ADVERTISEMENT

ബെംഗളൂരു∙ ‘കുരുമുളക് സ്പ്രേ’ അപകടകരമായ ആയുധമാണെന്ന് വിലയിരുത്തി ഹൈക്കോടതി. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഡയറക്ടർക്കും ഭാര്യയ്ക്കും എതിരെയുള്ള കേസിലാണിത്. സി.ഗണേഷ് നാരായണനും ഭാര്യ വിദ്യ നടരാജും ശിവാജിനഗറിലെ ജ്വല്ലറി ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനായ രൺദീപ് ദാസിനെ 2023 ഏപ്രിലിൽ അക്രമിച്ചെന്ന കേസാണിത്.

രൺദീപുമായി നടന്ന തർക്കത്തിനും കയ്യേറ്റത്തിനും ഒടുവിൽ വിദ്യ ഇയാളുടെ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ചിരുന്നു. ഇതിനെതിരെ രൺദീപ് നൽകിയ കേസിനെ ചോദ്യം ചെയ്ത് ദമ്പതികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.നാഗപ്രസന്ന ഇങ്ങനെ വിലയിരുത്തിയത്. ജീവനു ഭീഷണി ഇല്ലാത്തിടത്തോളം സ്വയരക്ഷയ്ക്ക് ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല. 2018ൽ യുഎസ് കോടതിയും സമാനമായി വിധിച്ചിരുന്നെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT