ADVERTISEMENT

മുംബൈ ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സുപ്രീം കോടതിയുടെ അയോധ്യ വിധി തിരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1985 ലെ ഷാബാനോ കേസ് വിധി രാജീവ് ഗാന്ധി സർക്കാർ അട്ടിമറിച്ചെന്നും അതുപോലെ, രാമക്ഷേത്രം സംബന്ധിച്ച വിധിയും അട്ടിമറിക്കപ്പെട്ടേക്കാമെന്നും മഹാരാഷ്ട്രയിലെ ബീഡിൽ മോദി ആരോപിച്ചു. രാമക്ഷേത്രത്തിനു കോൺഗ്രസ് ‘ബാബറി പൂട്ട്’ ഇടാതിരിക്കാൻ എൻഡിഎയ്ക്ക് 400 സീറ്റെങ്കിലും നൽകി വിജയിപ്പിക്കണമെന്നും പറഞ്ഞു.

1985 ൽ, വിവാഹമോചനത്തിനു ശേഷം ഭർത്താവിൽനിന്നു ജീവനാംശം തേടിയ ഇൻഡോറിൽ നിന്നുള്ള ഷാബാനോ എന്ന മുസ്‌ലിം സ്ത്രീക്ക് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അന്നത്തെ രാജീവ് ഗാന്ധി സർക്കാർ നിയമത്തിലൂടെ വിധി റദ്ദാക്കിയെന്നു മോദി ആരോപിച്ചു. 

മുംബൈ ഭീകരാക്രമണത്തിനിടെ എടിഎസ് മേധാവി ഹേമന്ത് കർക്കറെ കൊല്ലപ്പട്ടത് പാക്ക് ഭീകരുടെ വെടിയേറ്റല്ല, ആർഎസ്എസ് ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റാണെന്ന് മഹാരാഷ്ട്ര പ്രതിപക്ഷനേതാവ് വിജയ് വഡേത്തിവാർ ആരോപിച്ചതിെ അഹമ്മദ്നഗറിലെ പ്രചാരണയോഗത്തിൽ മോദി രൂക്ഷമായി വിമർശിച്ചു. 

English Summary:

Congress will reverse Ayodhya verdict: Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com