ഓണയാത്ര: കേരളാ ട്രെയിനുകളിൽ ടിക്കറ്റ് ബുക്കിങ് അടുത്ത ആഴ്ച മുതൽ
Mail This Article
×
ബെംഗളൂരു∙ ഓണത്തിന് 4 മാസം ബാക്കിനിൽക്കെ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും. തിരുവോണം സെപ്റ്റംബർ 15നാണെങ്കിലും കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത് 12,13 ദിവസങ്ങളിലാണ്. മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് നേരത്തെ തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. 120 ദിവസം മുൻപ് വരെ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്വകാര്യ ബസുകളിൽ 2 മാസം മുൻപ് വരെ ബുക്കിങ് സൗകര്യമുണ്ട്. കേരള, കർണാടക ആർടിസി ബസുകളിൽ 30 ദിവസം മുൻപാണു ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.