Download Manorama Online App
പട്ന ∙ അസദുദ്ദീൻ ഉവൈസിയുടെയും പപ്പു യാദവിന്റെയും പിന്തുണയോടെ സിവാൻ മണ്ഡലത്തിൽ ഹേന ഷഹാബ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയത് ഇരു മുന്നണികൾക്കും വെല്ലുവിളിയായി. ബാഹുബലി നേതാവായിരുന്ന മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യ ഹേന ആർജെഡിയുടെ ടിക്കറ്റ് വാഗ്ദാനം നിരസിച്ചാണു സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്നത്.
കൊൽക്കത്ത∙ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന് എതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന പൊലീസ് വാദത്തിനിടെ, ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ബംഗാൾ രാജ്ഭവൻ. സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ
ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. കോൺഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ജയറാം രമേശ് എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹി∙ വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. പ്രശ്നം ഉടൻ പരിഹരിക്കാൻ എയർലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിസിഎ ചട്ടങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ വിമാനക്കമ്പനിക്ക് നിർദേശം നൽകുകയും ചെയ്തതായി വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഏകദേശം തൊണ്ണൂറോളം എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ
ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ ജനതാദൾ(എസ്) എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ പരാതി നൽകാൻ സ്ത്രീകൾ മടിച്ചു നിൽക്കുന്നത് പൊലീസിന്റെ പ്രത്യേക അന്വേഷണ
ഛണ്ഡിഗഡ്∙ മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഹരിയാനയിലെ ബിജെപി സർക്കാരിനു മേലുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബിജെപിക്ക് പിന്തുണ നൽകിയിരുന്ന ഒരു
ന്യൂഡൽഹി ∙ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവിൽ പ്രവേശിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് എഴുപതിലേറെ സർവീസുകൾ.
മുംബൈ∙ അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകൾ വിപണിയിൽനിന്നു പിൻവലിച്ചു. വാക്സീനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്സീൻ
ന്യൂഡൽഹി ∙ കഴിഞ്ഞതവണ 10 സീറ്റും തൂത്തുവാരിയ ഹരിയാനയിലെ പുതിയ സംഭവവികാസങ്ങൾ ബിജെപിയെ കടുത്ത സമ്മർദത്തിലാക്കുന്നു. തനിച്ചുനിന്നാലും കുഴപ്പമില്ലെന്ന അമിതമായ ആത്മവിശ്വാസത്തിലാണ് ജെജെപിയുമായുള്ള സഖ്യമൊഴിയാൻ ബിജെപി നേരത്തേ തീരുമാനിച്ചത്. ഏറെ വൈകാതെ സംസ്ഥാനത്തെ ഭരണസഖ്യത്തിൽനിന്നു ജെജെപി പിന്മാറുകയും ചെയ്തു.
ന്യൂഡൽഹി ∙ എൻഡിഎയ്ക്ക് നാനൂറിലധികം സീറ്റെന്ന ലക്ഷ്യം വെല്ലുവിളിയാകുംതോറും, വർഗീയ ചുവയുള്ള വാദങ്ങളിൽ കൂടുതൽ ഊന്നിയാണ് ബിജെപി നാലാം ഘട്ട വോട്ടെടുപ്പിലേക്കു നീങ്ങുന്നത്. വളച്ചൊടിച്ചാണെങ്കിലും ബിജെപി തങ്ങളുടെ പ്രകടനപത്രിക ചർച്ചയാക്കിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ്. ഭരണഘടനയും സംവരണവും അപകടത്തിലെന്ന വാദത്തിന് മറുപടി പറയാൻ ബിജെപി നിർബന്ധിതമായത് ഇന്ത്യാ മുന്നണിക്ക് ഉന്മേഷം നൽകുന്നു.
ന്യൂഡൽഹി ∙ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യത ഏറ്റവും താഴ്ന്ന സ്ഥിതിയിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. കമ്മിഷൻ പുറത്തുവിട്ട വോട്ടെടുപ്പിലെ കണക്കിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഇന്ത്യാസഖ്യം കക്ഷി നേതാക്കൾക്ക് അയച്ച കത്തിലാണ് ഖർഗെയുടെ വിമർശനം. ആദ്യ 2 ഘട്ടം തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും കണക്കുകൾ പുറത്തുവിടുന്നതിൽ കമ്മിഷന്റെ ഭാഗത്തുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടിയ ഖർഗെ,
ന്യൂഡൽഹി ∙ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിൽ പ്രാഥമിക കണക്കുപ്രകാരം 64.54% പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കിൽ വ്യത്യാസമുണ്ടാകും. ഇൗ 93 മണ്ഡലങ്ങളിലെ 2019 ലെ പോളിങ് 66.83 ശതമാനമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമാണ് ഇന്നലെ കഴിഞ്ഞത്.
കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നൃത്തം ചെയ്യുന്നതായ അനിമേറ്റഡ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചയാൾക്കെതിരേ കൊൽക്കത്ത പൊലീസ് കേസെടുത്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിയമ്പ്. സമാന മട്ടിൽ മോദി നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമമായ എക്സിൽ ഒരാൾ പോസ്റ്റ് ചെയ്തിരുന്നു.
മുംബൈ ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സുപ്രീം കോടതിയുടെ അയോധ്യ വിധി തിരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1985 ലെ ഷാബാനോ കേസ് വിധി രാജീവ് ഗാന്ധി സർക്കാർ അട്ടിമറിച്ചെന്നും അതുപോലെ, രാമക്ഷേത്രം സംബന്ധിച്ച വിധിയും അട്ടിമറിക്കപ്പെട്ടേക്കാമെന്നും മഹാരാഷ്ട്രയിലെ ബീഡിൽ മോദി ആരോപിച്ചു. രാമക്ഷേത്രത്തിനു കോൺഗ്രസ് ‘ബാബറി പൂട്ട്’ ഇടാതിരിക്കാൻ എൻഡിഎയ്ക്ക് 400 സീറ്റെങ്കിലും നൽകി വിജയിപ്പിക്കണമെന്നും പറഞ്ഞു.
ന്യൂഡൽഹി ∙ ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ ആയുഷ് മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി പാടില്ലെന്ന വിഷയത്തിൽ കൃത്യമായ നിലപാട് അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. റദ്ദാക്കുന്നതുവരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടത്തിലെ 170–ാം വകുപ്പ് പ്രയോഗിക്കരുതെന്ന് ആയുഷ് മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കത്തയിച്ചിരുന്നു.
ന്യൂഡൽഹി ∙ മധ്യപ്രദേശിലെ ഇൻഡോറിൽ പത്രിക പിൻവലിക്കാനുള്ള അവസാനദിവസമാണ് കോൺഗ്രസിനെ ഞെട്ടിച്ച് സ്ഥാനാർഥി അക്ഷയ് കാന്തി ബം മറുകണ്ടം ചാടിയത്. 13ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇതോടെ കോൺഗ്രസിന് സ്ഥാനാർഥി ഇല്ലാതായി. ബിജെപി, ബിഎസ്പി, എസ്യുസിഐ എന്നിവയിൽ നിന്നടക്കം 14 സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. കോൺഗ്രസ് പ്രാദേശിക നേതൃത്വം സഹകരിക്കാത്തതിനാലാണ് പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതെന്ന് അക്ഷയ് കാന്തി ബം ‘മനോരമ’യോടു പറഞ്ഞു.
ന്യൂഡൽഹി ∙ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ, ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു.
ന്യൂഡൽഹി ∙ ക്രിമിനലുകളുടെ പശ്ചാത്തലവിവരം ഉൾപ്പെടുത്തിയുള്ള ‘ഹിസ്റ്ററി ഷീറ്റിൽ’ ജാതിയും പിന്നാക്കാവസ്ഥയും നോക്കി ആളുകളെ യാന്ത്രികമായി ഉൾപ്പെടുത്തുന്ന രീതി സുപ്രീം കോടതി വിലക്കി. നിരീക്ഷണത്തിൽ വയ്ക്കേണ്ട ക്രിമിനലുകളെ ഈ രീതിയിൽ പട്ടിക തിരിക്കുന്നതുമായി ബന്ധപ്പെട്ട നയം പുനഃപരിശോധിക്കണമെന്നു ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. 6 മാസത്തിനകം ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കാനാണ് നിർദേശം.
ബെയ്ജിങ് ∙ ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയായി ഷൂ ഫെയ്ഹോങ്ങിനെ (60) നിയമിച്ച് പ്രസിഡന്റ് ഷീ ചിങ്പിങ് ഉത്തരവിട്ടു. ലഡാക്കിലെ സൈനിക ഇടപെടലിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അന്നത്തെ സ്ഥാനപതി സൺ വെയ്ഡോങ് കാലാവധി പൂർത്തിയാക്കി ഒന്നരവർഷത്തിനു ശേഷമാണ് പുതിയ നിയമനം. ഷൂ ഫെയ്ഹോങ് മുൻപ് അഫ്ഗാനിസ്ഥാൻ, റുമാനിയ എന്നിവിടങ്ങളിൽ സേവനനുഷ്ഠിച്ചിട്ടുണ്ട്.
ബെംഗളൂരു∙ കർണാടകയിൽ വോട്ടെടുപ്പു പൂർത്തിയായതോടെ ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ ഇന്ന് ജർമനിയിൽ നിന്ന് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വോട്ടെടുപ്പു കഴിയും മുൻപു പ്രജ്വൽ അറസ്റ്റിലാകുന്നത് 14 മണ്ഡലങ്ങളിലെ സാധ്യതകളെ ബാധിക്കുമെന്ന് സഖ്യകക്ഷിയായ ബിജെപി ആശങ്കപ്പെട്ടിരുന്നു.
റാഞ്ചി ∙ ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രി ആലംഗീർ ആലമിന്റെ പഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ ഫ്ലാറ്റിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെടുത്തത് 32 കോടി രൂപ. 2 ദിവസമെടുത്ത് നോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം സഞ്ജീവ് ലാലിനെയും (52) സഹായി ജഹാംഗീർ ആലമിനെയും (42) അറസ്റ്റ് ചെയ്തു. ഗ്രാമവികസനവകുപ്പിലെ കരാർ അഴിമതികളുമായി ബന്ധപ്പെട്ട അന്വേഷണമാണു മന്ത്രിയുടെ സെക്രട്ടറിയിലേക്ക് എത്തിയത്.
ന്യൂഡൽഹി ∙ സ്വകാര്യസ്ഥലത്തെ ക്ഷേത്രത്തിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ‘ഹനുമാനെ’ കക്ഷി ചേർത്തയാൾക്കു ഡൽഹി ഹൈക്കോടതി പിഴ ചുമത്തി. ഡൽഹി സ്വദേശിയായ സൂരജ് മാലിക് എന്നയാളുടെ സ്ഥലത്തെ ആരാധനാകേന്ദ്രത്തിൽ പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് അങ്കിത് മിശ്ര (31) നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് സി.ഹരിശങ്കർ ഒരു ലക്ഷം രൂപ പിഴയിട്ടത്.
ന്യൂഡൽഹി ∙ 3 സ്വതന്ത്ര എംഎൽഎമാർ ഹരിയാനയിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി നായബ് സിങ് സെയ്നി. നിലവിലെ
ന്യൂഡൽഹി∙ കർണാടക ബിജെപിയുടെ ആക്ഷേപകരമായ പോസ്റ്റ് നീക്കം ചെയ്യാൻ സമൂഹമാധ്യമമായ എക്സിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. നേരത്തേ സംസ്ഥാന
പട്ന ∙ മുസ്ലിംകൾക്കു ‘പൂർണ സംവരണം’ നൽകണമെന്ന പരാമർശത്തിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വിശദീകരണം നൽകി. മതത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല, സാമൂഹിക
പട്ന ∙ മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ മകൻ, മുൻ ഉപപ്രധാനമന്ത്രി ജഗ്ജീവൻ റാമിന്റെ ചെറുമകൻ. പട്ന സാഹിബ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അൻഷുൽ അവിജിത്
ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപി സർക്കാരിനുള്ള പിന്തുണ 3 സ്വതന്ത്ര എംഎൽഎമാർ പിൻവലിച്ചു. നായബ് സിങ് സെയ്നിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഇതോടെ ഭൂരിപക്ഷം നഷ്ടമായി. 3 സ്വതന്ത്ര എംഎൽഎമാരും ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കി.
ഹൈദരാബാദ് ∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കർഷകർക്കുള്ള ധനസഹായ പദ്ധതിയെ കുറിച്ച് തിരഞ്ഞെടുപ്പ്
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ പൊലീസ് വധിച്ചു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരർ
ഖാർഗോൺ∙ കോൺഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഖാർഗോണിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വോട്ട് ജിഹാദ് ആണോ രാമരാജ്യം ആണോ വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കണമെന്നായിരുന്നു മോദിയുടെ പരാമർശങ്ങളിലൊന്ന്. ‘‘നിങ്ങളുടെ വോട്ട് ഇന്ത്യയിലെ 25
ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരെ സൈന്യം വധിച്ചു. റെഡ് വാനി മേഖലയില്‍ ഭീകരരുടെരഹസ്യസാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടെയുണ്ടായഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. മരിച്ചവരെ
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യവിധി ഇന്നില്ല. അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി കേസ് പരിഗണിച്ചേക്കും. ഇന്ന് ഹർജി പരിഗണിക്കുന്നതിനിടെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്ന സാധ്യത സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു. കേജ്രിവാളിന്റെ അഭിഭാഷകൻ ഈ ഉപാധിയെ ശക്തമായി എതിർത്തു. മദ്യനയക്കേസിനെ ബാധിക്കാമെന്നതിനാലാണ്
ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യംവിട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ അറസ്റ്റുചെയ്യാൻ വിമാനത്താവളത്തിൽ തമ്പടിച്ച് പൊലീസ്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിൽ തമ്പടിച്ചത്. ഞായറാഴ്ച വൈകീട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വൽ
ന്യൂഡൽഹി ∙ ബിജെപിയുടെ ആശയം ഉയർത്തുന്ന ഭീഷണിക്കെതിരെ ഈ തിരഞ്ഞെടുപ്പിൽ എല്ലാം സമർപ്പിച്ചു താൻ പോരാടുകയാണെന്നും അതുതന്നെ പ്രവർത്തകരിൽനിന്നും വേണമെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുറന്ന കത്തയച്ചു. ഇതു സാധാരണ തിരഞ്ഞെടുപ്പല്ല. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ളതാണ്. സ്നേഹത്തിന്റെയും നീതിയുടെയും കോൺഗ്രസ് പ്രത്യയശാസ്ത്രമാണ് ഒരുഭാഗത്ത്.
ബെംഗളൂരു∙ കർണാടകയിൽ 14 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രജ്വൽ രേവണ്ണ എംപിക്കെതിരായ ലൈംഗിക പീഡനക്കേസ് ബിജെപി–ജനതാദൾ സഖ്യത്തെ ഉലയ്ക്കുന്നു. പ്രജ്വലിനെതിരെ ബിജെപി നേതൃത്വം പരസ്യനിലപാടെടുക്കുകയും ദളിനുള്ളിലും ഭിന്നത ഉടലെടുക്കുകയും ചെയ്തതോടെ സാഹചര്യം സങ്കീർണമായി. 14 സീറ്റിലും ബിജെപി സ്ഥാനാർഥികളാണ് മത്സരരംഗത്ത്. വിഷയം പ്രചാരണരംഗത്ത് ചർച്ചയാകാതിരിക്കാൻ ബിജെപി നേതാക്കൾ പരമാവധി ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ കോൺഗ്രസ് കടന്നാക്രമിച്ചതോടെ ചിത്രം മാറി.
ഈസ്റ്റ് ബാബർപുരിലെ ഇന്ത്യാ സഖ്യം ഓഫിസിനു മുന്നിലെ കമാനം മാറ്റത്തിന്റെ പ്രതീകമാണ്! കമാനത്തിൽ ഡൽഹിയിലെ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷൻ ദേവേന്ദർ യാദവിന്റെ തലപ്പടം വെട്ടി ഒട്ടിച്ചിരിക്കുന്നു. പശയുടെ നനവ് മാറിയിട്ടില്ല. മുൻ അധ്യക്ഷൻ അർവീന്ദർ സിങ് ലവ്ലിയുടെ തല അതിനടിയിൽ നിന്ന് നിഴൽപോലെ എത്തിനോക്കുന്നു.
ബെംഗളൂരു ∙ ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യംവിട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ കണ്ടെത്താൻ ജർമനിയിലേക്കു പോകാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തയാറെടുപ്പ് തുടങ്ങി. എത്തിയാലുടൻ അറസ്റ്റ് ചെയ്യാൻ ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രത കർശനമാക്കുകയും ചെയ്തു.
ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കലക്ടർമാരെ അനാവശ്യമായി ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) സുപ്രീം കോടതിയുടെ നിർദേശം. ആവശ്യപ്പെട്ടിട്ടും ഏതാനും കലക്ടർമാർ ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിലാണു ജഡ്ജിമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. ഇ.ഡിക്കു മുൻപാകെ ഹാജാരാകാത്തതിനു ഇതേ ബെഞ്ച് നേരത്തേ കലക്ടർമാരെ ശാസിച്ചിരുന്നു.
ബഹിരാകാശം വീണ്ടും മാടിവിളിച്ചു, സുനിത സമ്മതിച്ചു. ഇന്ത്യൻ വംശജ സുനിത വില്യംസ് (58) ഇന്ന് ഇന്ത്യൻ സമയം രാവിലെ 8.04നു യുഎസിലെ ഫ്ലോറിഡയിൽനിന്നു ബോയിങ് സ്റ്റാർലൈനർ ബഹിരാകാശപേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു കുതിക്കും. സഹയാത്രികൻ ബുഷ് വിൽമോറുമുണ്ട്.
നാഗർകോവിൽ ∙ സഹപാഠിയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ രണ്ടു വനിതകൾ ഉൾപ്പെടെ 5 യുവ ഡോക്ടർമാർക്ക് തിരയിൽപെട്ടു ദാരുണാന്ത്യം. കന്യാകുമാരി ജില്ലയിൽ നാഗർകോവിൽ ഗണപതിപുരത്തിനു സമീപം ലെമൂർ ബീച്ചിൽ ഇന്നലെ രാവിലെ പത്തോടെയാണു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. 3 ഡോക്ടർമാരെ മത്സ്യത്തൊഴിലാളികളും മറ്റും ചേർന്നു രക്ഷപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് തെക്കൻ തമിഴ്നാട്ടിലും കേരളത്തിലും ഉയർന്ന തിരമാലകൾ സംബന്ധിച്ച മുന്നറിയിപ്പ് നിലനിൽക്കെ വിലക്കുലംഘിച്ചു കടൽത്തീരത്തു പ്രവേശിച്ചവരാണ് അപകടത്തിൽപെട്ടത്.
മെൽബൺ ∙ ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിനിടെ ഹരിയാന സ്വദേശിയായ എംടെക് വിദ്യാർഥി നവജീത് സന്ധു (22) കുത്തേറ്റുമരിച്ചു. കൃത്യത്തിനുശേഷം കാറിൽ കടന്നുകളഞ്ഞ ഹരിയാനക്കാരായ സഹോദരങ്ങൾ അഭിജിത് (26), റോബിൻ (27) എന്നിവർക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ഇവരുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണു സംഭവം.
ലക്നൗ ∙ അമേഠി ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിനു നേരെ അക്രമം. ഓഫിസിനു സമീപം നിർത്തിയിട്ടിരുന്ന ഒട്ടേറെ കാറുകളും കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചു. ഏതാനും പേർക്കു പരുക്കേറ്റതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവത്തിനു പിന്നിൽ ബിജെപിയും അമേഠിയിലെ സിറ്റിങ് എംപി സ്മൃതി ഇറാനിയുമാണെന്നു കോൺഗ്രസ് ആരോപിച്ചു. പരാജയഭീതി മൂലം അക്രമിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് അമേഠിയിൽനാടകം കളിക്കുകയാണെന്നും ബിജെപി വക്താവ് രാകേഷ് ത്രിപാഠി പ്രതികരിച്ചു.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) എല്ലാ ലാബുകളിലെയും ജീവനക്കാർക്കും ശാസ്ത്രജ്ഞർക്കും ഇനി തിങ്കളാഴ്ചകളിൽ ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചെത്താം. പരിസ്ഥിതി–ഊർജസംരക്ഷണത്തിന്റെ ഭാഗമായാണ് 'ചുളിവ് നല്ലതാണ്' (റിങ്കിൾസ് അഛാ ഹെ) എന്ന ക്യാംപെയ്ൻ ആരംഭിച്ചത്.
രാജ്പുര (പട്യാല)∙ പഞ്ചാബിലെ പട്യാലയിൽ കഴിഞ്ഞ ശനിയാഴ്ച ബിജെപി സ്ഥാനാർഥി പ്രണീത് കൗറിന്റെ പ്രചാരണം തടയാനെത്തിയ കർഷകൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് ബിജെപി നേതാവ് ഹർവിന്ദർ സിങ് ഹർപാൽപുരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സിദ്പുർ സ്വദേശി സുരിന്ദർപാൽ (60) ആണു മരിച്ചത്.
ആന്ധ്രപ്രദേശിൽ ആർക്കും കേവലഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വന്നാൽ സഹോദരൻ ജഗൻ മോഹൻ റെഡ്ഡിയെ പിന്തുണയ്ക്കാതെ ക്രിയാത്മക പ്രതിപക്ഷമായിരിക്കാനാണു താൽപര്യമെന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷ വൈ.എസ്.ശർമിള വ്യക്തമാക്കി. ആന്ധ്രയിൽ നാമാവശേഷമായ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണു ശർമിള. പാർട്ടിയുടെ തിരിച്ചുവരവിന്റെ തുടക്കമായിരിക്കും 13നു നടക്കുന്ന ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളെന്ന് അവർ പറഞ്ഞു. അച്ഛൻ വൈ.എസ്.രാജശേഖര റെഡ്ഡി(വൈഎസ്ആർ)യുടെ തട്ടകമായ കടപ്പയിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കുന്ന ശർമിള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്:
ന്യൂഡൽഹി∙ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ചെയ്തതുപോലെ മധ്യപ്രദേശിലെ ഇൻഡോറിലും എതിർസ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാൻ ബിജെപി ശ്രമിച്ചതായി വെളിപ്പെടുത്തൽ. ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബം പത്രിക പിൻവലിച്ചു ബിജെപിയിൽ ചേർന്നതിനുപിന്നാലെ എസ്യുസിഐ, ബിഎസ്പി സ്ഥാനാർഥികളുടെയും സ്വതന്ത്രരുടെയും പത്രികകൾ പിൻവലിപ്പിച്ചു ബിജെപി സ്ഥാനാർഥിയെ എതിരില്ലാതെ ജയിപ്പിക്കാനാണു ശ്രമം നടന്നത്. എസ്യുസിഐ നേതാക്കളാണ് ആരോപണം ഉന്നയിച്ചത്.
ന്യൂഡൽഹി∙ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു ബിജെപിയിൽ ചേർന്നതു ശരിയായ നടപടിയല്ലെന്ന് മുൻ ലോക്സഭാ സ്പീക്കറും മുതിർന്ന ബിജെപി നേതാവുമായ സുമിത്ര മഹാജൻ പറഞ്ഞു. ബിജെപിക്കാരാണ് ഇതു ചെയ്യിച്ചതെങ്കിൽ അതു തെറ്റാണ്. ഇൻഡോറിൽ ബിജെപിയെ ആർക്കും തോൽപിക്കാനാവില്ലെന്ന് 8 തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച അവർ പറഞ്ഞു. സൂറത്തിൽ എന്തു സംഭവിച്ചുവെന്നു തനിക്കറിയില്ല. രാഹുൽഗാന്ധി രാജ്യം മുഴുവൻ യാത്ര ചെയ്യുകയും കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു.
ന്യൂഡൽഹി∙ രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കാണ് മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഏഴുമണിയോടെ 61 ശതമാനത്തിലധികമായിരുന്നു പോളിങ്. ബംഗാളില്‍ 73 ശതമാനവും അസമിൽ 60 ശതമാനവും മഹാരാഷ്ട്രയിൽ 54 % പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെതന്നെ ബുത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
കൊൽക്കത്ത ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎമ്മിനു വോട്ടുപിടിക്കാൻ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ എഐ അവതാരം. നിർമിതബുദ്ധി ഉപയോഗിച്ചു സൃഷ്ടിച്ച വിഡിയോ സിപിഎം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. താടി വളർത്തിയ രൂപത്തിലാണു ബുദ്ധദേവിനെ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ സജീവമായിരുന്നെങ്കിൽ എന്തു സംസാരിക്കുമായിരുന്നു എന്നതാണു വിഡിയോയിലുള്ളതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. അസുഖം മൂലം 5 വർഷമായി പൊതുവേദികളിൽ ബുദ്ധദേവ് പ്രത്യക്ഷപ്പെടുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ്, ബംഗാളിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരു റാലിയിൽ പങ്കെടുക്കുന്നത്.
പട്ന ∙ ‘ബിഹാറിന്റെ ലെനിൻഗ്രാഡ്’ ചുവപ്പ് അണിയുമോ? കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ബേഗുസരായിയിൽ ഏറെ പ്രതീക്ഷകളോടെയാണ് ഇക്കുറി സിപിഐയുടെ പോരാട്ടം.
ന്യൂഡല്‍ഹി∙ ഖലിസ്ഥാൻ അനുകൂല, നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽനിന്ന് 16 ദശലക്ഷം ഡോളർ ഫണ്ട് വാങ്ങി എന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിനു ശുപാർശ. ഡല്‍ഹി ലഫ്. ഗവര്‍ണർ
ഭോപ്പാൽ∙ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനു സുപ്രീം കോടതി വിധിച്ച 50 ശതമാനം പരിധി കോൺഗ്രസ് നീക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ്
ജയ്പുർ ∙ ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന് മൂന്ന് എംബിബിഎസ് വിദ്യാർഥികളടക്കം അഞ്ചുപേർ അറസ്റ്റിൽ. പരീക്ഷാർഥിക്കു പകരം പരീക്ഷയെഴുതാനെത്തിയ എംബിബിഎസ് വിദ്യാർഥിയും സഹായികളുമാണ് രാജസ്ഥാനിലെ ഭരത്പുരിൽ പിടിയിലായത്. പത്തു ലക്ഷം രൂപ വാങ്ങിയാണ് ഇയാൾ പരീക്ഷയെഴുതാനെത്തിയതെന്നാണ് വിവരം.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി
ബെംഗളൂരു∙ കർണാടക ബിജെപി എക്സ് ഹാൻഡിലിൽ മുസ്ലിം വിഭാഗത്തിനെതിരെ പങ്കുവച്ച വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ടപരാതിയില് കേസെടുത്ത് കര്‍ണാടക പൊലീസ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡക്കും കര്‍ണാടക ബിജെപി അധ്യക്ഷൻവിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെയാണ് കേസ് റജിസ്റ്റര്‍
ശ്രീനഗര്‍ ∙ കൈകളിൽ വള മാത്രമല്ല പാക്കിസ്ഥാൻ അണിയുന്നതെന്നും അവരുടെ പക്കലും അണുബോംബുണ്ടെന്നും നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. പാക്ക് അധിനിവേശ കശ്മീരിനെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയോടാണു വിവാദ പ്രതികരണവുമായി ഫാറൂഖ് അബ്ദുല്ല
റാഞ്ചി∙ ജാര്‍ഖണ്ഡില്‍ വിവിധയിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് കള്ളപ്പണം പിടികൂടി.ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീര്‍ അലന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജിവ് ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 25കോടിയിലേറെ രൂപയാണ് പിടികൂടിയത്. ഇപ്പോഴും പിടികൂടിയ
ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്ത ബിആര്‍എസ് നേതാവ് കെ.കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി.
ഇംഫാൽ∙ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ കനത്ത മഴയ്ക്ക് ഒപ്പം എത്തിയ ആലിപ്പഴ വർഷം നാശം വിതച്ചു. ഇന്നലെ വൈകുന്നേരം 3.30 നു തുടങ്ങിയ മഴ ഒരു മണിക്കൂറോളം പെയ്തതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നെല്ലിക്കയുടെ വലിപ്പമുള്ള മഞ്ഞുകട്ടകൾ വീണതോടെ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും മറ്റും കേടുപാടുകൾ ഉണ്ടായി. ഏതാനും
ന്യൂഡൽഹി∙ ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ.ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വരെയായിരുന്നു
∙ബംഗാരപ്പയുടെയും യെഡിയൂരപ്പയുടെയും മക്കൾക്കു പുറമേ കെ.എസ്.ഈശ്വരപ്പ എന്ന ‘അപ്പ’ കൂടി കളംപിടിച്ചതോടെ കർണാടകയിലെ ശിവമൊഗ്ഗയിൽ ത്രികോണപ്പോരിന്റെ തീച്ചൂട്. രാജ്യമെങ്ങും ബിജെപി മോദിയുടെ പേരിൽ വോട്ടു ചോദിക്കുമ്പോൾ പാർട്ടിയുടെ ഈ മുൻ സംസ്ഥാന പ്രസിഡന്റ് ഇവിടെ മോദിയുടെ പേരിൽ ബിജെപിക്കെതിരെയാണ് വോട്ടു ചോദിക്കുന്നത്.
ബെംഗളൂരു ∙ കുടുംബവഴക്കിനെത്തുടർന്ന് അമ്മ മുതലസംരക്ഷണകേന്ദ്രത്തിലേക്കു വലിച്ചെറിഞ്ഞ ആറുവയസ്സുകാരനു ദാരുണാന്ത്യം. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തിലേക്ക് ശനിയാഴ്ച വൈകിട്ടാണു മകൻ വിവേകിനെ അമ്മ സാവിത്രി (23) വലിച്ചെറിഞ്ഞത്. ഭർത്താവ് രവികുമാറുമായുള്ള
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്-യുജിയുടെ ചോദ്യം ചോർന്നെന്നു സമൂഹമാധ്യമങ്ങളിൽ വ്യാപക പരാതി ഉയർന്നു. എന്നാൽ രാജസ്ഥാനിൽ ചോദ്യക്കടലാസ് മാറിപ്പോയതുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട സംഭവത്തെ പെരുപ്പിച്ചുകാണിക്കുകയാണെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വിശദീകരണക്കുറിപ്പിറക്കി. രാജസ്ഥാനിലെ
കൊൽക്കത്ത ∙ തനിക്കെതിരായ ആരോപണത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്ന് ബംഗാൾ രാജ്ഭവനിലെ ഉദ്യോഗസ്ഥർക്കു ഗവർണർ ഡോ.സി.വി.ആനന്ദബോസ് നിർദേശം നൽകി. ഭരണഘടനാപരിരക്ഷ ചൂണ്ടിക്കാട്ടിയാണു ഗവർണറുടെ നടപടി. രാജ്ഭവനിലെ 3 ജീവനക്കാരോടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോടും
ബെംഗളൂരു ∙ ‘‘കലബുറഗിക്കായി ഞാൻ എന്തെങ്കിലും ചെയ്തെന്നു കരുതുന്നെങ്കിൽ എന്റെ ശവസംസ്കാരത്തിനെങ്കിലും നിങ്ങൾ വരണം. ഇത്തവണ ഇവിടെ കോൺഗ്രസ് ജയിച്ചില്ലെങ്കിൽ എനിക്കു കലബുറഗിയിൽ ഒരു സ്ഥാനവുമില്ലെന്നാണ് അർഥം’’– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കഴിഞ്ഞദിവസം അഫ്സൽപുരിലെ പ്രചാരണവേദിയിൽ വികാരവിക്ഷോഭത്തോടെ പറഞ്ഞു.
∙ നാലുതവണ സിപിഎം എംഎൽഎ; 2019ൽ ബിജെപിയിൽ ചേർന്ന് എംപിയായി– ഇതാണ് നോർത്ത് മാൾഡയിൽ മത്സരിക്കുന്ന കാഗൻ മുർമുവിന്റെ ലഘു ജീവചരിത്രം. കമ്യൂണിസ്റ്റ് ഭൂതകാലത്തിന്റെ നിഴൽപോലെ, മാൾഡയിലെ ഇടുങ്ങിയ തെരുവിൽ സാധാരണക്കാരുടെ ഫ്ലാറ്റിൽ ലളിതജീവിതം. മുറികളിൽ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങൾ; പ്രധാന ആരാധനാമൂർത്തി പക്ഷേ മറാങ് ബുറുവാണ്. പ്രകൃതി ആരാധകരായ സന്താൾ ഗോത്രത്തിന്റെ പ്രധാനമൂർത്തിയാണ് മഹാപർവതം എന്നർഥമുള്ള മറാങ് ബുറു. ‘സിപിഎമ്മിൽ വിശ്വാസങ്ങൾക്കു നിയന്ത്രണമുണ്ടായിരുന്നു. അടിസ്ഥാനപരമായി ഞാൻ വിശ്വാസിയാണ്. മറാങ് ബുറുവിനെയും ചന്ദുബാബയെയും ആരാധിക്കാതെ ആദിവാസിജീവിതം ഇല്ല’– അദ്ദേഹം പറയുന്നു.
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലയുടെ പരാമർശത്തിന്റെ പേരിൽ ക്ഷത്രിയവിഭാഗത്തിൽ നിന്നുള്ള എതിർപ്പും പ്രജ്വൽ രേവണ്ണ വിവാദവും ആത്മവിശ്വാസത്തിനു മങ്ങൽ വീഴ്ത്തുമ്പോഴും നാളെ മൂന്നാംഘട്ട വോട്ടെടുപ്പിൽ ബിജെപിയുടെ ധൈര്യം അവരുടെ ഉറച്ച കോട്ടകളാണ്. വോട്ടെടുപ്പു നടക്കുന്ന 94ൽ 43 മണ്ഡലങ്ങളിലും കഴിഞ്ഞ 3 തവണയായി വിജയിക്കുന്നതു ബിജെപിയാണ്. ഇതിൽ ഏഴു മണ്ഡലങ്ങളൽ ബിജെപി വൻഭൂരിപക്ഷത്തിന് (40 ശതമാനത്തിലേറെ) ജയിച്ചു. 2009 മുതൽ കോൺഗ്രസ് നിലനിർത്തുന്നതാകട്ടെ ഒരു സീറ്റും; ബംഗാളിലെ ദക്ഷിണ മാൽഡ.
ബെംഗളൂരു∙ പ്രജ്വൽ രേവണ്ണ എംപിയുടെ പീഡനത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ പിതാവും എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയെ 4 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ചയാണ് പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവെഗൗഡയുടെ വീട്ടിൽ നിന്നു രേവണ്ണയെ
ന്യൂഡൽഹി ∙ റായ്ബറേലി, അമേഠി മണ്ഡലങ്ങളുടെ മുഴുവൻസമയ പ്രചാരണച്ചുമതല ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി. ഇന്നു റായ്ബറേലിയിൽ എത്തുന്ന പ്രിയങ്ക വോട്ടെടുപ്പു നടക്കുന്ന 20 വരെ ഇരുമണ്ഡലങ്ങളിലുമായി പ്രവർത്തിക്കും. രണ്ടിടത്തുമായി നൂറുകണക്കിനു ഗ്രാമസഭകളിൽ പങ്കെടുക്കും. ബൂത്തുതല ഏകോപനം മുതൽ പ്രചാരം നിയന്ത്രിക്കും. അമേഠിയിൽ പ്രിയങ്ക മത്സരിക്കാനെത്തുമെന്നു പ്രാദേശിക കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തൽക്കാലം മത്സരത്തിനിറങ്ങുന്നില്ലെന്നു പ്രിയങ്ക തീരുമാനിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് നറുക്കുവീണത്. ഇതിൽ പ്രവർത്തകർ നിരാശ അറിയിച്ചതുകൂടി കണക്കിലെടുത്താണ് പ്രിയങ്ക തന്നെ അമേഠിയിലെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്.
ന്യൂഡൽഹി ∙ ക്രാഫ്റ്റ് ക്ലാസിലേക്കു സൂചി കൊണ്ടുപോകാത്തതിന് 5–ാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ അടി തനിക്കുണ്ടാക്കിയ മാനസികാഘാതത്തെക്കുറിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ. ഇത്തരം ശിക്ഷകളിലൂടെ അധ്യാപകർ കുട്ടികൾക്കുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു മുന്നറിയിപ്പും നൽകി.
ഊട്ടി ∙ കോത്തഗിരിക്കു സമീപം നീർച്ചോലയിൽ കുളിക്കാൻ ശ്രമിക്കുന്നതിനിടെ കടന്നലുകളുടെ കുത്തേറ്റു പരുക്കേറ്റ 2 വിനോദസഞ്ചാരികൾ ചികിത്സയിലിരിക്കെ മരിച്ചു. കോയമ്പത്തൂരിലെ കാളപ്പട്ടിയിൽ നിന്നെത്തിയ രാജശേഖർ (56), കാർത്തികേയൻ (56) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് കോത്തഗിരി ഹാടാതൊരെക്കു സമീപമുള്ള നീർച്ചോലയിൽ കുളിക്കാൻ ശ്രമിച്ചപ്പോഴാണ് 9 പേരടങ്ങുന്ന സംഘത്തെ കടന്നലുകൾ ആക്രമിച്ചത്. മഴ പെയ്തപ്പോഴാണു കടന്നൽക്കൂട് ഇളകിയതെന്നു പറയുന്നു. പരുക്കേറ്റ ഇരുവരെയും ഉടൻ കോത്തഗിരിയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെ രാത്രിയിലായിരുന്നു മരണം.
ബെംഗളൂരു∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കിനിടെ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുചേർന്നപ്പോഴുള്ള സംഭാഷണത്തിൽ
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അയോധ്യയിൽ. രാത്രി ഏഴോടെ അയോധ്യയിലെത്തിയ മോദി, രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷം ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി.
ഷിലോങ്∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ മേഘാലയയിൽ തല്ലിക്കൊന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17കാരിയെ യുവാക്കൾ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ, പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ
ബെംഗളൂരു ∙ പല തവണ കന്നഡ നാടിന്റെ അധികാരക്കസേരയിൽ എത്തിയിട്ടുള്ള ജനതാദൾ എസും അതിനെ നിയന്ത്രിക്കുന്ന ദേവെഗൗഡ കുടുംബവും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണു
ന്യൂഡല്‍ഹി ∙ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാര്‍ കാനഡയില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായും വ്യക്തതയ്ക്കായും
ന്യൂഡൽഹി∙ ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8
ഭോപ്പാൽ∙ മധ്യപ്രേദശിലെ ഷെഹ്ദോളിൽ പൊലീസ് ഉദ്യോഗസ്ഥനെ മണൽ മാഫിയ സംഘം മണൽക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടർ കയറ്റിക്കൊന്നു. എഎസ്ഐ മഹേന്ദ്ര ബാഗ്രിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന് അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായും ട്രക്ക് ഉടമ ഒളിവിലാണെന്നും എഡിജിപി ഡി.സി.സാഗർ പറഞ്ഞു.
ആറുവർഷം മുൻപെഴുതിയ വിധിയിൽ പിഴവുപറ്റി, അതു പുനഃപരിശോധിക്കപ്പെടണം! മദ്രാസ് ബാർ അസോസിയേഷന്റെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ് നടത്തിയ പ്രസ്താവന വലിയ പ്രാധാന്യത്തോടെയാണു മാധ്യമങ്ങൾ വാർത്തയാക്കിയത്. ഒരു വിധിപ്രസ്താവം തെറ്റായിപോയെന്നു വിധി എഴുതിയ വ്യക്തി തന്നെ വർഷങ്ങൾക്കുശേഷം തുറന്നുപറയുക, അതു പുനഃപരിശോധിക്കപ്പെടണമെന്ന് ആവശ്യപ്പെടുക. ഇന്ത്യൻ നീതിനിർവഹണ സംവിധാനത്തിൽ കേട്ടുകേൾവിയില്ലാത്ത തുറന്നുപറച്ചിലായിരുന്നു അത്.
രണ്ടേ രണ്ടു സീറ്റുകൾ. ആ സീറ്റിനു വേണ്ടിയുള്ള പോരാട്ടമോ അതിരൂക്ഷം. അതാണു ഗോവൻ രാഷ്ട്രീയം. കോൺഗ്രസും ബിജെപിയും നേർക്കുനേരാണു പോരാട്ടം. കടൽത്തീരങ്ങളുടെ മായികഭംഗികൊണ്ടു ലോകവിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ് ഗോവ. എന്നാൽ തിരഞ്ഞെടുപ്പ് ഗോദയിൽ അത്ര ആകർഷണീയമായ ഒന്നും തന്നെ ഗോവയിൽ പറയാനില്ലെന്നതാണു വസ്തുത.
ബെംഗളൂരു∙ പിതാവ് എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റിനു പിന്നാലെ മകനും ജെഡിഎസ് എംപിയുമായ പ്രജ്വൽ കീഴടങ്ങിയേക്കുമെന്നു സൂചന. ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സി.എസ്. പുട്ടരാജുവാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. പ്രജ്വൽ യുഎഇയില്‍നിന്നു മംഗളൂരു വിമാനത്താവളത്തിലെത്തുമെന്നാണു സൂചന. എന്നാൽ എപ്പോഴാണ്
ബെംഗളൂരു ∙ കർണാടകയിലെ ജനതാദൾ (എസ്) എംപിയും ലോക്സഭാ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. രേവണ്ണയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരു പത്മനാഭനഗറിലെ വീട്ടിൽനിന്നായിരുന്നു അറസ്റ്റ്. സ്ത്രീയെ രേവണ്ണയുടെ അനുയായി രാജശേഖറിന്റെ ഹുൻസൂരിലെ ഫാംഹൗസിൽനിന്നു മോചിപ്പിച്ചു.
ബെംഗളൂരു ∙ കർണാടകയിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, ജനതാദൾ (എസ്) എംഎൽഎ രേവണ്ണ അറസ്റ്റിലായത് എൻഡിഎ സഖ്യത്തിനു വൻതിരിച്ചടിയായി. അറസ്റ്റും പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികപീഡന കേസുകളും സ്ത്രീ വോട്ടർമാരെ അകറ്റുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.
മുംബൈ ∙ ദുബായിൽനിന്ന് 18.6 കോടിയുടെ സ്വർണം കടത്തിയെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ മുംബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സാക്കിയ വർദക്ക് (58) രാജിവച്ചു. പ്രത്യേകം നിർമിച്ച ജാക്കറ്റ്, പാന്റ്, ബെൽറ്റ്, മുട്ടുവേദനയ്ക്ക് ധരിക്കുന്ന നീ ക്യാപ് എന്നിവയിൽ ഒളിപ്പിച്ച 25 കിലോ സ്വർണവുമായാണ് ഇവർ മുംബൈ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ (ഡിആർഐ) വലയിലായത്.
ന്യൂഡൽഹി ∙ പഞ്ചാബിലെ പട്യാലയിൽ ബിജെപി സ്ഥാനാർഥി പ്രണീത് കൗറിന്റെ പ്രചാരണം തടയാനെത്തിയ കർഷകരിലൊരാൾ കുഴഞ്ഞുവീണു മരിച്ചു. പൊലീസുമായുള്ള ഉന്തിനും തള്ളിനുമിടയിലാണ് സിദ്പുർ സ്വദേശി സുരിന്ദർപാൽ (45) മരിച്ചതെന്നു കർഷകർ ആരോപിച്ചു. സ്ഥാനാർഥിയുടെ വാഹനം തടയുന്നതിനിടെ സുരിന്ദർ കുഴഞ്ഞുവീഴുന്ന വിഡിയോ ബിജെപി പുറത്തുവിട്ടു.
ഹൈദരാബാദ് ∙ ദലിത് ഗവേഷണ വിദ്യാർഥി രോഹിത് വേമുല ജീവനൊടുക്കിയ കേസിൽ പുനരന്വേഷണം നടത്താൻ അനുമതി തേടി കോടതിയെ സമീപിക്കുമെന്നു തെലങ്കാന പൊലീസ് അറിയിച്ചു. താൻ ദലിത് സമുദായാംഗമല്ലെന്ന് അറിയാവുന്ന രോഹിത് ഈ വിവരം പുറത്തറിയുമെന്നു പേടിച്ച് ജീവനൊടുക്കിയെന്ന കണ്ടെത്തലോടെ കേസന്വേഷണം അവസാനിപ്പിച്ച് തെലങ്കാന ഹൈക്കോടതിയിൽ പൊലീസ് കഴിഞ്ഞ ദിവസമാണു റിപ്പോർട്ട് സമർപ്പിച്ചത്. ഈ അന്വേഷണത്തിൽ രോഹിത് വേമുലയുടെ അമ്മ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണു കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നു ഡിജിപി രവി ഗുപ്ത അറിയിച്ചു.
മാൾഡ ഇംഗ്ലിഷ് ബസാറിലെ ചരിത്രമുറങ്ങുന്ന കോട്ട്വാലി ബംഗ്ലാവ് ഇന്നു 2 രാഷ്ട്രീയപാർട്ടികൾ പകുത്തെടുത്തിരിക്കുകയാണ്. 8 തവണ അവിഭക്ത മാൾഡയുടെ എംപിയായിരുന്ന, മുൻ റെയിൽവേ മന്ത്രി എ.ബി.എ. ഗനിഖാൻ ചൗധരി മരണം വരെ താമസിച്ച വീടാണിത്. ഒരു വശത്തു താമസിക്കുന്നത് കോൺഗ്രസിന്റെ മാൾഡ സൗത്ത് സ്ഥാനാർഥി ഇഷാ ഖാൻ ചൗധരിയും കുടുംബവും.
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് സമൂഹമാധ്യമമായ എക്സിൽ കുറിച്ച കമന്റ് വൈറലായി. ‘ആദ്യം റായ്ബറേലിയിൽ ജയിക്കൂ, പിന്നീടാകാം ഒന്നാം സ്ഥാനത്തിനായുള്ള വെല്ലുവിളി’ എന്നായിരുന്നു കാസ്പറോവ് കുറിച്ചത്.
ഗ്രാമകവാടം മുതൽ സ്വീകരണം എന്നതാണ് നവവരന്റെ കാര്യത്തിൽ ഇവിടത്തെ രീതി. പാട്ടും ബാൻഡും നൃത്തവുമായി ബന്ധുജനങ്ങളെല്ലാം ഇളകിമറിയും. മധ്യപ്രദേശിലെ വിദിശ മണ്ഡലത്തിലെ പിപ്പിലിയ നാൻകർ എന്ന ഗ്രാമത്തിൽ ഈ സ്വീകരണം വരനു വേണ്ടിയല്ല; മാമാജിക്കാണ്. ‘മാമാജി’ എന്നാൽ അമ്മാവൻ. ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശുകാർക്ക് മാമാജിയാണ്.
ഹൈദരാബാദ് ∙ എതിർസ്ഥാനാർഥിക്കു വോട്ട് ചെയ്യുമെന്നു പറഞ്ഞതിനു തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ടി. ജീവൻ റെഡ്ഡി സ്ത്രീത്തൊഴിലാളിയുടെ മുഖത്തടിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു.
പട്ന ∙ ബജ്റംഗബലി (ഹനുമാൻ) കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിലൊരു വോട്ട്– ഹനുമത്ജയന്തി ദിനത്തിൽ ഖഗഡിയ ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി സഞ്ജയ് കുമാറിനായി പുറത്തിറക്കിയ പോസ്റ്റർ ഭക്തിമയം. ചിഹ്നം നിലനിർത്താനുള്ള പോരാട്ടത്തിൽ സിപിഎമ്മിന്റെ അടവുനയമാണിതെന്ന് ആരോപണമുണ്ട്.
മുംബൈ∙ പേയ്ടിഎം പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഭവേഷ് ഗുപ്ത രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. പേയ്ടിഎം മണിയുടെ തലവനായിരുന്ന വരുണ്‍ ശ്രീധര്‍ പേയ്ടിഎം സര്‍വീസിന്റെ സിഇഒ ആയി ചുമതല ഏല്ക്കും. പേയ്ടിഎം മണിയുടെ തലപ്പത്തേക്ക് രാകേഷ് ശര്‍മ എത്തും. പേയ്ടിഎം തലപ്പത്തുനിന്ന്
പട്ന ∙ രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും റിപ്പോർട്ട് കാർഡുകളിൽ അഴിമതികളും നിയമലംഘനങ്ങളും മാത്രമേയുള്ളുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ രാജകുമാരനും പട്നയിലെ രാജകുമാരനും ഒരുപോലെയാണ്. ഒരാൾ ജനിച്ചപ്പോൾ മുതൽ രാജ്യം തന്റെ തറവാട്ടു സ്വത്താണെന്നു കരുതിയെങ്കിൽ മറ്റേയാൾ ബിഹാറിനെയാണു അങ്ങനെ
പൂഞ്ച് ∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. 5 സൈനികര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സുരന്‍കോട്ടില്‍ വച്ചാണ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിവച്ചത്. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ സൈനികര്‍ മേഖലയിലെത്തി ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു.
ബെംഗളൂരു ∙ ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ അറസ്റ്റില്‍.. പിതാവായ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി.
പട്യാല∙ പഞ്ചാബിലെ പട്യാലയിൽ ബിജെപി സ്ഥാനാർഥി പ്രണിത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. കർഷകൻ സുരിന്ദർ പാൽ സിങാണ് മരിച്ചത്. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തും തള്ളിനുമിടെ സുരിന്ദർ പാൽ വീഴുകയും തലയ്ക്കു പരുക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ രാജ്പുര ആശുപത്രിയിൽ
ന്യൂഡൽഹി ∙ കഴിഞ്ഞദിവസം ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് എത്തിയാണു ലവ്ലി അംഗത്വം സ്വീകരിച്ചത്. മറ്റൊരു പാർട്ടിയിലും ചേരില്ലെന്നാണു നേരത്തേ പറഞ്ഞിരുന്നതെങ്കിലും ലവ്ലി ബിജെപിയിലേക്കാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. കേന്ദ്രമന്ത്രി ഹർദീപ്
ഒഡിഷ∙ പുരി ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുചാരിത മൊഹന്തി ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്നു പിന്മാറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു പിൻമാറ്റം. പൊതുജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചിട്ടും, ചെലവുചുരുക്കൽ ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയിട്ടും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വരികയാണെന്നും പ്രചാരണം നടത്താൻ സാധിക്കുന്നില്ലെന്നും സുചാരിത അറിയിച്ചു.
ചെന്നൈ ∙എഗ്മൂർ– കൊല്ലം എക്സ്പ്രസിൽ യാത്ര ചെയ്ത ഗർഭിണി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. വളകാപ്പ് ചടങ്ങിനായി ചെന്നൈയിൽ നിന്നു തെങ്കാശിയിലേക്കു പോകവേ കടലൂർ ജില്ലയിലെ വിരുദാചലത്തിന്
Results 1-100 of 4905