ADVERTISEMENT

ന്യൂഡൽഹി ∙ ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99,901 കുട്ടികളില്‍ 98.088 പേര്‍ പാസായി. പത്താം ക്ലാസില്‍ 2,43,617 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,42,328 പേര്‍ പാസായി. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു.

https://cisce.org, അല്ലെങ്കിൽ https://results.cisce.org വെബ്സൈറ്റുകളിൽ യുണീക് ഐഡിയും ഇൻഡക്സ് നമ്പറും നൽകി ഫലം അറിയാം. ഡിജിലോക്കർ പോർട്ടൽ വഴിയും ഫലമറിയാം. ഉപരിപഠന യോഗ്യത ലഭിക്കാത്തവർക്കായുള്ള കംപാർട്മെന്റ് പരീക്ഷ ഇക്കൊല്ലം മുതൽ ഇല്ല. പകരം, രണ്ടു വിഷയങ്ങളിൽ ജൂലൈയിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം. സംശയപരിഹാരത്തിനും മറ്റു സഹായങ്ങൾക്കും ഇമെയിൽ: helpdesk@cisce.org ഫോൺ: 1800-203-2414.

English Summary:

ICSE, ISC Class 10th, 12th Result updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com