ADVERTISEMENT

ഉളിക്കൽ∙ വേനൽച്ചൂടിൽ കൃഷിനാശം സംഭവിച്ച കാർഷിക വിളകളുടെ പ്രാഥമിക കണക്കെടുപ്പ് ഇന്നും നാളെയും കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കും. കൃഷി ഭവനുകളിൽ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല ഉദ്യോഗസ്ഥ സംഘം ഫീൽഡ് പരിശോധനയും നടത്തും. തുടർന്നു കൃത്യമായ നാശ നഷ്ടത്തിന്റെ കണക്ക് കലക്ടർക്ക് സമർപ്പിക്കും. കർഷകരിൽ നിന്നു കൃഷി ഭവനുകളിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക പരിശോധനയാണു ഇന്നും നാളെയും നടക്കുക. വ്യാപകമായി കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിലും കൃത്യമായ കണക്ക് ഇതുവരെ ലഭ്യമല്ല. അടിയന്തരമായി വിവരങ്ങൾ ശേഖരിക്കുന്നതിനു കൃഷിഭവൻ വാട്സാപ് ഗ്രൂപ്പുകൾ വഴിയും ശ്രമം തുടങ്ങി.

ഉളിക്കൽ കൃഷി ഭവനു കീഴിൽ വാഴ, കുരുമുളക്, കമുക് തോട്ടങ്ങളെയാണ് ഉണക്ക് കാര്യമായി ബാധിച്ചത്. ഷൈൻ ഐ ടോമിന്റെ 50 കമുക്, കുരുമുളകു വള്ളികൾ, പെരുമ്പള്ളിയിലെ ചിറക്കാട്ടു ബിനുവിന്റെ 25 കമുക്, 20 വാഴ, 25 കുരുമുളക്, 4 തെങ്ങ്. പീടികക്കുന്നിലെ ലിസി ഷാജിയുടെ 25 കവുങ്, 50 ഏത്തവാഴ, കുരുമുളക്, മാവ്. ചപ്പുംകരി കെ.ജെ.മത്തായിയുടെ 50 കുരുമുളക് വള്ളികൾ. ജിത്ത് ജോസഫിന്റെ 12 കുരുമുളക്, 18 തെങ്ങിൻ തൈകൾ, 14 കമുക്, 8 കാപ്പി. മഞ്ഞേരിപ്പാടി കുന്നേൽ തോമസിന്റെ 250 വാഴ. പുറവയൽ മണ്ഡപത്തിൽ ജോസിന്റെ 100 വാഴകൾ തുടങ്ങിയവ ഉണങ്ങി നശിച്ചിട്ടുണ്ടെന്നാണു കർഷകർ‍ പറയുന്നത്. കർഷകരുടെ കണക്കിന്റെ സ്ഥിതി വിവരം കൃഷി ഭവൻ ഉദ്യോഗസ്ഥർ ആദ്യം പരിശോധിക്കും. ഇതിനു ശേഷമായിരിക്കും ജില്ല തല ഉദ്യോഗസ്ഥരുടെ പരിശോധനയും റിപ്പോർട്ട് തയാറാക്കി കലക്ടർക്ക് സമർപ്പിക്കലും നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com