കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
Mail This Article
×
തുറവൂർ∙ കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ചന്തിരൂർ വളവനാട്ട് കൊച്ചുത്രേസ്യ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 8ന് ദേശീയപാതയിൽ പാട്ടുകുളങ്ങരയ്ക്കു സമീപമായിരുന്നു അപകടം. കണ്ടെയ്നർ ലോറിയിൽ തട്ടിയ സ്കൂട്ടർ, നിയന്ത്രണം തെറ്റി അടിയിൽപ്പെടുകയായിരുന്നു. അപകടസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം തുറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.