ADVERTISEMENT

വൈപ്പിൻ∙ പുനർനിർമിച്ച തീരദേശ റോഡിന്റെ വശങ്ങളിൽ വെള്ളക്കെട്ട്. കടലിൽ നിന്ന് അടിച്ചു കയറുന്ന വെള്ളമാണ് പലയിടത്തും കെട്ടിക്കിടക്കുന്നത്. ഇത് റോഡിന്റെ ബലക്ഷയത്തിനും തകർച്ചയ്ക്കും കാരണമാകുമോയെന്നാണ് ആശങ്ക.വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാതെയാണ് പലയിടത്തും റോഡ് നിർമിച്ചിരിക്കുന്നത്.

കരയിലെത്തുന്ന കടൽവെള്ളം റോഡിന് അടിയിലൂടെ കുഴലുകൾ സ്ഥാപിച്ചോ കലുങ്കുകൾ നിർമിച്ചോ കിഴക്കു ഭാഗത്തുള്ള നീർച്ചാലുകളിലേക്ക് കടത്തി വിടാൻ കഴിയുമെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഒരിടത്തും ഇത്തരം സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇനിയുള്ള ഭാഗങ്ങളിൽ റോഡ് പുനർ നിർമിക്കുമ്പോൾ കടൽ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com