ADVERTISEMENT

ചെറുതോണി ∙ വേനൽ കടുത്തതോടെ ശുദ്ധജലക്ഷാമം രൂക്ഷമായ കഞ്ഞിക്കുഴി പഞ്ചായത്തിലെ പുഴകളിലും തോടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ജലലഭ്യത ഉറപ്പു വരുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കൊടുംചൂടിൽ ഹൈറേഞ്ച് കരിഞ്ഞുണങ്ങി വറുതിയുടെ പിടിയിലായപ്പോൾ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകൾ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

 കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ പഴയരിക്കണ്ടം പുഴ ഇപ്പോഴും ജലസമൃദ്ധമാണെങ്കിലും മണൽത്തിട്ടകളും പോളകളും നിറഞ്ഞതിനാൽ ഒഴുക്ക് ഏറക്കുറെ നിലച്ച മട്ടാണ്. ജനവാസമേഖലകളിൽ പുഴയിൽ മലിനീകരണവും രൂക്ഷമാണ്. ഇതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെറ്റു പെരുകുന്നു. 

മണൽ വാരൽ നിരോധിച്ചതു മൂലം പുഴയിൽ വലിയ മൺതിട്ടകൾ രൂപപ്പെട്ടതാണു സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാൻ ഇടയാക്കിയത്. ഇതോടെ പുഴയോരത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് ദൈനംദിന ആവശ്യങ്ങൾക്കു പോലും തുള്ളിവെള്ളം ഇല്ലാതെയായി. ത്രിതല പഞ്ചായത്തുകൾ ഇടപെട്ട് അടിയന്തരമായി പുഴയിലെ മൺതിട്ടകൾ നീക്കം ചെയ്ത് പുഴയുടെ നീരൊഴുക്കു വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം മലിനീകരണ പ്രശ്നങ്ങൾക്കു കൂടി പരിഹാരം കണ്ടെത്തിയാൽ ഒട്ടേറെ കുടുംബങ്ങൾക്ക് കടുത്ത വേനലിലും ശുദ്ധജലം ഉറപ്പാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com