ADVERTISEMENT

കൊച്ചി ∙ ടാറിങ് നടത്തി അധികകാലമാകാത്ത തമ്മനം പൈപ്‌ലൈൻ റോഡിന്റെ കുറച്ചു ഭാഗം പൈപ്പ് മാറ്റിയിടാനായി കുഴിക്കണമെന്നു ജല അതോറിറ്റി; പറ്റില്ലെന്നു കൗൺസിലറും നാട്ടുകാരും. വിഷയം റസിഡന്റ്സ് അസോസിയേഷനുകളുമായി ചർച്ച ചെയ്യാനായി ഇന്നലെ യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.പൈപ്‌ലൈൻ റോഡിൽ തമ്മനം സംസ്കാര ജംക്‌ഷൻ മുതൽ ചർച്ച് റോഡ് വരെയുള്ള 700 മീറ്റർ ദൂരത്ത് അമൃത്–2 പദ്ധതി പ്രകാരം നിലവിലുള്ള പ്രീമോ പൈപ്പ് മാറ്റി ഡക്റ്റൈൽ അയേൺ (ഡിഐ) പൈപ്പ് ഇടുന്നതാണു ജല അതോറിറ്റിയുടെ പദ്ധതി. പഴക്കം മൂലം പ്രീമോ പൈപ്പ് പൊട്ടുന്നതു പതിവാണ്. ഇതു പരിഹരിക്കാനായി ഈ ഭാഗത്തു പ്രീമോ പൈപ്പുകൾ മാറ്റി സ്ഥാപിക്കാനായി ജല അതോറിറ്റി കരാറും നൽകി.

എന്നാൽ‌ പൈപ്‌ലൈൻ റോഡിന്റെ സ്റ്റേഡിയം ലിങ്ക് റോഡ് മുതൽ പാലാരിവട്ടം വരെയുള്ള 2.3 കിമീ ദൂരം ഒന്നേമുക്കാൽ കോടി രൂപ ചെലവിൽ കോർപറേഷൻ ബിഎംബിസി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയിട്ട് 6 മാസം പോലുമായില്ല. ഈ ഭാഗത്ത് 700 മീറ്റർ ദൂരത്താണു ൈപപ്പിടാനായി കുഴിയെടുക്കേണ്ടത്. ടാറിങ് നടത്തി അധികകാലമാകാത്ത റോഡിൽ പൈപ്പിടാനായി കുഴിയെടുക്കുന്നതിനെ നാട്ടുകാർ എതിർക്കുന്നു.ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണു പൈപ്‌ലൈൻ റോഡ്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ജല അതോറിറ്റിയുടെ അനുമതി വേണം.എന്നാൽ റോഡ് ടാർ ചെയ്യുന്നതിനു കോർപറേഷൻ ജല അതോറിറ്റിയിൽ നിന്ന് അനുമതി തേടിയിരുന്നില്ല. ഈ സാഹചര്യത്തിൽ പൈപ്പിടൽ കോർപറേഷനും ജല അതോറിറ്റിയും കൂടിയുള്ള തർക്കം കൂടിയായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com