ADVERTISEMENT

ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണം: കിഴക്കമ്പലം∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സ്ഥാപിച്ച തോരണങ്ങൾ, ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അധ്യാപക ഒഴിവ്: ജിഎച്ച്എസ്എസ്
പെരുമ്പാവൂർ ∙ സൗത്ത് വാഴക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് 11ന്

എംഎ കോളജ് 
കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജിൽ ബയോഇൻഫർമാറ്റിക്സ്, മലയാളം അധ്യാപക ഒഴിവ്.  mac@macollege.in

സെന്റ് മേരീസ് 
മോറയ്ക്കാല∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. 0484 2682879.

ആലുവ യുസി
ആലുവ∙ യുസി കോളജിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, സുവോളജി, ഫിസിക്സ്, മലയാളം, ഫിസിക്കൽ എജ്യുക്കേഷൻ, സ്പോർട്സ് മാനേജ്മെന്റ് അധ്യാപക ഒഴിവ്. മേയ് 9നു മുൻപ് അപേക്ഷിക്കണം. 7012626868.

മേയ്ദിന റാലി നാളെ
ആലുവ∙ റെയിൽവേ ഗുഡ്സ് ഷെഡ് തൊഴിലാളികളുടെ മേയ്ദിന റാലി നാളെ 7.30നു ഗുഡ്സ് ഷെഡ് പരിസരത്ത് ആരംഭിക്കും. നഗരം ചുറ്റി സമാപിക്കും. യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്യും.

വോളിബോൾ പരിശീലന ക്യാംപ് 
വരാപ്പുഴ ∙ പപ്പൻ സ്മാരക സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വോളിബോൾ പരിശീലന ക്യാംപ് മേയ് ഒന്നിനു വരാപ്പുഴ പപ്പൻ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും.. എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലുമായി ചേർന്നാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. 7,8,9 ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാംപിൽ പങ്കെടുക്കാം. ക‍ൂടുതൽ വിവരങ്ങൾക്കു ഫോൺ : 9895191976.

പിഴല ∙ കോരാമ്പാടം സഹകരണ ബാങ്കിന്റെയും ഐലൻഡ് വോളി ക്ലബ്ബിന്റെയും നേതൃത്വത്തിൽ 18 വയസ്സിൽ താഴെയുള്ളവർക്കായി നടത്തുന്ന വോളിബോൾ പരിശീലന ക്യാംപ് പിഴല സെന്റ് ഫ്രാൻസിസ് സ്കൂൾ മൈതാനിയിൽ മേയ് ഒന്നു മുതൽ 15 വരെ തീയതികളിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ : 94960 86472.

വൈദ്യുതി മുടക്കം
തോപ്പുംപടി മദർ തെരേസ, കുമാർ പെട്രോൾ പമ്പ്, സുജാത റോഡ്, കൂവപ്പാടം 8.30 മുതൽ 5 വരെ ഭാഗികമായി.പള്ളുരുത്തി വിഎടി റോഡ്, പാടശേഖരം, പി എച്ച് സി റോഡ് 9 മുതൽ 5 വരെ.
കൂവപ്പടി യൂണിയൻ ബാങ്ക്, ഐശ്വര്യ, സിദ്ധൻ കവല, സിപ്‌കോ, ചിറയത്ത്, കൂടാലപ്പാട് ചാപ്പൽ, ജിവിഎച്ച്എസ്, മാരിയമ്മൻ, ജെടിഎസ്., പവിഴം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.

ജോലി ഒഴിവ്
ഫോർട്ട്കൊച്ചി∙ ജൂബിലി ഐടിഐയിൽ ഓട്ടോമൊബീൽ മെക്കാനിക്ക്, വെൽഡർ വിഭാഗങ്ങളിൽ ഇൻസ്ട്രക്ടർ ജോലി ഒഴിവ്. മേയ് 10ന് മുൻപ് അപേക്ഷിക്കണം. jubileememorialiti@gmail.com, 9400247630.

ക്ലൈമറ്റ് കഫെ നാളെ
നെടുമ്പാശേരി ∙ മൂഴിക്കുളം ശാലയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നാളെ രാവിലെ 10ന് മൂഴിക്കുളം ശാലയുടെ പുഴത്തീരത്ത് ക്ലൈമറ്റ് കഫെ സംഘടിപ്പിക്കുന്നു. വീടിനകത്തും പുറത്തും അനുഭവിച്ചു കൊണ്ടിരിക്കുന്ന വർധിച്ച ചൂട്, വരൾച്ച, അതിതീവ്ര മഴ, കാട്ടുതീ, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ, ജീവിതശൈലി എന്നിവയെക്കുറിച്ച് ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താനും നടപ്പാക്കാനുമുള്ള ശ്രമമാണ് ശിൽപശാലയ്ക്ക് പിന്നിൽ. 9447021246.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com