ADVERTISEMENT

6 ദിനരാത്രങ്ങൾ കൊണ്ട് 797.77 കിലോമീറ്റർ. സൈക്കിൾ റാലിയുടെ ലക്ഷ്യം ലഹരിക്കെതിരെയുള്ള പ്രചാരണം.കേരള സർക്കാരിന്റെ വിമുക്തി പരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് തേക്കടി സൈക്ലിങ് ക്ലബ്ബുമായി സഹകരിച്ചാണ് റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ 28ന് തേക്കടിയിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശറാലി തിരുവനന്തപുരം വഴി 3ന് കാസർകോട്ട് എത്തി. എക്സൈസ് ഉദ്യോഗസ്ഥനായ ഡി.സതീഷ്, ക്ലബ് അംഗങ്ങളായ എബിൻ ജോസ്, രാജേഷ് എസ്.ചൊവ്വര എന്നീ മൂന്നംഗ സംഘമാണ് സൈക്കിളുമായി കേരളം ചുറ്റിയത്. കടുത്ത ചൂടിലും സൈക്ലിങ്ങിലുള്ള താൽപര്യമാണ് കേരളമാകെ സഞ്ചരിക്കാൻ പ്രചോദനമായതെന്ന് സംഘാംഗങ്ങൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com