ADVERTISEMENT

ചെസ് ചാംപ്യൻഷിപ്
കൊച്ചി ∙ സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിലുള്ള സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ വനിതാ ചെസും അണ്ടർ 7 സിലക്‌ഷൻ ചാംപ്യൻഷിപ്പും (ഓപ്പൺ, ഗേൾസ്) 11ന്  9.30നു തൃപ്പൂണിത്തുറ ഗവ.സംസ്കൃത കോളജിൽ നടക്കും. നാളെ 5 നകം റജിസ്റ്റർ ചെയ്യണം. 8547481287.പഞ്ചായത്തീരാജ് 

പഠന ക്യാംപ് 18ന് തുടങ്ങും 
കൊച്ചി ∙ കേരള സിവിൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പഞ്ചായത്തീരാജ് പഠന ക്യാംപ് 18, 19 തീയതികളിൽ ചാവറ കൾചറൽ സെന്ററിൽ നടക്കും. ഗ്രാമസഭ – വാർഡ് സഭാ യോഗങ്ങളിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത, വരുന്ന ത്രിതല തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അറിവു പകരുക തുടങ്ങിയവയാണു ലക്ഷ്യങ്ങൾ. പ്രവേശനം സൗജന്യം. റജിസ്ട്രേഷൻ: 9447985796.

ഫ്ലഡ് ലിറ്റ് ടൂർണമെന്റ് 
മൂവാറ്റുപുഴ∙ ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിലെ യുവജനവേദിയുടെ നേതൃത്വത്തിൽ അഖില കേരള ഫ്ലഡ് ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 25, 26 തീയതികളിലാണ് ടൂർണമെന്റ്. ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക് പഞ്ചായത്ത് അംഗം ഒ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യുവജനവേദി പ്രസിഡന്റ് പി.എം. അബൂബക്കർ അധ്യക്ഷനായി.

വൈദ്യുതി മുടക്കം
കുട്ടമശേരി, ഇടവൂർ 11 കെവി ഫീഡറുകളുടെ കീഴിൽ വരുന്ന സബ്സ്റ്റേഷൻ പരിസരം, മുടിക്കൽ, വഞ്ചിനാട്, പെരിയാർ, മഞ്ഞപ്പെട്ടി,കുന്നുവഴി, മാറമ്പിള്ളി, കൈപ്പൂരിക്കര, കാനാംപറമ്പ്, നോർത്ത് ഏഴിപുരം, കുതിരപ്പറമ്പ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com