ADVERTISEMENT

കുറുപ്പംപടി ∙ വെളളമില്ല, പക്ഷേ ബില്ലുണ്ട്. ജൽജീവൻ പദ്ധതി പ്രകാരം കണക്‌ഷൻ എടുത്ത അശമന്നൂർ പഞ്ചായത്ത് യുപി സ്കൂൾ പരിസരത്തെ കുടുംബങ്ങൾക്കാണ് ഒരു തുള്ളി വെള്ളം നൽകാതെ  ബിൽ നൽകിയത്. 2 മാസം മുൻപ് കണക്‌ഷൻ നൽകിയതാണ്. ഇതു വരെ വെള്ളം ലഭിച്ചിട്ടില്ലെന്ന് കുന്നപ്പിളളി കെ.വി.ബാബു പറഞ്ഞു.

222 രൂപയുടെ ബില്ലാണ് കിട്ടിയത്. 22നകം അടയ്ക്കണം.ഏപ്രിൽ  27നാണ് ബിൽ ലഭിച്ചത്. റീഡിങ് പൂജ്യമായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നത്.ഈ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് വെള്ളം നൽകാതെ ഇതു പോലെ ബിൽ ലഭിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റി കുറുപ്പംപടി ഓഫിസിൽ പരാതിപ്പെട്ടപ്പോൾ ഉന്നത ഉദ്യോഗസ്ഥരെ വിളിക്കാൻ പറഞ്ഞു. അവരെ വിളിച്ചപ്പോൾ പരാതി നൽകാനും പരിശോധിക്കാമെന്നുമാണു മറുപടിയെന്നു ബാബു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com