Download Manorama Online App
ന്യൂഡൽഹി ∙ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേരളത്തിലേക്കുള്ള സ്വർണ ജയന്തി എക്സ്പ്രസ് റദ്ദാക്കിയ റെയിൽവേയുടെ നടപടി മലയാളികളെ ദുരിതത്തിലാക്കിയെന്ന് ഡൽഹി മലയാളി അസോസിയേഷൻ ആരോപിച്ചു. ട്രെയിൻ റദ്ദാക്കിയ നടപടി പിൻവലിക്കുകയോ ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുകയോ വേണമെന്ന്
ന്യൂഡൽഹി ∙ ജാഗ്രതാ നിർദേശങ്ങളും അറിയിപ്പുകളും നൽകാൻ ഡൽഹി പൊലീസ് പുതിയ വാട്സാപ് ചാനൽ ആരംഭിച്ചു. ജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുമെന്ന് കരുതുന്നതായും അധികൃതർ അറിയിച്ചു. ചാനലിൽ ജോയിൻ ചെയ്താൽ ഡൽഹി പൊലീസിന്റെ ട്രാഫിക് നിർദേശങ്ങൾ ഉൾപ്പെടെ എല്ലാ അറിയിപ്പുകളും ലഭിക്കും.
ന്യൂഡൽഹി∙ കേരളത്തിലേക്കുള്ള സ്വർണജയന്തി എക്സ്പ്രസ് ട്രെയിൻ റദ്ദാക്കിയത് മലയാളി യാത്രക്കാർക്ക് തിരിച്ചടിയായി. ഈ മാസം 17, 24 തീയതികളിലുള്ള സ്വർണജയന്തി എക്സ്പ്രസ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദിവസങ്ങൾക്കു മുൻപ് റദ്ദാക്കിയത്. പകരം ട്രെയിൻ ഏർപ്പെടുത്തുമെന്ന പ്രതീക്ഷിച്ചെങ്കിലും
ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കലക്ടർമാരെ അനാവശ്യമായി ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) സുപ്രീം കോടതിയുടെ നിർദേശം. ആവശ്യപ്പെട്ടിട്ടും ഏതാനും കലക്ടർമാർ ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ
ന്യൂഡൽഹി ∙ ഡൽഹി കോൺഗ്രസ് ഇടക്കാല അധ്യക്ഷനായി ദേവേന്ദർ യാദവ് ചുമതലയേറ്റു. രാജിവച്ച മുൻ ഡിപിസിസി അധ്യക്ഷൻ അർവീന്ദർ സിങ് ലവ്ലിക്കു പകരമാണ് ദേവേന്ദറിനു ചുമതല നൽകിയത്.
ന്യൂഡൽഹി ∙ സാങ്കേതിക വിപ്ലവത്തിന്റെ കാലഘട്ടത്തിലും ആത്മീയതയ്ക്ക് പ്രാധാന്യമേറെയുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്.സോമനാഥ് പറഞ്ഞു. ചട്ടമ്പി സ്വാമിയുടെ സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി എൻഎസ്എസ് ഡൽഹിയുടെ നേതൃത്വത്തിൽ നടത്തിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവരാശിയുടെ ചരിത്രത്തിൽ
ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ താര പ്രചാരക പട്ടികയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പേരുമുണ്ട്. തിരഞ്ഞെടുപ്പു കണക്കിലെടുത്ത് കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന സുപ്രീംകോടതി പരാമർശത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ
ന്യൂഡൽഹി ∙ സിനിമാലോകം അധികമാഘോഷിക്കാത്ത, അതേസമയം കരുത്തുള്ള ആശയങ്ങൾ പറയുന്ന സിനിമകളുടെ വേദിയാണു ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവൽ. കഴിഞ്ഞ ദിവസം ആരംഭിച്ച ഈ വർഷത്തെ മേളയിൽ ഇക്കുറി 5 മലയാളം സിനിമകളുണ്ട്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതൽ 44 വരെ’ ഇന്നലെ നിറഞ്ഞ സദസ്സിലാണു പ്രദർശിപ്പിച്ചത്.
ന്യൂഡൽഹി∙ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ 2.4 കോടി രൂപയുടെ സ്വർണവുമായി 5 അസർബൈജാൻ പൗരൻമാരെ കസ്റ്റംസ് പിടികൂടി. ഒരു വനിത ഉൾപ്പെടുന്ന സംഘം ദുബായിൽ നിന്നെത്തിയതാണെന്ന് അധികൃതർ അറിയിച്ചു. ബെൽറ്റ് ബക്കിൾ, ഹാൻഡ് ബാഗ് ഹാൻഡിൽ, ആഭരണങ്ങൾ എന്നീ രൂപത്തിലാണ് 3.5 കിലോയോളം സ്വർണം ഇവരിൽ നിന്നു പിടികൂടിയത്.
ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിന്റെ ഒന്നാം വാർഷികത്തിൽ ദേശീയ മഹിളാ ഫെഡറേഷൻ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ ചർച്ചയും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. ഒരു വർഷമായിട്ടും മണിപ്പുരിലെ സംഘർഷം അവസാനിക്കുന്നില്ല. ആളുകൾ ഇപ്പോഴും കൊല്ലപ്പെടുന്നു. പ്രശ്ന പരിഹാരത്തിനു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ
Results 1-10 of 2828