ADVERTISEMENT

സൗജന്യ നേത്ര പരിശോധന ക്യാംപ്: ചെട്ടികുളങ്ങര ∙ ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ ചെട്ടികുളങ്ങര യൂണിറ്റ്, ഇസറ കണ്ണാശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപും തിമിര രോഗ നിർണയവും 12നു 9നു വ്യാപാരഭവനിൽ നടക്കും. എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ഗെസ്റ്റ് അധ്യാപകർ
ആലപ്പുഴ∙ എസ്ഡി കോളജിൽ കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ്, മലയാളം, സംസ്കൃതം, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മൈക്രോബയോളജി, ബയോ ടെക്നോളജി എന്നീ വിഷയങ്ങളിലേക്ക് ഗെസ്റ്റ് അധ്യാപകരെ ക്ഷണിച്ചു. യുജിസി യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയ്ക്കൊപ്പം ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 21ന് മുൻപായി പ്രിൻസിപ്പൽ, എസ്.ഡി കോളജ്, സനാതനപുരം പിഒ, കളർകോട്, ആലപ്പുഴ എന്ന വിലാസത്തിൽ ബന്ധപ്പെടുക

ചെങ്ങന്നൂർ ∙ ക്രിസ്ത്യൻ കോളജിൽ ബിബിഎ ലോജിസ്റ്റിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ വേണം. www.christiancollege.ac.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച അപേക്ഷ principal@christiancollege.ac.in ലേക്ക് അയയ്ക്കണം. ഫോൺ: 95447 24717.

കെയർടേക്കർ, പാർട്‌ടൈം സ്വീപ്പർ നിയമനം
ആലപ്പുഴ ∙ ചെങ്ങന്നൂർ സൈനിക റെസ്റ്റ് ഹൗസിൽ മുഴുവൻ സമയ കെയർടേക്കറെയും പാർട്‌ടൈം സ്വീപ്പറെയും നിയമിക്കുന്നു. കെയർ ടേക്കറാകാൻ താൽപര്യമുള്ള പ്രദേശവാസികളായ വിമുക്തഭടൻമാർ ഏഴിനകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ എത്തണം.പാർട്‌ടൈം സ്വീപ്പറായി വിമുക്ത ഭടൻമാരുടെ ആശ്രിതർക്കാണ് അവസരം. ഏഴിനകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ എത്തണം. വിമുക്ത ഭടൻമാരുടെ ആശ്രിതരില്ലെങ്കിൽ പ്രദേശവാസികളെ പരിഗണിക്കും.  04772245673.

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
മംഗളൂരു ∙ നേത്രാവതി ക്യാബിനും മംഗളൂരു ജംക‍്ഷൻ റെയിൽവേ സ്റ്റേഷനുമിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ ക്രമീകരണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ മംഗളൂരു സെൻട്രൽ - ഉള്ളാൾ സ്റ്റേഷനുകൾക്കിടയിൽ റദ്ദാക്കുകയും മറ്റുചിലതിന്റെ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തു. 

മംഗളൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം എക്സ്പ്രസ്(16649) വെളളി, ഞായർ ദിവസങ്ങളിൽ അരമണിക്കൂർ വൈകി രാവിലെ 5.35ന് പുറപ്പെടും. 7, 11, 22, 25, 29, ജൂൺ 5, 8 തീയതികളിൽ ഒന്നരമണിക്കൂർ വൈകി രാവിലെ 6.35നും പുറപ്പെടും. മംഗളൂരു സെൻട്രൽ – കോഴിക്കോട് എക്സ്പ്രസ്(16610) വെള്ളി, ഞായർ ദിവസങ്ങളിൽ അര മണിക്കൂർ വൈകി രാവിലെ 5.55 ന് ആകും പുറപ്പെടുക. കേരള ഭാഗത്തുനിന്ന് കൊങ്കൺ വഴി പോകുന്ന ചില ട്രെയിനുകളും വൈകി ഓടും.

മുട്ടക്കോഴിവിതരണം 
മാവേലിക്കര ∙ മുട്ടക്കോഴി കുഞ്ഞുങ്ങളെ വെട്ടിയാർ മൃഗാശുപത്രിയിൽ നിന്നു നാളെ 10നും മാവേലിക്കര മൃഗാശുപത്രിയിൽ നിന്നു 7നു 10നും വിതരണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com