ADVERTISEMENT

ആലപ്പുഴ∙ എഎസ് കനാലിനു കുറുകെയുള്ള പോപ്പി പാലം ഇന്നോ നാളെയോ പൊളിക്കും. ഇതോടെ വാഹന ഗതാഗതത്തിന് കൊമ്മാടി, മട്ടാഞ്ചേരി പാലങ്ങൾ മാത്രമാകും ആശ്രയം. ആറാട്ടുവഴി പാലം പൊളിച്ചതിനു സമീപം നിർമിച്ച താൽക്കാലിക ബണ്ടിലൂടെ കാൽനടയാത്ര മാത്രമേ അനുവദിക്കൂവെന്ന്  അധികൃതർ അറിയിച്ചു.  

പാലം പണി തീരുംവരെ ഇരുചക്ര വാഹനങ്ങൾക്കും മറ്റും കടന്നുപോകാൻ താൽക്കാലിക ബണ്ടിൽ ഗ്രാവൽ നിറച്ച് ഉറപ്പിച്ചു കൊടുക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. നിർമാണോദ്ഘാടന സമയത്ത് ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അധികൃതർ സമ്മതിക്കുകയും ചെയ്തു. പക്ഷേ ഇത് സുരക്ഷിതമല്ലെന്നാണ് ഇപ്പോൾ അധികൃതരുടെ വിലയിരുത്തൽ. 

പോപ്പി, ആറാട്ടുവഴി പാലങ്ങളുടെ നിർമാണം 2 മാസം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി. 4 മീറ്റർ വീതിയിലാണ് ആറാട്ടുവഴിയിൽ പുതിയ പാലം നിർമിക്കുക. ഇതിനായി അടിത്തറ കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തനം തുടങ്ങി.ആംബുലൻസ് കയറുന്ന വീതിയിലാണ് പാലം നിർമിക്കുക. നിലവിലുള്ള ജനകീയ പോപ്പി പാലം പൊളിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

എഎസ് കനാലിലൂടെ ബോട്ടുകൾക്ക് കടന്നുപോകാവുന്ന ഉയരം 2  പാലങ്ങൾക്കും ഉണ്ടായിരിക്കും. കനാലിന്റെ കിഴക്കേ കരയിൽ റോഡ്, നടപ്പാത, ഓട നിർമാണങ്ങൾ പൂർത്തിയായി. പടിഞ്ഞാറെക്കരയിൽ കൽക്കെട്ട്, ഓട നിർമാണങ്ങൾ തുടങ്ങി. മട്ടാഞ്ചേരി പാലത്തിന്റെ സമീപം കയ്യേറ്റം സംബന്ധിച്ച പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചാലേ റോഡ് നിർമാണം തുടങ്ങ‌ൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com