ADVERTISEMENT

പഴയങ്ങാടി∙  എരിപുരം തളിപ്പറമ്പ് റോഡ് (പഴയ ജെടിഎസ് റോഡ്) കയറ്റിറക്കത്തിൽ ടാങ്കർ ലോറി മറിഞ്ഞ ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. എണ്ണ അരക്കിലോ മീറ്റർ ദൂരത്തിൽ ഒലിച്ചിറങ്ങി. ഇത് വഴിവന്ന ഇരു ചക്രവാഹനങ്ങൾ തെന്നി വീണ് ഒട്ടേറെ പേർക്ക് പരുക്കേറ്റു.അപകടം ഒഴിവാക്കാൻ ഇന്നലെ രാത്രിവരെ  ഇതുവഴിയുളള ഗതാഗതം നിരോധിച്ചു. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന, പഴയങ്ങാടി പൊലീസ്, നാട്ടുകാർ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com