ADVERTISEMENT

പാപ്പിനിശ്ശേരി ∙ കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡിൽ അപകടത്തിന്റെ കാര്യത്തിൽ ബ്ലാക് സ്പോട് മേഖലയായി മാറുന്നു ഇരിണാവ് റോഡ് ജംക്‌ഷൻ. ദേശീയപാത നിർമാണം നടക്കുന്നതിനാൽ മുഴുവൻ സമയവും കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡിൽ വാഹനത്തിരക്കാണ്. ഇരിണാവ് റോഡ് ജംക്‌ഷനിലെത്തുമ്പോൾ വാഹനങ്ങൾക്ക് വേഗം കുറയ്ക്കാനുള്ള സൂചനാ ബോർഡുകൾ എവിടെയും കാണില്ല. മടക്കര റോഡ്, കല്യാശ്ശേരി സെൻട്രൽ റെയിൽവേ ഗേറ്റ് റോഡ് എന്നിവിടങ്ങളിൽ നിന്നും കെഎസ്ടിപി റോഡിലേക്ക് വാഹനങ്ങൾക്ക് കയറണമെങ്കിൽ ഏറെ നേരം കാത്തിരിക്കണം.

കയറിയാലോ ഗതാഗതക്കുരുക്കാകും. അശ്രദ്ധമായി കയറുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡ് ഉദ്ഘാടന സമയത്ത് വച്ച സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാതായി. 4 റോഡുകൾ കൂടിച്ചേരുന്ന സൂചന നൽകാൻ ഡ്രൈവർമാർ ശ്രദ്ധിക്കുന്ന നിലയിൽ ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്. കാൽനടയാത്രക്കാർക്കുള്ള സീബ്രാലൈനും മാഞ്ഞുപോയി. ജീവൻ പണയപ്പെടുത്തിയാണ് ആൾക്കാർ റോഡ് മുറിച്ചുകടക്കുന്നത്.

പ്രാദേശിക റോഡിൽ നിന്നുള്ള വാഹനങ്ങൾ അശ്രദ്ധമായി കയറുന്നതിനാലാണ് അപകടമെന്നാണ് അധികൃതരുടെ വാദം. എന്നാൽ അമിത വേഗത്തിൽ വരുന്ന ടാങ്കർ ലോറികളും ചരക്കുവാഹനങ്ങളും മറ്റും അപകടത്തിനിടയാക്കുന്നത് പതിവാണ്. സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ ജംക്‌ഷനിൽ ആവശ്യമായ മാറ്റം വരുത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com