ADVERTISEMENT

തളിപ്പറമ്പ്∙ മന്ന ജംക്‌ഷനിൽ നഗരസഭ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ ഒരു ഭാഗം കണ്ണടച്ചു. കരിമ്പം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ നിർത്തിയിടേണ്ട സ്ഥലത്തെയും ആലക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ നിർത്തിയിടേണ്ട സ്ഥലത്തെയും സിഗ്നലുകളാണ് തകരാറിലായത്. ആലക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്കുള്ള സിഗ്നൽ ഇടയ്ക്കിടെ തെളിയാറുണ്ട്. എന്നാൽ കരിമ്പം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്കുള്ള സിഗ്നൽ ലൈറ്റുകൾ ആഴ്ചകളായി പൂർണമായും തകരാറിലാണ്. വാഹനം നിർത്താനുള്ള സിഗ്നലായ ചുവപ്പ് ലൈറ്റിന് പകരം, സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണുന്ന ചുവന്ന കുത്തനെയുള്ള വര മാത്രമാണുള്ളത്. പിറകിലുള്ള പോസ്റ്റിലെ ചുവന്ന ലൈറ്റ് തെളിയാറുണ്ടെങ്കിലും ഇതിന് മുൻപിൽ വൈദ്യുതി തൂണും രാഷ്ട്രീയ പാർട്ടികളുടെ കൊടിമരവും ഉള്ളതിനാൽ പലപ്പോഴും വാഹനങ്ങൾക്ക് സിഗ്നൽ കാണാൻ സാധിക്കാത്ത അവസ്ഥയാണ്.

നന്നാക്കേണ്ടത് കെൽട്രോൺ
∙ ഏകദേശം 10 വർഷങ്ങൾക്ക് മുൻപാണ് നഗരസഭയും കെൽട്രോണും ചേർന്ന് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. ഇതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ശമനമുണ്ടായിരുന്നു. ലൈറ്റുകൾക്ക് തകരാർ സംഭവിച്ചാൽ നന്നാക്കാനുള്ള ചുമതല കെൽട്രോണിനാണ്. ഇത് കൃത്യമായി ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com