസ്) സോഷ്യൽ വർക്ക്, കൊമേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 12ന് മുൻപായി അപേക്ഷ സമർപ്പിക്കണം. vacancies@mariancollege.org. 7594971016.
വൈദ്യുതി മുടക്കം
കുമളി∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുമളി 33 കെവി സബ്സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 29 ന് രാവിലെ 6 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.