ADVERTISEMENT

കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി (എസി) റോഡിൽ പച്ചക്കറി കയറ്റിയ ലോറിയും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്ക്. പച്ചക്കറി ലോറിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി കതിരവന് ആണ് (30) പരുക്കേറ്റത്. ഇന്നലെ പുലർച്ചെ 3 മണിയോടെ കൈനകരി ജംക്‌ഷനു സമീപമാണ് അപകടം. കാലിനു ഗുരുതര പരുക്കേറ്റ ഡ്രൈവർ കതിരവനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കളെത്തി കതിരവനെ തമിഴ്നാട്ടിലേക്കു കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നു ആലുവയ്ക്കു പച്ചക്കറിയുമായി പോയതാണു ലോറി. ഇടിയുടെ ആഘാതത്തിൽ ലോറി പൂർണമായി തകർന്നു. കുറെയേറെ പച്ചക്കറികൾ റോഡിൽ വീണു നശിച്ചു. ബാക്കിയുള്ളവ ഉടമ മറ്റൊരു ലോറി എത്തിച്ചു കയറ്റി കൊണ്ടുപോയി.ടോറസ് ലോറിയുടെ മുൻ വശത്തെ വീലിനടക്കം തകരാർ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ നെടുമുടി പൊലീസ് കേസ് എടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com