ADVERTISEMENT

കുടിയാന്മല∙ അടുപ്പിൽ നിന്ന് തീപടർന്ന് വീട്  കത്തി നശിച്ചു. കവരപ്ലാവിലെ  മുത്തേടത്ത് ചാണ്ടിയുടെ വീടാണ് കത്തി നശിച്ചത്. വീടിന്റെ ഒന്നാംനില അടക്കം കുറെ ഭാഗം നശിച്ചു. 5 ക്വിന്റലോളം റബർ ഷീറ്റും വീട്ടുപകരണങ്ങളും കത്തി നശിച്ചു. തീ പടരുന്നത് കണ്ട് വീട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും റബറിനു പിടിച്ചതിനാൽ തീ നിയന്ത്രിക്കാനായില്ല. അതേസമയം വീട്ടിൽ തീയാളുന്നത് കണ്ട്  നാട്ടുകാർ  ഫയർഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും അവർ എത്തിയപ്പോഴേക്കും  നാട്ടുകാർ തന്നെ തീ അണച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com