ADVERTISEMENT

ചെന്നൈ ∙ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കാനുള്ള ഇ–പാസ് സംബന്ധിച്ച മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. epass.tnega.org എന്ന വെബ്സൈറ്റിൽ‌ ഇ–പാസ് എടുക്കുന്നവർക്കു മാത്രമാണു നാളെ മുതൽ പ്രവേശനം.സന്ദർശകരുടെ വാഹന വിവരങ്ങൾ നിർബന്ധമായും നൽകണം. പാസില്ലാത്ത വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. എവിടെയാണു താമസിക്കുന്നത്, എത്ര ദിവസം തങ്ങും തുടങ്ങിയ വിവരങ്ങളും നൽകണം. ഇന്ന് രാവിലെ 6 മുതൽ അപേക്ഷിച്ചു തുടങ്ങാം.

അതേസമയം, സർക്കാർ ബസുകളിലും ട്രെയിനുകളിലും വരുന്നവർക്ക് പാസ് ആവശ്യമില്ല.സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കൃത്യമായ വിവരങ്ങളോടെ അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് ലഭിക്കുമെന്നും സർക്കാർ അറിയിച്ചു. അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ഇ–പാസ് നിബന്ധന ഏർപ്പെടുത്തിയതെന്നും പറഞ്ഞു. ജൂൺ 30 വരെയാണ് ഇ–പാസ് ഏർപ്പെടുത്തിയത്. ഇരു വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയും പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് സന്ദർശകർക്ക് ഇ–പാസ് ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നേരത്തേ സർക്കാരിനോട് നിർദേശിച്ചിരുന്നു. ഊട്ടിയിൽ ദിവസേന 1,300 വലിയ വാഹനങ്ങൾ ഉൾപ്പെടെ 20,000 വാഹനങ്ങൾ എത്തുന്നത് പരിസ്ഥിതിക്കും പ്രദേശവാസികൾക്കും മൃഗങ്ങൾക്കും ദോഷകരമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com