ADVERTISEMENT

കട്ടപ്പന ∙ വെട്ടിക്കുഴക്കവല, നത്തുകല്ല് മേഖലകളിലെ 4 കച്ചവട സ്ഥാപനങ്ങളിൽ മോഷണം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമായിരുന്നു മോഷണം.വെട്ടിക്കുഴക്കവലയിൽ സുധീറിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ചിക്കൻ സെന്റർ, നത്തുകല്ലിൽ കുന്നപ്പള്ളിൽ ജയിംസിന്റെ ഉടമസ്ഥതയിലുള്ള കുന്നപ്പള്ളിൽ സ്റ്റോഴ്സ്, ബെന്നിയുടെ ഉടമസ്ഥതയിലുള്ള പറക്കോട്ടിൽ സ്റ്റോഴ്സ്, കരക്കൊഴുപ്പിൽ ബെന്നിയുടെ ഉടമസ്ഥതയിലുള്ള നിർമൽ ഓയിൽ മിൽസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് എല്ലാ സ്ഥാപനങ്ങളിലും മോഷ്ടാവ് എത്തിയത്. 

ചിക്കൻ സെന്ററിന്റെ പൂട്ട് തകർത്ത് ഉള്ളിൽക്കടന്ന മോഷ്ടാവ് 3500 രൂപയും കത്തിയുമാണ് കവർന്നത്. കുന്നപ്പള്ളിൽ സ്റ്റോഴ്സിൽ നിന്ന് 5000 രൂപ കവർന്നു. മറ്റു രണ്ടു സ്ഥാപനങ്ങളുടെയും പൂട്ട് തകർത്ത് ഉള്ളിൽക്കടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന ചില്ലറ ഉൾപ്പെടെയുള്ള പണം അപഹരിച്ചു. പുലർച്ചെ വെള്ളയാംകുടി എസ്എംഎൽ ജംക്‌ഷനിലെ ട്രാൻസ്ഫോമറിന്റെ ഫ്യൂസ് ഊരിമാറ്റിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com