ADVERTISEMENT

ചെറുപുഴ∙ ചെക്ഡാം വറ്റിവരണ്ടു തുടങ്ങിയതോടെ മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷമാകുന്നു.തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു 7കോടി രൂപ ചെലവഴിച്ചു നിർമിച്ച ചെക്ഡാമിലെ വെള്ളമാണു കൊടുംചൂടിനെ തുടർന്നു വറ്റാൻ തുടങ്ങിയത്. ഇതോടെ മലയോരത്തെ ജലക്ഷാമം പരിഹരിക്കാനായി നിർമിച്ച ചെക്ഡാം നോക്കുകുത്തിയായി മാറി. ചെക്ഡാമിൽ അടിഞ്ഞുകൂടിയ മണൽ യഥാസമയം നീക്കം ചെയ്യാത്തതാണു ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു. ഡാം നിർമിച്ചിട്ടു വർഷങ്ങൾ ഏറെയായി. പിന്നീട് പേരിനു മാത്രം ഒരു തവണ മണൽ നീക്കിയിരുന്നു. ഡാമിന്റെ ഇരുവശങ്ങളിൽ മണൽതിട്ടകളും നടുവിൽ ഒരു ചാലും മാത്രമേ ഇപ്പോൾ കാണാനുള്ളൂ. വെള്ളം ഇല്ലാത്തതിനാൽ ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ പറ്റിയ സമയാണിത്. എന്നിട്ടും ജലവിഭവ വകുപ്പിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടാകാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. 

ചെക്ഡാമിലെ ജലവിതാനം താഴാൻ തുടങ്ങിയതോടെ സമീപത്തുള്ള കയങ്ങളിലെ വെള്ളവും ദിവസവും താഴ്ന്നു തുടങ്ങി. ഇതോടെ കയത്തിലെ വെള്ളം ചൂടാകുകയും മത്സ്യങ്ങൾ ഉൾപ്പെടെയുള്ള  ജലജീവികൾ ചത്തുപൊങ്ങാനും തുടങ്ങി. ഇതിനിടെ ഡാമിൽ നിന്നു  ടാങ്കറിൽ വെള്ളം കടത്തി കൊണ്ടുപോകുന്നതായി ആക്ഷേപമുണ്ട്. കാലവർഷത്തിനു മുൻപ് ചെക്ഡാമിലെ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com