ADVERTISEMENT

ബെംഗളൂരു∙ കേരള ആർടിസിയുടെ ബെംഗളൂരു–കോഴിക്കോട് ഗരുഡ പ്രീമിയം എസി ബസ് (നവകേരള ബസ്) സർവീസ് ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 2.30നു ശാന്തിനഗർ ബിഎംടിസി ടെർമിനലിൽ നിന്ന് പുറപ്പെട്ട് മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി വഴി രാത്രി 10നാണ് കോഴിക്കോട് എത്തുക. പുലർച്ചെ 4ന് കോഴിക്കോട് നിന്നുള്ള ആദ്യ സർവീസ് രാവിലെ 11.30നു ബെംഗളൂരുവിലെത്തും. ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളുള്ള ബസിന്റെ ശുചീകരണത്തിനും വെള്ളം നിറയ്ക്കുന്നതിനും വേണ്ട സൗകര്യം കർണാടക ആർടിസിയുടെ ശാന്തിനഗറിലെ സെൻട്രൽ ഡിപ്പോയിലാണ്. കെങ്കേരി മെട്രോ സ്റ്റേഷന് മുന്നിൽ ബോർഡിങ് പോയിന്റ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നു. ഇപ്പോൾ ശാന്തിനഗർ, സാറ്റലൈറ്റ് ബസ് ടെർമിനലുകളിൽ മാത്രമാണ് നിർത്തുക. മെട്രോ, ബസ് ടെർമിനലുകൾ തൊട്ടടുത്തുള്ള കെങ്കേരിയിൽ ബോർഡിങ് പോയിന്റ് അനുവദിച്ചാൽ ഗതാഗതക്കുരുക്കിൽപെടാതെ  ബസ് കയറാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com