ADVERTISEMENT

ആലുവ∙ തേവയ്ക്കൽ വിദ്യോദയ സ്കൂൾ 10–ാം ക്ലാസ് വിദ്യാർഥി അനന്യ വലേരി കൈകാലുകൾ ബന്ധിച്ചു കണ്ണുകൾ മൂടിക്കെട്ടി പെരിയാർ ഒറ്റയ്ക്കു നീന്തിക്കടന്നു. മണപ്പുറം മണ്ഡപം കടവിൽ നടൻ സജി ഗോപു ഫ്ലാഗ്ഓഫ് ചെയ്തു. 45 മിനിറ്റ് കൊണ്ട് 780 മീറ്റർ പിന്നിട്ടു ദേശം കടവിൽ നീന്തിക്കയറിയപ്പോൾ കായിക താരം ഗീത മേനോനും സ്കൂൾ അധികൃതരും ചേർന്നു സ്വീകരിച്ചു. നീന്തൽ വിദഗ്ധൻ സജി വാളശേരിലാണ് അനന്യയെ നീന്തൽ പരിശീലിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com