ADVERTISEMENT

കൊച്ചി ∙ വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്ന് ഒരു സെന്റിമീറ്ററുള്ള മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവൻഷനൽ പൾമനോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്. 

12 വർഷം മുൻപ് കാണാതായതാണിത്. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിലൂടെ വായിലെത്തി ശ്വാസകോശത്തിൽ പോയതാകാമെന്നാണു കരുതുന്നത്. കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായപ്പോൾ നടത്തിയ സ്‌കാനിങ്ങിലാണു ശ്വാസകോശത്തിൽ തറഞ്ഞിരിക്കുന്നതു കണ്ടത്.

വിദഗ്ധ ചികിത്സയ്ക്കായാണ് അമൃത ആശുപത്രിയിലെത്തിയത്. റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെയാണു പുറത്തെടുത്തത്. ഡോ.ശ്രീരാജ്, ഡോ.ടോണി എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.   ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം ഇവർ ആശുപത്രി വിട്ടു. ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ടതോടെയാണു ചികിത്സ തേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com