ADVERTISEMENT

ശ്മശാനത്തിന്റെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു
കണ്ണൂർ∙ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് പയ്യാമ്പലം ശ്മശാനത്തിന്റെ പ്രവർത്തന സമയം 9 മുതൽ 11 വരെയും ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 5 വരെയുമായി പുന:ക്രമീകരിച്ചതായി മേയർ മുസ്‌ലിഹ് മഠത്തിൽ അറിയിച്ചു. വേനൽ ചൂടും ചിതയിൽ നിന്നുള്ള ചൂടും അസഹ്യമായതിനാൽ ജീവനക്കാർക്ക് ക്ഷീണം സംഭവിക്കുന്നതിന് കാരണമാവുന്നുണ്ട്. പുതിയ സമയക്രമവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് മേയർ അഭ്യർഥിച്ചു.

ഹജ് തീർഥാടകർക്ക് ബോധവൽക്കരണ ക്ലാസ് 10ന്
തലശ്ശേരി∙ ഹജ് തീർഥാടകർക്കായി തലശ്ശേരി മുസ്‍ലിം അസോസിയേഷൻ 10ന് ആരോഗ്യ, സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തും. വൈകിട്ട് നാലിന് നാരങ്ങാപ്പുറം കുട്ടിയമ്മു സാഹിബ് ലൈബ്രറിയിൽ ടിഎംഎ പ്രവർത്തകരായ ഡോ. ടി.പി. മുഹമ്മദ്, ഡോ. സി.ഒ.ടി. മുസ്തഫ, ഡോ. മുഹമ്മദ് തസ്നിം, ഡോ. നദീം അബൂട്ടി, ഡോ. വി.ബി. തുഫൈൽ എന്നിവർ ക്ലാസ് എടുക്കും. ഈ വർഷം ഹജ് കർമത്തിന് തയാറെടുക്കുന്നവർക്ക് പങ്കെടുക്കാം. ഫോൺ: 9400444318

വാസവപുരത്ത് ഭാഗവത സപ്താഹയജ്ഞം 11 മുതൽ
പയ്യാവൂർ∙ വാസവപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ 11 മുതൽ 18 വരെ പെരികമന ജയകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ ആചാര്യതയിൽ ഭാഗവത സപ്താഹ യജ്ഞം നടക്കും. 11ന് വൈകിട്ട് ഭാഗവത മാഹാത്മ്യ പാരായണം, പ്രഭാഷണം എന്നിവയോടെ തുടക്കമാകും. എല്ലാ ദിവസവും രാവിലെ 6.30 മുതൽ വൈകിട്ട് 6 വരെ ഭാഗവത പാരായണവും പ്രഭാഷണവും നടക്കും. എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

വൈദ്യുതി മുടക്കം
പെരിങ്ങത്തൂർ∙ കായപ്പനിച്ചി, മരമില്ല്, നെല്ലിക്ക, ഒലിപ്പിൽ, മേക്കുന്ന് മരമില്ല്, മേക്കുന്ന് പിഎച്ച്സി, അഹമ്മദ് ക്രഷർ, കനകമല, രാജൻ ക്രഷർ, കൊളായി, കച്ചേരി മൊട്ട, കായപ്പനിച്ചി തുരുത്ത് എന്നീ ട്രാൻസ്ഫോമർ പരിധി.– 7.00– 3.30.

ഇന്നത്തെ പരിപാടി
∙ പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രം: പ്രതിഷ്ഠാദിനം തായമ്പക, സോപാനസംഗീതം–5.00. ഇരട്ട തിടമ്പ് നൃത്തം–7.30
∙ കണ്ണൂർ സൈനിക് ഓഫിസ്: നേവി ഭടന്മാരുടെ വിധവകളുടെ സംഗമം 11.30
∙ കണ്ണൂർ മഹാത്മാ മന്ദിരം: കണ്ണൂർ ആർട്ട് ഫെസ്റ്റ് 11.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com